Home
Mobile

നമ്മുടെ പി​ച്ചൈ അ‌ല്ലേ തലപ്പത്ത്, പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തുമോ എന്ന് ചോദിക്കേണ്ട കാര്യമില്ല! ദേ കണ്ടോ

കാര്യം ഗൂഗിൾ വമ്പൻ ക​മ്പനിയൊക്കെയാണെങ്കിലും ചില കാര്യങ്ങളിൽ തീരുമാനങ്ങൾ പാളിപ്പോകാറുണ്ട്. മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി പിക്സൽ ഫോണുകൾ പുറത്തിറക്കുന്ന ഗൂഗിൾ ചിലപ്പോഴെങ്കിലും അ‌വ ഇന്ത്യയിൽ അ‌വതരിപ്പിക്കാതെ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇപ്പോൾ പിക്സൽ 8 ലോഞ്ച് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. ഒക്ടോബർ 4 ന് ലോഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു.

ഈ ഘട്ടത്തിൽ ഇന്ത്യയിലെ ചില പിക്സൽ ആരാധകരെങ്കിലും ഗൂഗിൾ പുതിയ പിക്സൽ 8 സീരീസ് ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കാതിരിക്കുമോയെന്ന് സംശയിച്ചിരുന്നു. ഗൂഗിളിന്റെ മുൻകാല നടപടികളാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമായത്. പക്ഷേ ഇക്കാര്യത്തിൽ യാതൊരുവിധ സംശയത്തിനും സ്ഥാനമില്ലെന്ന് വ്യക്തമാക്കി ഗൂഗിൾ പിക്സൽ സീരീസിന്റെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുകയാണ്.

പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തുമോ എന്ന് ചോദിക്കേണ്ട കാര്യമില്ല! ദേ

ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോൺ നിരയിലേക്ക് ഏറ്റവും പുതിയതായി എത്തുന്ന പിക്സൽ 8 സീരീസിൽ രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് ഉണ്ടാകുക. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയാണ് അ‌വ. ഈ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഗൂഗിൾ സംശയാതീതമായി വ്യക്തമാക്കി.

ഒക്ടോബർ 4ന് ആണ് ഗൂഗിൾ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുക. അ‌തിന്റെ തൊട്ടടുത്ത ദിവസം മുതൽ (ഒക്ടോബർ 5) ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യക്കാർക്ക് പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവ വാങ്ങാൻ സാധിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. എല്ലാ പിക്സൽ ഫോണുകളുടെയും ലോഞ്ചിന്റെ ഓൺലൈൻ റീട്ടെയിൽ പങ്കാളി ഫ്ലിപ്പ്കാർട്ട് ആണ്.

വ്യാഴാഴ്ച ഒരു ട്വിറ്റർ പോസ്റ്റിലൂടെയാണ് ഗൂഗിൾ പുതിയ പിക്സൽ ഫോണുകളുടെ ഇന്ത്യയിലെ ലഭ്യത സ്ഥിരീകരിച്ചത്. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ ഒക്ടോബർ 5 മുതൽ പ്രീബുക്കിങ്ങിന് ലഭ്യമാകും എന്ന് പറഞ്ഞെങ്കിലും ഈ ഫോണുകളുടെ ഇന്ത്യയിലെ വിലയോ, വിൽപ്പന ആരംഭിക്കുന്ന തീയതിയോ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. ലോഞ്ചിനോട് അ‌ടുത്ത ദിവസങ്ങളിൽ ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനകം നിരവധി ഫോണുകൾ പിക്സൽ സീരീസിൽ പുറത്തിറങ്ങിയിട്ടുണ്ട്. അ‌തിൽ പിക്സൽ 4, പിക്സൽ 5, പിക്സൽ 6 സീരീസ് എന്നിവ ഒരിക്കലും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. അതേസമയം, പിക്സൽ 4 എ, പിക്സൽ 6 എ, പിക്സൽ 7 എ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വാട്ടർ ഡൗൺ എ-സീരീസ് മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.

ഇന്ത്യൻ വംശജനായ സുന്ദർ പി​ച്ചൈയാണ് ഇപ്പോൾ ഗൂഗിളിനെ നയിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാന സ്മാർട്ട്ഫോൺ വിപണികളിൽ മുൻനിരിയിലുള്ള രാജ്യമാണ് ഇന്ത്യ. ആപ്പിൾ പോലും ഇന്ത്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പുതിയ തന്ത്രങ്ങൾ പുറത്തെടുത്ത് രാജ്യത്ത് ശക്തി വളർത്താൻ ശ്രമിക്കുന്നു. ആൻഡ്രോയിഡ് ഫോണുകളുടെ പറുദീസയായ ഇന്ത്യൻ മൊ​ബൈൽ വിപണിയിൽ ഇറക്കാനായില്ലെങ്കിൽ അ‌ത് ഗൂഗിളിന്റെ ഏറ്റവും വലിയ പരാജയമാകും.

ഉയർന്ന വില കാരണം ഗൂഗി​ളിന്റെ പുതിയ പിക്സൽ 8 ഫോണുകൾക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ബജറ്റ്, മിഡ്റേഞ്ച് ഉപയോക്താക്കളിലേക്ക് എത്താൻ കഴിഞ്ഞേക്കില്ല. എന്നാൽ വൻ വിലയുള്ള ഐഫോണുകളും മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളും ഇന്ത്യൻ വിപണിയിൽ നിന്ന് പണം വാരുന്നത് ഗൂഗിൾ പാഠമാക്കുന്നു. ഇന്ത്യൻ വംശജനെന്ന നിലയിൽ സുന്ദർ പി​ച്ചൈയ്ക്കും രാജ്യത്തെ സാഹചര്യം അ‌റിയാം.

ഇന്ത്യൻ വിപണിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഇപ്പോൾ ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ ലഭ്യത ഉറപ്പിച്ചിരിക്കുന്നത്. അ‌തേസമയം എന്ത് വിലയിൽ ആകും ഈ​ ഫോണുകൾ ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ച ചർച്ചകളും ഇപ്പോൾ സജീവമാണ്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ പിക്സൽ ഫോണിന് വൻ വില നൽകേണ്ടിവരും.

ഉയർന്ന നികുതികൂടി ഉൾപ്പെടുന്നു എന്നതിനാലാണ് പിക്സൽ ഫോണുകൾക്ക് യൂറോപ്പിൽ വില കൂടുക. എന്നാൽ ഇന്ത്യയിൽ ​യഥാർഥ വിലയ്ക്ക് കമ്പനി ഫോണുകൾ അ‌വതരിപ്പിക്കും. ഇന്ത്യയിൽ പിക്സൽ 8 ന് 60,000 മുതൽ 65,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഇത് ഔദ്യോഗികമായുള്ള വിലയല്ല, ലഭ്യമായ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്ന വിലയാണ്.

പിക്സൽ 8 സീരീസ് ഇന്ത്യയിലെത്തുമോ എന്ന് ചോദിക്കേണ്ട കാര്യമില്ല! ദേ

പിക്സൽ 7 ഇന്ത്യയിൽ 59,999 രൂപയ്ക്കും പിക്സൽ 7 പ്രോ 84,999 രൂപയ്ക്കും ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പിക്സൽ 8 ഹാസൽ, മിന്റ്, ഒബ്സിഡിയൻ, റോസ് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു. പിക്സൽ 8 പ്രോ ബേ, മിന്റ്, ഒബ്സിഡിയൻ, പോർസലൈൻ ഷേഡുകൾ എന്നീ കളർ ഓപ്ഷനുകളിലെത്തും.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണുകൾ എന്ന പ്രത്യേകതയുമായാണ് പിക്സൽ 8 ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുക. 'മെയ്ഡ് ​ബൈ ഗൂഗിൾ' എന്ന് പേരിട്ടിരിക്കുന്ന ഇവന്റിൽ പിക്സൽ 8 സീരീസ് ഫോണുകൾക്കൊപ്പം പിക്സൽ വാച്ച് 2 വും കമ്പനി പുറത്തിറക്കും.

120Hz റിഫ്രഷ് റേറ്റ്, ടെൻസർ G3 ചിപ്സെറ്റ്, 11 മെഗാപിക്സൽ സെൽഫി ക്യാമറ, ഒഐഎസ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ( 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 64 മെഗാപിക്സൽ അൾട്രാ വൈഡ്, 49 മെഗാപിക്സൽ ടെലിഫോട്ടോ) തുടങ്ങി ഒട്ടനവധി മികച്ച ഫീച്ചറുകളുമായി ആപ്പിളിനെയും സാംസങ്ങിനെയും വെല്ലുവിളിക്കാനാണ് പിക്സൽ 8 സീരീസിന്റെ വരവ്.

Best Mobiles in India

English summary
Google's Pixel 8 and Pixel 8 Pro smartphones have been confirmed to launch in India. Google Pixel 8 series will be launched on October 4. Google confirmed on Twitter that Indians will be able to buy the Pixel 8 and Pixel 8 Pro through Flipkart from the very next day (October 5).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X