Home
Mobile

ഇനി യുദ്ധം..! സാംസങിന്റെ അടിവേരിളക്കാൻ പിക്സൽ ഫോൾഡുമായി ഗൂഗിൾ | Pixel Fold

ഗൂഗിൾ ഐ/ഒ 2023 ഇവന്റിനായുള്ള കാത്തിരിപ്പിൽ ഏറ്റവും ആവേശം സൃഷ്ടിച്ചിരുന്നത് ഫോൾഡബിൾ സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്കുള്ള ഗൂഗിളിന്റെ എൻട്രി തന്നെയാണ്. ഈ പ്രതീക്ഷകൾ തെറ്റിക്കാതെ പിക്സൽ 7എ, പിക്സൽ ടാബ് എന്നിവയ്ക്കൊപ്പം പിക്സൽ ഫോൾഡും കമ്പനി അവതരിപ്പിച്ചു. ഫോൾ‍ഡബിൾ വിപണിയിൽ സാംസങിന്റെ പ്രധാന എതിരാളിയായിട്ടാണ് പിക്സൽ ഫോൾഡിനെ വിലയിരുത്തുന്നത്.

ടെൻസർ ജി2 ചിപ്പ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, രണ്ട് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലെകൾ, ഐപി8എക്സ് വരുന്ന ഡസ്റ്റ് വാട്ട‍ർ റെസിസ്റ്റൻസ് റേറ്റിങ്, കോംപാക്റ്റ് ആയിട്ടുള്ള ഫോം ഫാക്ടർ എന്നിവയെല്ലാമാണ് Google Pixel Fold ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ. പിക്‌സൽ ഫോൾഡ് ഡിവൈസുകളുടെ ഡിസൈൻ, ഫീച്ചറുകൾ, പ്രൈസ് ടാ​ഗ് എന്നിവയെല്ലാം വിശദമായി പരിശോധിക്കാം.

ഇനി യുദ്ധം..! സാംസങിന്റെ അടിവേരിളക്കാൻ പിക്സൽ ഫോൾഡുമായി ഗൂഗിൾ

പിക്സൽ ഫോൾഡ് വിലയും ലഭ്യതയും : പിക്സൽ ഫോൾഡിന്റെ ബേസ് മോഡൽ ( 12 ജിബി റാം / 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ ) ഏകദേശം 1,47,500 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. പിക്സൽ ഫോൾഡിന്റെ 12 ജിബി റാം / 512 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ ഏകദേശം 1,57,300 രൂപയക്കും വിപണിയിൽ എത്തും. പോർസലൈൻ, ഒബ്സിഡിയൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് പിക്സൽ ഫോൾഡ് ലഭ്യമാകുന്നത്.

പിക്സൽ ഫോൾഡ് പ്രീ ഓർഡർ ചെയ്യുന്ന അമേരിക്കൻ യൂസേഴ്സിന് പിക്സൽ വാച്ച് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 27 മുതലാണ് പിക്സൽ ഫോൾഡിന്റെ വിൽപ്പന ആരംഭിക്കുന്നത്. നിലവിൽ ജർമനി, ജപ്പാൻ, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഡിവൈസ് ലഭ്യമാകുക. ഗൂഗിൾ പിക്സൽ ഫോൾഡിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് കമ്പനി ഇത് വരെയും വ്യക്തത വരുത്തിയിട്ടില്ല. ഡിവൈസ് രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയില്ലെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

ഗൂഗിൾ പിക്സൽ ഫോൾഡ് ഫീച്ചറുകൾ : ടെൻസർ ജി2 ചിപ്പ്സെറ്റാണ് പിക്സൽ ഫോൾഡിന്റെയും ഹൃദയം. 12 ജിബി റാമും 512 ജിബി വരെയുള്ള സ്റ്റോറേജും ഡിവൈസിലുണ്ട്. 4821 mAh ബാറ്ററിക്കൊപ്പം 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ക്യുഐ സ്റ്റാൻഡേർഡ് വയർലെസ് ചാർജിങ് സപ്പോ‍ർട്ടും പിക്സൽ ഫോൾഡ് ഫീച്ച‍ർ ചെയ്യുന്നു. 120 ഹെ‍ർട്സ് റിഫ്രഷ് റേറ്റുള്ള 7.6 ഇഞ്ച് പ്രൈമറി ഒഎൽഇഡി ഡിസ്പ്ലെയും 5.8 ഇഞ്ച് ഒഎൽഇഡി കവർ സ്ക്രീനും ഡിവൈസിലുണ്ട്.

ട്രിപ്പിൾ റിയ‍ർ ക്യാമറ സജ്ജീകരണമാണ് ഡിവൈസിലുള്ളത്. ഒഐഎസ് സപ്പോ‍ർട്ടുള്ള 48 എംപി പ്രൈമറി സെൻസറാണ് ഹൈലൈറ്റ്. 10.8 എംപി അൾട്ര വൈഡ് സെൻസറും 10.8 എംപി ഡ്യുവൽ പിഡി ടെലിഫോട്ടോ ലെൻസും (5x ഒപ്റ്റിക്കൽ സൂം, 20x സൂപ്പർ റെസ് സൂം) ഈ ക്യാമറ സെറ്റപ്പിൽ ലഭ്യമാണ്. 8 എംപി സെൽഫി ക്യാമറയും 9.5 എംപി കവ‍ർ സ്ക്രീൻ ക്യാമറ സെൻസറും ​ഗൂ​ഗിൾ പിക്സൽ ഫോൾ‍ഡ് ഫീച്ച‍ർ ചെയ്യുന്നുണ്ട്.

സ്റ്റോക്ക് ആൻഡ്രോയിഡ് 13 ഒഎസിലാണ് പിക്സൽ ഫോൾഡ് റൺ ചെയ്യുന്നത്. അഞ്ച് വർഷത്തെ സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഡിവൈസിനൊപ്പമുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ് ഡിവൈസിന്റെ സെക്യൂരിറ്റി ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുന്നു. 200,000 തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താലും തുട‍ർന്ന് പ്രവ‍‍ർത്തിക്കാനുള്ള ശേഷി പിക്സൽ ഫോൾഡിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ ഹിഞ്ചിനുണ്ട്. ഐപി 8എക്സ് റേറ്റിങ് കൂടിയാകുമ്പോൾ ഡിവൈസിന്റെ ഡ്യൂറബിളിറ്റിയും ബിൽഡ് ക്വാളിറ്റിയും വേറെ ലെവലിലേക്ക് ഉയരുന്നുവെന്ന് പറയാം.

പിക്സൽ ഫോൾഡിന്റെ കവർ സ്ക്രീനിലും ബാക്ക് പാനലിലും ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. ഇന്നർ ഡിസ്‌പ്ലെയിൽ അൾട്രാ തിൻ ഗ്ലാസും സ്‌ക്രീൻ പ്രൊട്ടക്ടറും നൽകിയിട്ടുണ്ട്. ഇന്ന‍ർ ഡിസ്പ്ലെയിലെ ബെസലുകൾ അത്യാവശ്യം തിക്കുമാണ്. അത് പോലെ റിയ‍ർ പാനലിൽ വലിയ ക്യാമറ ബമ്പും നൽകിയിരിക്കുന്നു. ​ഗൂ​ഗിൾ പിക്സൽ ഫോൾഡ് സ്റ്റീരിയോ സ്പീക്കറുകളും മൂന്ന് മൈക്രോഫോണുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും പായ്ക്ക് ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Google's entry into the foldable smartphone segment has been creating the most excitement in anticipation of the Google I/O 2023 event. Not defying these expectations, the company introduced the Pixel Fold along with the Pixel 7A and Pixel Tab.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X