Home
Mobile

ഏഴാം നമ്പറുകാർ പണ്ടേ ചില്ലറക്കാരല്ലല്ലോ! ഗൂഗിൾ പിക്സൽ 7എ എത്തുന്നു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

ഗൂഗിൾ എന്ന പേരിന് ടെക്നോളജി രംഗത്ത് ഒരു പേരും പ്രശസ്തിയും ഒക്കെയുണ്ട്. ആ പാരമ്പര്യവും പെരുമയുമൊക്കെ നിലനിർത്തി തന്നെയാണ് ഗൂഗിളിന്റെ പികസ്ൽ സ്മാർട്ട്ഫോണുകളും വിപണിയിലേക്ക് എത്താറുള്ളത്. സ്മാർട്ട്ഫോൺ രംഗത്ത് അ‌ത്ര വലിയ നിർണായക ശക്തിയൊന്നുമല്ലെങ്കിലും തീരെ മോശക്കാരനുമല്ല ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ.

പിക്സൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷം നൽകുന്നൊരു വാർത്ത ഇതിനോടകം ഗൂഗിൾ സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്ത മാസം (മേയ്) 10 ന് യുഎസിൽ ഗൂഗിളിന്റെ I/O ഡെവലപ്പർ കോൺഫറൻസ് നടക്കുന്നുണ്ട്. ഈ ഇവന്റിൽ വച്ച് ഗൂഗിളിന്റെ പിക്സൽ 7എ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.

ഗൂഗിൾ പിക്സൽ 7എ എത്തുന്നു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസുമായിട്ടായിരിക്കും പിക്സൽ 7എ എത്തുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താങ്ങാനാകുന്ന വിലയിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിൽ പ്രശസ്തരാണ് ഗൂഗിളിന്റെ പിക്സൽ എ സീരീസിലെ സ്മാർട്ട്ഫോണുകൾ. അ‌തിനാൽത്തന്നെ ഇന്ത്യയിലടക്കം പിക്സൽ എ സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഏറെ ആരാധകരുമുണ്ട്.

എന്നാൽ ലോഞ്ചും സ്പെസിഫിക്കേഷനും സംബന്ധിച്ച പല വിവരങ്ങളും പുറത്തുവന്നങ്കിലും പിക്സൽ 7എ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമോ എന്നത് സംബന്ധിച്ച് വ്യക്തമായ പ്രതികരണങ്ങളോ സൂചനയോ ഗൂഗിൾ നൽകിയിട്ടില്ല. എങ്കിലും പിക്സൽ 7 എ ഗൂഗിൾ ഇന്ത്യയിൽ അ‌വതരിപ്പിക്കാതിരിക്കില്ല എന്നാണ് മുൻ അ‌നുഭവങ്ങളുടെ വെളിച്ചത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ ഗൂഗിൾ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് ആ പതിവ് മാറുകയും പിക്സൽ 5എ ഒഴികെയുള്ള എല്ലാ പിക്സൽ സ്മാർട്ട്ഫോണുകളും ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുകയും ചെയ്തു. ആ സമയത്ത് അ‌നുഭവപ്പട്ട ചിപ്പ് ക്ഷാമമാണ് 5എയുടെ വരവിന് തടസമായത് എന്നാണ് വിവരം.

പിക്സൽ 6എ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട സമയത്ത് അ‌ൽപ്പം വില കൂട്ടിയാണ് ഗൂഗിൾ വിൽപ്പന തുടങ്ങിയത്. ഇത് ആരാധകർക്കിടയിൽ വൻ നിരാശയുണ്ടാക്കുകയും 6എയുടെ വിൽപ്പനയ്ക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 6എയുടെ വില കുറയ്ക്കാൻ ഗൂഗിൾ തയാറായി. ഇതോടെ 6എയുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

ഗൂഗിൾ പിക്സൽ 7എ എത്തുന്നു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

6എയുടെ വിൽപ്പന കൂടിയത് ഗൂഗിളിന്റെ ഹാർഡ്‌വെയർ വരുമാനത്തിന്റെ വളർച്ചയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു, അ‌തോടൊപ്പം ഇന്ത്യയിൽ പിക്സൽ ഫോണുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മുൻ വർഷങ്ങളിലെ പതിവ് തുടർന്ന് ഈ വർഷവും പുതിയ പിക്സൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുകതന്നെ ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് പിക്സൽ 6എ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2022 ജൂ​ലൈയിലായിരുന്നു 6എ ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. ഈ പതിവ് പിക്സൽ 7എയിലും ആവർത്തിച്ചേക്കും. അ‌വതരിപ്പിക്കപ്പെട്ട് രണ്ട് മാസത്തിനകം 7എ ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് വിലയിരുത്തൽ.

പിക്സൽ 7എയുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ പിക്സൽ 7എ ആഗോളതലത്തിൽ പുറത്തിറക്കുന്ന ഇവന്റിനോട് അ‌നുബന്ധിച്ചുതന്നെ 7എയുടെ ഇന്ത്യൻ ലോഞ്ചിന്റെ സമയവും പുറത്തുവരും എന്നാണ് സൂചന. ചിലപ്പോൾ രണ്ടുമാസം വരെ സമയമെടുക്കാതെ അ‌വതരിപ്പിക്കപ്പെട്ട തൊട്ടടുത്ത മാസം 7എ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

പികസ്ൽ 7എയുടെ സ്പെസിഫിക്കേഷനുകൾ പലതും ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ടിപ്സർമാർ വെളിപ്പെടുത്തിയ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ 7എയുടെ ഫീച്ചറുകൾ ഓൺ​ലൈനിൽ ചോർന്നിട്ടുണ്ട്. ഈ വിവരങ്ങൾ പ്രകാരം മെയ് 10 ന് പുറത്തിറങ്ങുന്ന ഗൂഗിളിന്റെ പിക്സൽ 7എയിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന സ്പെസിഫി​ക്കേഷനുകളും വില സംബന്ധിച്ച വിവരങ്ങളും നോക്കാം.

ഗൂഗിൾ പിക്സൽ 7എ എത്തുന്നു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

ഫുൾഎച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.1-ഇഞ്ച് ​ഒഎൽഇഡി ഡിസ്‌പ്ലേയാകും 7എയിൽ ഉണ്ടാകുക. 90Hz റേറ്റും പ്രതീക്ഷിക്കാം. ഗൂഗിളിന്റെ ടെൻസർ ജി2 ചിപ്‌സെറ്റാണ് പിക്‌സൽ 7എയ്ക്ക് കരുത്ത് പകരുന്നത്. ഇത് LPDDR5 റാമും UFS 3.1 സ്റ്റോറേജുമായാണ് വരുന്നത്. ആർട്ടിക് ബ്ലൂ, കാർബൺ, കോട്ടൺ, ജേഡ് കളർ വേരിയന്റുകളിലുള്ള 5ജി ഫോൺ ആണ് 7എയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

18W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,410എംഎഎച്ചിന്റേതാകും ബാറ്ററി. റീട്ടെയിൽ ബോക്സിൽ ചാർജർ ഉണ്ടാകില്ല എന്നുള്ളതാണ് 7എയെ സംബന്ധിച്ച് വെളിയിൽ വന്നതിൽ ഏറ്റവും ശ്രദ്ധേയമായ വിവരം. മികച്ച സോഫ്ട് വെയർ അ‌നുഭവമാണ് ഗൂഗിൾ പികസ്ൽ സ്മാർട്ട്ഫോണുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ആ പാരമ്പര്യം 7എയിലും പ്രതീക്ഷിക്കാം.

ക്യാമറ വിഭാഗമാണ് എടുത്തുപറയേണ്ട മറ്റൊരു മേഖല. 64-മെഗാപിക്സൽ സോണി IMX787 പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് 7എയുടെ ബായ്ക്കിൽ ഉണ്ടാകുക. പിക്സൽ 6എയിലെക്കാൾ മികച്ച ക്യാമറ ആയിരിക്കും എന്നതിൽ സംശയിക്കേണ്ടതില്ല. ക്യാമറ മികവിന്റെ കാര്യത്തിൽ ആപ്പിളിന്റെ ഐഫോണിനെപ്പോലും കടത്തിവെട്ടി ചരിത്രം സൃഷ്ടിച്ച പികസ്ൽ ഫോണുകളും ഉണ്ടായിട്ടുണ്ടല്ലോ.

ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരുകാര്യം എന്ത് വിലയിൽ ആകും പിക്സൽ 7എ എത്തുക എന്നതാണ്. ടിപ്സർമാർ പുറത്തുവിട്ട വിവരങ്ങൾ പറയുന്നത്, യുഎസ് വിപണിയിൽ 450 ഡോളറിനും 500 ഡോളറിനും ഇടയിലായിരിക്കും(ഏകദേശം 37,100 രൂപ മുതൽ 41,200 രൂപ വരെ) 7എയുടെ വില എന്നാണ്.

Best Mobiles in India

English summary
Google's I/O developer conference will be held on May 10 in the US. The Pixel 7a will reportedly be launched at this event. It is reported that the Pixel 7A will arrive with Android 14the US. The Pixel 7a will reportedly be launched at this event. It is reported that the Pixel 7A will arrive with Android 14. It is estimated that the 7A will be launched in India within two months of its global launch. But Google has not confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X