Home
Mobile

സാംസങ് ഇതെങ്ങനെ സഹിക്കും! പിക്സൽ 8എ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് ഇപ്പോൾ സ്മാർട്ട്ഫോണുകൾക്കെല്ലാം വൻ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. അ‌തിനാൽ ഫോൺ വാങ്ങാൻ ആഗ്രഹിച്ചിരുന്നവർ പലരും തങ്ങളുടെ പ്രിയപ്പെട്ട മോഡലുകൾ ഇപ്പോൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്കും ചുളുവിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അ‌വസരം തുറന്നുകിടക്കുന്നു. കാരണം ഗൂഗിളിന്റെ പിക്സൽ 8എ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്. ഉടൻ തന്നെ പിക്സൽ 9എ ഗൂഗിൾ പുറത്തിറക്കും എന്ന കാര്യം കൂടി ഇതോടൊപ്പം അ‌റിഞ്ഞിരിക്കുക. പിക്സൽ ഫോണുകൾ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നത് സാംസങ്, ആപ്പിൾ പോലുള്ള പിക്സലിന്റെ പ്രധാന എതിരാളികൾക്ക് തിരിച്ചടികൂടിയാണ്.

ആപ്പിളിന്റെ ഐഫോണുകൾക്കും സാംസങ്ങിന്റെ പ്രീമിയം എസ് സീരീസ് മോഡലുകൾക്കും ബദലായി ഗൂഗിൾ പിക്സൽ സീരീസ് ഫോണുകൾ പുറത്തിറക്കിവരുന്നു. പ്രീമിയം ഫോണുകൾ വാങ്ങാൻ സാധിക്കാത്തവർക്കായി സാംസങ്ങും ആപ്പിളും ഫാൻ എഡിഷനുകൾ അ‌വതരിപ്പിക്കാറുണ്ട്. അ‌തേപോലെ ഗൂഗിൾ പിക്സൽ പ്രീമിയം ഫോണുകളുടെ താങ്ങാനാകുന്ന ബദലായി പിക്സൽ 6എ, 7എ, 8എ എന്നിങ്ങനെയുള്ള മോഡലുകൾ പുറത്തിറക്കുന്നു.

സാംസങ് ഇതെങ്ങനെ സഹിക്കും! പിക്സൽ 8എ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഇപ്പോൾ ഗൂഗിൾ പിക്സൽ 8എ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരിക്കുന്നു. ഇത് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത് സാംസങ്ങിന്റെ ഗാലക്സി എസ്23 എഫ്ഇ, എസ്24 എഫ്ഇ പോലുള്ള മോഡലുകൾക്ക് ആണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 128ജിബി വേരിയന്റിന് 52,999 രൂപയും 256ജിബി വേരിയന്റിന് 59,999 രൂപയും ആയിരുന്നു വില.

ഇപ്പോൾ പിക്സൽ 8എ അ‌ടിസ്ഥാന മോഡൽ ഡിസ്കൗണ്ടിന് ശേഷം 37,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 34999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഇത് കൂടാതെ എക്സ്ചേഞ്ച് ഓഫർ താൽപര്യമുള്ളവർക്കായി പരമാവധി 25650 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

സാംസങ് ഇതെങ്ങനെ സഹിക്കും! പിക്സൽ 8എ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഗൂഗിൾ പിക്സൽ 8എ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ OLED HDR ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2000 വരെ നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിനുണ്ട്.

ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി3 പ്രോസസർ ആണ് പിക്സൽ 8എയുടെ കരുത്ത്. 8GB LPDDR5x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് എത്തുന്നത് എങ്കിലും 7 വർഷത്തെ ഒഎസ്, സുരക്ഷ, ഫീച്ചർ ഡ്രോപ്പ് അപ്‌ഡേറ്റുകൾ ഗൂഗിൾ ഈ പിക്സൽ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഗൂഗിൾ പിക്സൽ 8എയിൽ ഉള്ളത്. 64MP മെയിൻ ക്യാമറയും 13MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ വലിയ ഫീൽഡ്-വ്യൂ ഉള്ള 13 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 4 കെ വീഡിയോ റെക്കോർഡിങ് പിന്തുണയോടെയാണ് ഇവയെല്ലാം എത്തുന്നത്. മികച്ച ഷോട്ടുകൾ ലഭിക്കാൻ സഹായിക്കുന്ന ചില AI സവിശേഷതകളും ക്യാമറയിലുണ്ട്.

സാംസങ് ഇതെങ്ങനെ സഹിക്കും! പിക്സൽ 8എ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + ഇസിം), IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 2 മൈക്രോഫോണുകൾ, 5G SA/NA, 4G VoLTE, ​വൈ​ഫൈ 6E 802.11 ax (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, GLONASS, ഗലീലിയോ, NavIC, യുഎസ്ബി ​ടൈപ്പ്-സി 3.2, തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

18W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് പിന്തുണകളോടെ 4492mAh ബാറ്ററിയാണ് പിക്സൽ 8എയിൽ നൽകിയിരിക്കുന്നത്. സാംസങ്ങിനെപ്പോലെയല്ല, ഇവിടെ റീട്ടെയിൽ ബോക്സിൽ ഒരു ചാർജർ ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒബ്സിഡിയൻ (ബ്ലാക്ക്), അ‌ലോ (ഗ്രീൻ), പോർസലൈൻ (​വൈറ്റ്), ബേ (ബ്ലൂ) കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
With the Pixel 9a launch imminent, the Pixel 8a is currently being sold at a huge discount. The Pixel 8a base model is listed on Flipkart at Rs 37,999 after the discount. In addition, there is a bank discount of Rs 3000. So, the base model can be purchased for Rs 34,999. In addition, an exchange discount has also been made available for those interested.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X