Home
Mobile

പുതിയത് വരുമ്പോൾ പഴയത് മറക്കാൻ പാടുണ്ടോ? മികച്ച ഡീലുമായി ഗൂഗിൾ പിക്സൽ 7 പ്രോ

സ്മാർട്ട്ഫോൺ ആരാധകരുടെ എല്ലാ കണ്ണുകളും പിക്‌സൽ 9 സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ ആയിരിക്കുമ്പോൾ, ഒരു പിക്‌സൽ ഫോണിനായി തിരയുന്ന ആളുകൾക്ക്, രണ്ട് വർഷം പഴക്കമുള്ള പിക്‌സൽ 7 പ്രോ ഇപ്പോൾ ഒരു നല്ല ഡീൽ ആയിരിക്കും. ഈ ഫ്ലാഗ്ഷിപ്പ് ഫോൺ 84,999 രൂപയ്ക്ക് ആണ് പുറത്തിറക്കിയത്. എന്നാൽ ഇപ്പൊ ഇത് ഫ്ലിപ്പ്കാർട്ടിൽ വെറും 44,999 രൂപയ്ക്ക് വിൽക്കുന്നു. ഇത് ഏറ്റവും പുതിയ പിക്സൽ 8 എയേക്കാൾ വില കുറഞ്ഞതാണ്. ഐസിഐസിഐ ബാങ്ക് കാർഡ് വഴി ട്രാൻസാക്ഷൻ ചെയ്യുന്നവർക്ക് 2,000 രൂപയുടെ മറ്റൊരു കിഴിവ് ഉണ്ട്. ഇത് ഫലപ്രദമായ വില 42,999 രൂപയായി കുറയ്ക്കുന്നു.

കൂടാതെ, ഫ്ലിപ്കാർട്ട് 24,200 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഗൂഗിൾ പിക്‌സൽ 7 പ്രോ നിങ്ങൾ ഈ 2024ൽ വാങ്ങുന്നത് നല്ല തീരുമാനം ആയിരിക്കുമോ? ഗൂഗിളിൻ്റെ മുൻനിര ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക്, പിക്‌സൽ 7 പ്രോ തീർച്ചയായും ഒരു മികച്ച തിരഞ്ഞെടുക്കൽ ആണ്.

പുതിയത് വരുമ്പോൾ പഴയത് മറക്കാമോ? മികച്ച ഡീലുമായി ഗൂഗിൾ പിക്സൽ 7 പ്രോ

6.7-ഇഞ്ച് (3210x1440p) QHD+ OLED ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ഈ സ്മാർട്ട്‌ഫോൺ വേരിയബിൾ 10-120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഗൂഗിൾ ടെൻസർ ജി2 പ്രൊസസറാണ് ഇത്തിൽ നൽകിയിരിക്കുന്നത്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റ് ചെയ്തിരിക്കുന്നു. സ്‌മാർട്ട്‌ഫോണിന് രണ്ട് തലമുറ ഒഎസ് അപ്‌ഡേറ്റുകളും ലഭിക്കും. ഇത് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനാകും.

ഇമേജിംഗിനായി, 5x ഒപ്റ്റിക്കൽ സൂമിനും 30x ഹൈബ്രിഡ് സൂമിനും സപ്പോർട്ട് ഉള്ള 48 എംപി ടെലിഫോട്ടോ ലെൻസും 50 എംപി വൈഡ് ആംഗിൾ ക്യാമറയും 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും പിക്സൽ 7 പ്രോയ്ക്ക് ഉണ്ട്. ഫോണിൻ്റെ സെൽഫി ക്യാമറയ്ക്ക് 4K 60fps വീഡിയോകൾ റെക്കോർഡ് ചെയ്യാനും കഴിയും.

കൂടാതെ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഒബ്സിഡിയൻ, സ്നോ, ഹാസൽ എന്നിങ്ങനെ വ്യത്യസ്ത കളർ ഓപ്ഷനുകൾ ലഭിക്കും. അതോടൊപ്പം ഗൂഗിൾ പിക്‌സൽ 7 പ്രോ ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. നിരവധി ഉപയോക്താക്കൾ ഈ ഫോണിന്റെ സാധ്യതകൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഈ ഫോണിന്റെ കണക്ടിവിറ്റികൾ പരിശോധിക്കുമ്പോൾ 5ജി, 4ജി, Wi-Fi 6E, ബ്ലൂടൂത്ത് 5.2, ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ് സി പോർട്ട് എന്നിവയെല്ലാം കാണാൻ സാധിക്കുന്നതാണ്. മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നത ക്യാമറ ഡിപ്പാർട്ട്മെന്റാണ് പിക്സൽ 7 പ്രോയ്ക്ക് നൽകിയിരിക്കുന്നത്. 50 എംപിയാണ് ഫോണിന്റെ പ്രൈമറി സെൻസർ.

ഫോണിന് ​ഗൂ​ഗിൾ നൽകിയിരിക്കുന്ന ടെലിഫോട്ടോ ലെൻസ് ആകട്ടെ 48 എംപിയാണ്. ഇതിന് പുറമെ 12 എംപിയുടെ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിന്റെ പിൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 7 പ്രോയിൽ ​ഗൂ​ഗിൾ നൽകിയിരിക്കുന്നത് 10 എംപിയുടെ ഫ്രണ്ട് ക്യാമറയാണ്. പുതിയ ഫോൺ മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
While all eyes of smartphone fans are on the Pixel 9 series of smartphones, for people looking for a Pixel phone, the two-year-old Pixel 7 Pro will now be a good deal. This flagship phone was launched at Rs 84,999. But now it is being sold on Flipkart for just Rs 44,999. It is cheaper than the latest Pixel 8A. There is another discount of Rs 2,000 for those who transact through ICICI Bank Card. This brings the effective price down to Rs 42,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X