Home
Mobile

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പിക്സൽ മോഡലിന് 8000 രൂപ വില കുറഞ്ഞു; ഭാഗ്യമുണ്ടേൽ 9250 രൂപ ഡിസ്കൗണ്ടും കിട്ടും!

ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളുടെ നിരയിലെ പ്രമുഖനാണ് പിക്സൽ 7എ(Pixel 7a). ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട പിക്സൽ മോഡൽ കൂടിയാണ് ഇത്. ഈ മാസം ആദ്യം ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് പുറത്തിറക്കുകയുണ്ടായി. ഇതിന് പിന്നാലെ ​ഇപ്പോൾ പിക്സൽ 7എ മോഡലിന് കാര്യമായ വിലക്കുറവ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ഇ​-കൊമേഴ്സ് രംഗത്തെ വമ്പനായ ഫ്ലിപ്പ്കാർട്ട് ആണ് ഇപ്പോൾ പിക്സൽ 7എയ്ക്ക് വിലക്കുറവും അ‌തോടൊപ്പം വമ്പൻ ഓഫറുകളും പ്രഖ്യാപിച്ച് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് നടത്തിവന്നിരുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ കഴിഞ്ഞ ദിവസം അ‌വസാനിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ ബിഗ് ദസറ സെയിൽ ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പിക്സൽ മോഡലിന് 8000 രൂപ വില കുറഞ്ഞു

ഒക്ടോബർ 29 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ദസറ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിനോട് അ‌നുബന്ധിച്ച് വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ട് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇതിൽ ഗൂഗിളിന്റെ പിക്സൽ 7എ സ്മാർട്ട്ഫോൺ 35,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

യഥാർഥത്തിൽ ഈ പിക്സൽ 7എയുടെ വില 43,999 രൂപയാണെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ഇതുപ്രകാരം 8000 രൂപ ഡിസ്കൗണ്ടിലാണ് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഫ്ലാറ്റ് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. എസ്ബിഐ, കൊഡക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട് (പരമാവധി 1250 രൂപവരെ) ലഭ്യമാണ്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പിക്സൽ മോഡലിന് 8000 രൂപ വില കുറഞ്ഞു

ബാങ്ക് ഓഫർ കൂടാതെ ക്യാഷ്ബാക്ക് കൂപ്പൺ വഴി 8000 രൂപയുടെ എക്സ്ട്രാ ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. ഫ്ലാറ്റ് ഡിസ്കൗണ്ടും ഈ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ 30000 രൂപയിൽ താഴെ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഫോൺ വാങ്ങും മുമ്പ് ഇതിന്റെ പ്രധാന ഫീച്ചറുകളെപ്പറ്റിയും അ‌റിഞ്ഞിരിക്കേണ്ടതുണ്ട്.

പിക്സൽ 7, പിക്സൽ 7 പ്രോ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന പിക്സല്‍ 7എയിൽ മികച്ച പ്രോസസർ, ക്യാമറകൾ, വയർലെസ് ചാർജിങ് ഉൾപ്പെടെ മികച്ച ഒരുപാട് ഫീച്ചറുകളുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്സൽ 7എ വാഗ്ദാനം ചെയ്യുന്നത്.

കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും എച്ച്ഡിആർ ഫീച്ചറും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും പിക്സൽ 7എയ്ക്കുണ്ട്. ഗൂഗിളിന്റെ പ്രീമിയം ഹാൻഡ്സെറ്റുകളായ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ടെൻസർ ജി2 ആണ് ഗൂഗിൾ പിക്സൽ 7എലെ പ്രോസസർ.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പിക്സൽ മോഡലിന് 8000 രൂപ വില കുറഞ്ഞു

8 ജിബി എൽപിഡിഡിആർ 5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും 7എയിൽ ലഭ്യമാണ്. 4,385 എംഎഎച്ച് ആണ് ബാറ്ററി. വയർലെസ് ചാർജിങ്ങും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി (3.2 ജെൻ 2) പോർട്ട് എന്നിവയും ഇതിൽ ഉണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ പിക്സൽ 7 എ വാഗ്ദാനം ചെയ്യുന്നു. അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 13 മെഗാപിക്സൽ സെൻസറിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ‌13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഈഫോണിന്റെ റീട്ടെയിൽ ബോക്സിൽ കമ്പനി ചാർജർ നൽകുന്നില്ല എന്നകാര്യം കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ അ‌റിഞ്ഞിരിക്കണം.

More from GizBot

Best Mobiles in India

English summary
Google Pixel 7A can now be bought from Flipkart at a huge discount. The Pixel 7A is listed on Flipkart at a price of Rs 35,999 in conjunction with the Big Dussehra sale. Flipkart Big Dussehra Sale till October 29 Apart from flat discount, bank offers are also available. 10 percent discount is also available through bank offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X