Home
Mobile

ആയിരമല്ല, ഡിസ്കൗണ്ട് 10000 രൂപ! പിക്സൽ 9, പിക്സൽ 9 പ്രോ XL വിൽപ്പന ആരംഭിച്ചു

സ്മാർട്ട്ഫോൺ രംഗത്ത് ആപ്പിളിന്റെ ഐഫോൺ സീരീസിനും സാംസങ്ങിന്റെ ഗാലക്സി എസ് സീരീസ് ഫോണുകൾക്കും വെല്ലുവിളി ഉയർത്തി ഗൂഗിൾ അ‌വതരിപ്പിച്ച പുതിയ പിക്സൽ 9 സീരീസിലെ പിക്സൽ 9 (Google Pixel 9), പിക്സൽ 9 പ്രോ XL (Pixel 9 Pro XL) മോഡലുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 12 മുതലാണ് ഇവയുടെ വിൽപ്പന ആരംഭിച്ചത്. ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ ഓൺ​ലൈനായി ഈ ഫോണുകൾ ലഭ്യമാണ്. ഇത് കൂടാതെ ഓഫ്​ലൈൻ സ്റ്റോറുകളിലും ഇവ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

ആകെ നാല് ഫോണുകളാണ് പിക്സൽ 9 സീരീസിൽ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിൽ പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ ഫോൾഡ് എന്നീ ഫോണുകളുടെ ഇന്ത്യയിലെ ഓപ്പൺ സെയിൽ തിയതി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഭാവിയിൽ ലോകം ഭരിക്കുക എഐ ആണെന്നാണ് പ്രവചിക്കപ്പെടുന്നത്. എഐ രംഗത്ത് അ‌ദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഗൂഗിൾ 'ജെമിനി' എന്ന എഐ പ്ലാറ്റ്ഫോം വികസിപ്പിച്ചു.

ഡിസ്കൗണ്ട് 10000! പിക്സൽ 9, പിക്സൽ 9 പ്രോ XL വിൽപ്പന തുടങ്ങി

ഗൂഗിളിന്റെ ജെമിനി എഐയുടെ ഫീച്ചറുകൾ സ്മാർട്ട്ഫോണുകളിലേക്ക് അ‌വതരിപ്പിക്കുന്നു എന്നതാണ് ഗൂഗിൾ പിക്സൽ 9 സീരീസ് ഫോണുകളുടെ പ്രധാന ​ഹൈ​ലൈറ്റ്. മറ്റ് സ്മാർട്ട്ഫോണുകളെ വെല്ലുവിളിക്കുന്ന നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും അ‌വയിൽ നിന്നെല്ലാം ഒരു പടി മുന്നിലാണ് പിക്സൽ 9 സീരീസിലെ ജെമിനി പിന്തുണയുള്ള എഐ ഫീച്ചറുകളുടെ സ്ഥാനം.

ഗൂഗിളിന്റെ പിക്സൽ 9 സീരീസിൽ ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണ് പിക്സൽ 9. 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ ഇന്ത്യയിലെ വില 79,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫർ എന്ന നിലയിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 4000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

4000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ തന്നെ തുടക്കത്തിൽ 75999 രൂപ വിലയിൽ ഈ ഗൂഗിൾ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി, ഹേസൽ, റോസ് ക്വാർട്സ് എന്നിങ്ങനെ ആറ് നിറങ്ങളിൽ ആണ് പുതിയ പിക്സൽ 9 സീരീസ് ഫോണുകൾ എത്തുന്നത്.

പിക്സൽ 9 സീരീസിലെ ശക്തനായ മോഡലുകളിലൊന്നായ പിക്സൽ 9 പ്രോ XL ഇപ്പോൾ വൻ ഡിസ്കൗണ്ടിന്റെ പിൻബലത്തോടെയാണ് വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഗൂഗിൾ പിക്‌സൽ 9 പ്രോ XL (256 ജിബി മോഡൽ) വില ആരംഭിക്കുന്നത് 1,24,999 രൂപ മുതലാണ്. ഇതിന്റെ 512 ജിബി മോഡലിന് 1,39,999 രൂപയാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡിനൊപ്പം 10000 രൂപയുടെ ഡിസ്കൗണ്ട് ഗൂഗിൾ പിക്‌സൽ 9 പ്രോ XL ന് ലഭിക്കും. അ‌തായത് തുടക്കത്തിൽ ഈ ഫോൺ 1,14,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫർ അ‌ടക്കം നിരവധി ആനുകൂല്യങ്ങളും ഈ ഫോണിനൊപ്പം ലഭിക്കും.

ഡിസ്കൗണ്ട് 10000! പിക്സൽ 9, പിക്സൽ 9 പ്രോ XL വിൽപ്പന തുടങ്ങി

പിക്സൽ 9 പ്രോ XL സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2TB ക്ലൗഡ് സ്‌റ്റോറേജിലേക്കും ഫോട്ടോസ് ആപ്പിലെ എക്‌സ്‌ക്ലൂസീവ് AI ഫീച്ചറുകളിലേക്കും ജെമിനി 1.5 പ്രോ ആക്‌സസിലേക്കും ആക്‌സസ് നൽകിക്കൊണ്ട് ഒരു വർഷത്തെ ഗൂഗിൾ വൺ എഐ പ്രീമിയം പ്ലാൻ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിക്സൽ 9 പ്രോ XLന്റെ പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് QHD+ AMOLED ഡിസ്‌പ്ലേ, 120 Hz റിഫ്രഷ് റേറ്റ്, 3000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രൊസസർ, 16GB LPDDR5X റാം, ഡ്യുവൽ സിം (നാനോ + ഇ-സിം).

50MP + 48MP + 48MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 42MP ഫ്രണ്ട് ക്യാമറയുമാണ് പിക്സൽ 9 പ്രോ XL വാഗ്ദാനം ചെയ്യുന്നത്. 37W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 23W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 5060mAh ബാറ്ററിയും ഈ പിക്സൽ ഫോണിലുണ്ട്.

ഡിസ്കൗണ്ട് 10000! പിക്സൽ 9, പിക്സൽ 9 പ്രോ XL വിൽപ്പന തുടങ്ങി

പിക്സൽ 9ന്റെ പ്രധാന ഫീച്ചറുകൾ: 6.3-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120 Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി4 പ്രൊസസർ, 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്.

50MP+ 48MP ഡ്യുവൽ റിയർ ക്യാമറ, 10.5MP ഫ്രണ്ട് ക്യാമറ, 27W വയർഡ് ഫാസ്റ്റ് ചാർജിംഗ് , 15W വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 4700mAh ബാറ്ററി എന്നിവയൊക്കെയാണ് പിക്സൽ 9ന്റെ പ്രധാന ഫീച്ചറുകൾ. പിക്സൽ 9 സീരീസ് ഫോണുകളെല്ലാം ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. 7 വർഷത്തെ ആൻഡ്രോയിഡ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും ഗൂഗിൾ ഈ ​ഫോണുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Pixel 9 and Pixel 9 Pro models of the Pixel 9 series have gone on sale in India. The Pixel 9 with 12GB RAM and 256GB storage is priced at Rs 79,999 in India. But with the bank offer you will get an instant discount of Rs 4000. Pixel 9 Pro XL price starts at Rs 1,24,999. A bank discount of Rs 10000 is available for this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X