പിക്സൽ 8 ഏഴ് വർഷം ഉപയോഗിക്കാമെന്ന് ഗൂഗിൾ വെറുതേ പറഞ്ഞതല്ല; ഈ വീഡിയോ കാണൂ, ഐഫോൺ ഒന്നുമല്ല!
ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഇറക്കുന്നത് ആപ്പിൾ മാത്രമാണെന്നും ആപ്പിളിന്റെ ഐഫോണുകളെ മറികടക്കുന്ന ഒരു സ്മാർട്ട്ഫോൺ ലോകത്ത് ഇറങ്ങുന്നില്ല എന്നും ചില കടുത്ത ഐഫോൺ ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ വിലയിലും പെർഫോമൻസിലും ഗുണത്തിലും ഐഫോണിനോട് കിടപിടിക്കുന്ന ഫോണുകളും വിപണിയിൽ എത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് പിക്സൽ-8 സീരീസ്.
ഐഫോണിന് മുന്നിൽ മറ്റ് ഫോണുകളൊന്നും ഒന്നുമല്ല എന്ന് തീവ്രമായി വിശ്വസിക്കുന്നവർ അടുത്തിടെ ഗൂഗിൾ പുറത്തിറക്കിയ പിക്സൽ 8 സീരീസിലെ പിക്സൽ 8 പ്രോ ഫോണിന്റെ ഡ്യൂറബിളിറ്റി ടെസ്റ്റിന്റെ വീഡിയോ ഒന്ന് കാണുന്നത് വളരെ നന്നായിരിക്കും. ഈ ഒക്ടോബർ 4നാണ് ഗൂഗിൾ പിക്സൽ 8 സീരീസ് പുറത്തിറക്കിയത്.

മെയ്ഡ് ബൈ ഗൂഗിൾ എന്ന് പേരിട്ട ഇവന്റിൽ ലോഞ്ച് ചെയ്ത പിക്സൽ 8 സീരീസിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ പിക്സൽ 8 പ്രോയുടെ ഡ്യൂറബിളിറ്റി ടെസ്റ്റിന്റെ വീഡിയോ ജെറി റിഗ് എവരിതിങ് ( JerryRigEverything) എന്ന യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി.
പിക്സൽ 8 പ്രോ ഫോണിന്റെ ഈടും ബലവും പരീക്ഷിക്കുന്ന ഒരു വീഡിയോ എന്ന നിലയിൽ ആണ് ഈ പേജിന്റെ ഉടമയായ യൂട്യൂബർ ഇത്തരമൊരു വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. പിക്സൽ 8 പ്രോയുടെ നിർമാണത്തിൽ ഗൂഗിൾ എത്ര ശ്രദ്ധ പുലർത്തിയിരിക്കുന്നു എന്ന് ഈ വീഡിയോ കണ്ടാൽ ഏതൊരാൾക്കും വ്യക്തമാകും.
അടിച്ചാലും ഇടിച്ചാലും ഒടിച്ചാലും വളച്ചാലും അത്രപെട്ടെന്ന് തകരുന്ന ഒരു ഫോണല്ല പിക്സൽ 8 പ്രോയെന്നും നൽകുന്ന വിലയ്ക്ക് ഈടുനിൽക്കുന്ന മുതലാണ് പിക്സൽ 8 പ്രോയെന്നും ഈ വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഈ വീഡിയോയിൽ യൂട്യൂബർ വിവിധ രീതിയിൽ ഈ ഫോണിന്റെ ഈട് പരിശോധിക്കുന്നത് വ്യക്തമായി കാണാൻ കഴിയും.
ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസിലെ ഏറ്റവും മികച്ച ഫോണായി കരുതപ്പെടുന്ന ഐഫോൺ 15 പ്രോ മാക്സിനെക്കാൾ സ്ട്രോങ്ങാണ് പിക്സൽ 8 പ്രോ എന്നാണ് ഈ യൂട്യൂബർ സാക്ഷ്യപ്പെടുത്തുന്നത്. ഒക്ടോബർ 12 ന് പോസ്റ്റ് ചെയ്ത പിക്സൽ 8 പ്രോയുടെ ഈ ഡ്യൂറബിളിറ്റി ടെസ്റ്റ് വീഡിയോ 24 മണിക്കൂറിനകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
ഇന്ത്യയിൽ പിക്സൽ 8 പ്രോയുടെ വില ഒരുലക്ഷത്തിനും മുകളിലാണ്. അത്രയും വില നൽകാനും മാത്രം എന്തെങ്കിലും ഇതിൽ ഉണ്ടോ എന്ന് സംശയിക്കുന്നവർ ഈ വീഡിയോ കാണുന്നത് നന്നായിരിക്കും. പിക്സൽ 8 സീരീസ് അവതരിപ്പിച്ചുകൊണ്ട് ഏഴ് വർഷത്തെ സോഫ്റ്റ്വേർ പിന്തുണ ഈ ഫോണിനുണ്ട് എന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

വെറുതേ ഏഴ് വർഷത്തെ സോഫ്റ്റ്വേർ പിന്തുണ പ്രഖ്യാപിക്കുകയല്ല, മറിച്ച് അത്രയും നാൾ ഈടു നിൽക്കും വിധത്തിൽ ശക്തമായിട്ടാണ് ഈ ഫോൺ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും. ഇതുവരെ തങ്ങൾ ഇറക്കിയിട്ടുള്ളതിൽ ഏറ്റവും മികച്ച ഫോൺ ആണ് പിക്സൽ 8 സീരീസ് എന്ന ഗൂഗിളിന്റെ വാദവും ഈ വീഡിയോ ശരിവയ്ക്കുന്നു.
ഗൂഗിൾ പിക്‌സൽ 8 പ്രോ 6.7 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേ പാനൽ, 2,000-നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണം എന്നിവയോടെയാണ് എത്തുന്നത്. കരുത്തും അഴകും ഒത്തുചേർന്ന പിക്സൽ 8 ന്റെ മെറ്റൽ ഫ്രെയിം ഐഫോൺ 15 പ്രോ സീരീസിന്റെ ടൈറ്റാനിയം ബോഡിയെക്കാൾ സ്ട്രോങ്ങാണ് എന്നുതന്നെ പറയാം.
മികച്ച ബിൽഡ് ക്വാളിറ്റി പിക്സൽ 8 സീരീസ് ഉറപ്പുനൽകുന്നു. ടെൻസർ ജി3 പ്രോസസറാണ് പിക്സൽ 8 സീരിസിലെ സ്മാർട്ട്ഫോണുകളുടെ പെർഫോമൻസ് മികവിനെ നയിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ് അവതരിപ്പിക്കുന്ന ആദ്യഫോൺ എന്ന പ്രത്യേകതയും പിക്സൽ 8 സീരീസിനുണ്ട്. എഐ പിന്തുണയിൽ ഒട്ടേറെ പുതിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
Image and video credit: JerryRigEverything YouTube video


Click it and Unblock the Notifications








