Home
Mobile

ഗൂഗിളിന്റെ സ്മാർട്ട്ഫോണിന്റെ ഉടമയാകാം! പിക്സൽ 7, 7എ മോഡലുകളുടെ സന്തോഷം പകരുന്ന ഓഫർ എത്തി

സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലെ കുട്ടിക്കൊമ്പന്മാരാണ് പിക്സൽ സ്​മാർട്ട്ഫോണുകൾ. സാംസങ്ങിന്റെ എസ്23, ആപ്പിളിന്റെ ഐഫോൺ 14, 15 സീരീസുകൾ എന്നിവയുടെ അ‌ത്രയും എത്തില്ലെങ്കിലും ഗൂഗിളിന്റെ സ്മാർട്ട്ഫോണുകൾ എന്ന നിലയിൽ മികച്ച ഫീച്ചറുകൾ പിക്സൽ ഫോണുകൾ വാഗ്ദാനം ചെയ്യാറുണ്ട്. പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിൽ തങ്ങളുടേതായ സ്ഥാനം ഗൂഗിൾ പിക്സൽ ഫോണുകൾക്കുണ്ട്.

വിലയുടെ കാര്യത്തിൽ സാംസങ്, ആപ്പിൾ എന്നിവയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പലർക്കും താങ്ങാൻ പറ്റുന്നതല്ല. എന്നാൽ ക്യാമറയും പെർഫോമൻസും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആപ്പിൾ, സാംസങ് എന്നിവയുടെ പ്രീമിയം ഫോണുകളെ കവച്ചുവയ്ക്കുന്ന മികവ് പലപ്പോഴും പുറത്തെടുത്തിട്ടുള്ളവയാണ് പിക്സൽ സ്മാർട്ട്ഫോണുകൾ. അ‌ങ്ങനെയുള്ള ഗൂഗിളിന്റെ പ്രീമിയം പിക്സൽഫോണുകൾ വൻവിലക്കുറവിൽ വാങ്ങാൻ അ‌വസരമെത്തിയിരിക്കുന്നു.

ഗൂഗിളിന്റെ സ്മാർട്ട്ഫോണിന്റെ ഉടമയാകാം! പിക്സൽ 7, 7എ മോഡലുകളുടെ ഓഫർ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 8ന് ആരംഭിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ഒരു സുവർണാവസരമാണ് ഫെസ്റ്റിവൽ സെയിലുകൾ. ഇത്തവണത്തെ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുന്ന ഓഫറുകളെപ്പറ്റി ഫ്ലിപ്പ്കാർട്ട് ഇതിനകം ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അ‌ത് പ്രകാരം ഗൂഗിളിന്റെ പിക്സൽ 7, പിക്സൽ 7എ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡീലുകളാണ് ഇത്തവണ ലഭ്യമാകുക.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ പേജ് അനുസരിച്ച്, പിക്‌സൽ 7 സ്മാർട്ട്‌ഫോൺ 36,499 രൂപയ്ക്ക് വരുംദിവസങ്ങളിൽ ലഭ്യമാകും. ലോഞ്ച് ചെയ്ത സമയത്ത് 59,999 രൂപ വിലയുണ്ടായിരുന്ന ഈ 5ജി ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 41,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫർ സെയിൽ ആരംഭിക്കുമ്പോൾ 5,500 രൂപ ഡിസ്കൗണ്ടിൽ ഈ ഫോൺ വാങ്ങാൻ സാധിക്കും.

എന്നാൽ, ഫ്ലിപ്പ്കാർട്ട് ഫ്ലാറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ, ബാങ്ക് ഓഫർ എന്നിവ സഹിതമാണോ ഈ വിലയിൽ ലഭ്യമാകുക എന്നകാര്യം ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടില്ല. അ‌ത് അ‌റിയണമെങ്കിൽ ഒക്ടോബർ 8 വരെ കാത്തിരിക്കണം. എന്തായാലും 40000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്നകാര്യം ഉറപ്പാണ്.

പിക്സൽ 7 മോഡലിന് മാത്രമല്ല, പിക്സൽ 7എ മോഡലിനും ഡിസ്കൗണ്ട് സഹിതം മികച്ച ഡീൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലഭ്യമാകും. നിലവിൽ, Pixel 7a (8+128GB) മോഡൽ 43,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്. ബിഗ് ബില്യൺ ഡേയ്‌സ് ആരംഭിക്കുന്നതോടെ പിക്‌സൽ 7എയുടെ വില 31,499 രൂപയായി കുറയും.

നേരിട്ടുള്ള വിലക്കുറവ് ആയിരിക്കില്ല, സെയിൽ ഡിസ്കൗണ്ട്, ബാങ്ക് ഓഫർ, എക്‌സ്‌ചേഞ്ച് ഡിസ്കൗണ്ട് എന്നിവ സഹിതമാകും പിക്സൽ 7എ 31,499 രൂപയ്ക്ക് ലഭ്യമാകുക. ഇപ്പോൾ 84,999 രൂപയ്ക്ക് വിൽക്കുന്ന പിക്സൽ 7 പ്രോ മോഡലിനും ബിഗ് ബില്യൺ ഡേയ്സിൽ മികച്ച ഡീൽ ലഭ്യമാകും. എന്നാൽ ഇതിന്റെ വില വിവരങ്ങൾ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല.

ഗൂഗിളിന്റെ സ്മാർട്ട്ഫോണിന്റെ ഉടമയാകാം! പിക്സൽ 7, 7എ മോഡലുകളുടെ ഓഫർ

ഗൂഗിൾ പിക്സൽ 7 സ്പെസിഫിക്കേഷനുകൾ: 6.3-ഇഞ്ച് 90Hz AMOLED ഡിസ്പ്ലേ, ഗൂഗിൾ ടെൻസർ ജി2 പ്രോസസർ, 50+12MP റിയർ, 12MP ഫ്രണ്ട് ക്യാമറ, സ്റ്റോക്ക് ആൻഡ്രോയിഡ് 13, 20W ചാർജിംഗ് പിന്തുണയുള്ള 4,355mAh ബാറ്ററി എന്നിവയാണ് ഈ പിക്സൽ ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

ഗൂഗിൾ പിക്സൽ 7എ പെസിഫിക്കേഷനുകൾ: 6.1-ഇഞ്ച് 90Hz OLED ഡിസ്പ്ലേ, ഗൂഗിൾ ടെൻസർ ജി2 പ്രോസസർ, 64+13MP റിയർ ക്യാമറ, 13MP ഫ്രണ്ട് ക്യാമറ, സ്റ്റോക്ക് ആൻഡ്രോയിഡ് 13, 18W ചാർജിംഗ് പിന്തുണയുള്ള 4,385mAh ബാറ്ററി എന്നിവയാണ് ഈ പിക്സൽ ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലെ മറ്റ് ചില സ്മാർട്ട്ഫോൺ ഡീലുകളും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തി. റെഡ്മി നോട്ട് 12 5ജി വില 14,000 രൂപയിൽ താഴെയായിരിക്കും. ഓപ്പോ റെനോ 10 പ്രോ 35,999 രൂപയ്ക്കും റിയൽമി 10 പ്രോ പ്ലസ് വില 20,999 രൂപയും ആയി കുറയും. 32,999 രൂപയ്ക്ക് ഐഫോൺ 12 ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Google's Pixel 7 and Pixel 7A smartphones will be available at huge discounts during the Flipkart Big Billion Days Sale. According to the Flipkart Big Billion Days sale page, the Pixel 7 smartphone will be available for Rs 36,499. The 5G phone, which was priced at Rs 59,999 at the time of launch, is now listed on Flipkart for Rs 41,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X