പോക്കോ സി 3 ഇന്ത്യയിൽ ഒക്ടോബർ 6 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

|

ഷവോമിയുടെ സബ് ബ്രാൻഡിന്റെ ട്വിറ്റർ ഹാൻഡിൽ പ്രകാരം പോക്കോ സി 3 ഒക്ടോബർ 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും. ട്വീറ്റ് പോക്കോ സി 3 യുടെ പ്രധാന സവിശേഷതകളൊന്നും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇത് റീബ്രാൻഡ് ചെയ്ത റെഡ്മി 9 സി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഡിവൈസ് ജൂണിൽ മലേഷ്യയിൽ അവതരിപ്പിച്ചിരുന്നു. അടുത്തയാഴ്ച പോക്കോ സി 3 ഇന്ത്യയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പോക്കോ സി 3 ലോഞ്ച് ഫ്ലിപ്കാർട്ടിൽ ലൈവ് ആകും, കൂടാതെ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒക്ടോബർ 2ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

പോക്കോ സി 3: ഇന്ത്യയിൽ വരുന്ന വില

പോക്കോ സി 3: ഇന്ത്യയിൽ വരുന്ന വില

പോക്കോ ഇന്ത്യയുടെ ട്വീറ്റ് അനുസരിച്ച് ഒക്ടോബർ 6 ന് രാത്രി 12 മണിക്ക് ഐ‌എസ്‌ടിയിൽ പോക്കോ സി 3 രാജ്യത്ത് വിപണിയിലെത്തും. ലോഞ്ച് ഇവന്റിനായി ഒരു ലൈവ്സ്ട്രീം ഉണ്ടോ എന്ന കാര്യം ബാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് പോക്കോ ഇന്ത്യ അറിയിച്ചു. നിലവിൽ, ഈ ഡിവൈസിൻറെ വിലയും വിൽപ്പന തീയതിയും വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ, പോക്കോ സി 3 യ്ക്കായി ആരോപിക്കപ്പെടുന്ന റീട്ടെയിൽ ബോക്സിന്റെ ചിത്രങ്ങൾ ചോർന്നിരുന്നു. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,990 രൂപയാണ് വില വരുന്നത്. സവിശേഷതകളുടെ അടിസ്ഥാനത്തിൽ, പോക്കോ സി 3 പുനർനാമകരണം ചെയ്ത റെഡ്മി 9 സി ആയിരിക്കുമെന്ന് പറയുന്നു.

റെഡ്മി 9 സി: സവിശേഷതകൾ

റെഡ്മി 9 സി: സവിശേഷതകൾ

ഡ്യുവൽ സിം വരുന്ന റെഡ്മി 9 സി ആൻഡ്രോയിഡ് 10 എംഐയുഐ 11ൽ പ്രവർത്തിപ്പിക്കുന്നു. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്നതാണ് ഇതിൻറെ ഡിസ്‌പ്ലേയ്. 4 ജിബി റാം വരെ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് വിപുലീകരിക്കാൻ കഴിയും.

 റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക്

റെഡ്മി 9 സി: ക്യാമറ സവിശേഷതകൾ

റെഡ്മി 9 സി: ക്യാമറ സവിശേഷതകൾ

റെഡ്മി 9 സിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇതിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനും, എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ക്യാമറ ഇതിൽ നിങ്ങൾക്ക് ലഭിക്കും.

10W ഫാസ്റ്റ് ചാർജിങ് സവിശേഷത വരുന്ന 5,000mAh ബാറ്ററിയാണ് റെഡ്മി 9 സി പിന്തുണയ്ക്കുന്നത്. ചാർജ്ജിംഗിനായി 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും എഐ ഫെയ്‌സ് അൺലോക്കും ഉണ്ട്. ഇതിന് 164.9x77.07x9 മിമി നീളവും 196 ഗ്രാം ഭാരവും വരുന്നു. കൂടാതെ, ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പങ്കിടുമെന്ന് ഫ്ലിപ്കാർട്ടിന്റെ മൈക്രോസൈറ്റ് സൂചിപ്പിച്ചിരുന്നു.

Best Mobiles in India

English summary
On October 6 at 12 pm (noon), Poco C3 will be launched in India as per the Twitter handle of the Xiaomi-sub brand. The tweet does not share any main Poco C3 details, but it is supposed to be a rebranded Redmi 9C that was originally released back in June in Malaysia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X