വൺപ്ലസ് 15R വരും മുമ്പ് വൺപ്ലസ് 13s വാങ്ങാൻ പ്ലാനുണ്ടോ? പറ്റിയ സമയം ഇപ്പോഴല്ല, പിന്നെയോ...
വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 15 കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഈ ലോഞ്ച് ഇവന്റിൽ തന്നെ വൺപ്ലസ് 15 5ജിയുടെ അൽപ്പം വില കുറഞ്ഞ ഓപ്ഷനായ വൺപ്ലസ് 15r മോഡലിന്റെ ലോഞ്ച് ഉടനുണ്ടാകുമെന്ന സൂചനയും കമ്പനി നൽകി. എന്നാൽ കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഡിസംബറിൽ വൺപ്ലസ് 15rന്റെ ലോഞ്ച് ഉണ്ടായേക്കും എന്നാണ്. ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മുൻകാലങ്ങളിലെ രീതികൾ കണക്കിലെടുത്താൽ അടുത്തിടെ ചൈനയിൽ അവതരിപ്പിക്കപ്പെട്ട വൺപ്ലസ് എയ്സ് 6 ആയിരിക്കും ആഗോളതലത്തിൽ വൺപ്ലസ്-15r ആയി എത്തുക.
ഏറ്റവും പുതിയ വൺപ്ലസ് 15 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് ഇന്ത്യയിലെ വില. എന്നാൽ ലോഞ്ച് ഓഫറുകളുടെ ഭാഗമായി ലഭ്യമാകുന്ന 4000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 68999 രൂപ, 75999 രൂപ വിലകളിൽ ഇത് തുടക്കത്തിൽ വാങ്ങാനാകും.

പുതിയ വൺപ്ലസ് 15 5ജി ഒഴിവാക്കി, 50000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച വൺപ്ലസ് ഫോൺ തേടുന്നവർ ഒന്നുകിൽ വൺപ്ലസ് 15r 5ജിയുടെ ലോഞ്ച് വരെ കാത്തിരിക്കണം. അതല്ലെങ്കിൽ പരിഗണിക്കാൻ കഴിയുന്ന ഓപ്ഷനുകളിലൊന്ന് വൺപ്ലസ് 13 സീരീസിൽ എത്തിയ വൺപ്ലസ് 13s (OnePlus 13s) മോഡലാണ്. ഇത് ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് നിറങ്ങളിൽ എത്തുന്നു.
വൺപ്ലസ് 15r മോഡൽ എത്തുന്നതിന് മുൻപ് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ വൺപ്ലസ് 13s മോഡൽ പരിഗണിക്കുന്നുണ്ട് എങ്കിൽ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യം ഈ ഫോണിന്റെ വിലയും ഓഫറുകളും പരിശോധിക്കാം. വൺപ്ലസ് 13s ന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില.

യഥാർഥ വിലയിൽ തന്നെയാണ് ഇത് ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമായിരിക്കുന്നു. അതിനാൽ, 51999 രൂപ വിലയിൽ ഇത് ഇപ്പോൾ വാങ്ങാൻ സാധിക്കും. ആമസോൺ ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ ആയി തെരഞ്ഞെടുത്തിട്ടുള്ള വൺപ്ലസ് 13s മോഡൽ ഒരു മികച്ച സ്മാർട്ട്ഫോൺ ആണെന്നതിൽ തർക്കമില്ല.
എന്നാൽ ഈ ബെസ്റ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയം ഇതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നിലവിൽ ഓഫർ സെയിലുകൾ ഒന്നും ഇല്ലാത്തതിനാൽ യഥാർഥ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ അടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിൽ ഇതിന്റെ അടിസ്ഥാന മോഡൽ 50,999 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരുന്നു.
കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ലഭ്യമാക്കി. അതിനാൽ വൺപ്ലസ് 13s മോഡൽ 49,749 രൂപ വിലയിൽ ആമസോണിൽ വാങ്ങാൻ അവസരമുണ്ടായിരുന്നു. നിലവിലെ ഡീൽ ഇതിനെക്കാൾ കൂടിയ വിലയിലാണുള്ളത്. ഇപ്പോഴുള്ള വില കുറയണമെങ്കിൽ അടുത്ത ഒരു ഓഫർ സെയിൽ വരെയോ അതല്ലെങ്കിൽ മികച്ച ഡിസ്കൗണ്ട് വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്യുന്നതു വരെയോ കാത്തിരിക്കേണ്ടിവരും.

മുൻ ഡിസ്കൗണ്ടിനെ അപേക്ഷിച്ച് ഒരു ചെറിയ വിലക്കൂടുതൽ ഉണ്ട് എന്നത് കാര്യമാക്കുന്നില്ലെങ്കിൽ, ഒരു കോംപാക്ട് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർക്ക് മികച്ച ഓപ്ഷൻ തന്നെയാണ് വൺപ്ലസ് 13s. ഇത് 6.32 -ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേ, 4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm പ്രോസസർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകൾ സഹിതമെത്തുന്നു.


Click it and Unblock the Notifications








