Home
Mobile

ബജറ്റ് സെഗ്മെന്റിലെ പുതിയ മുഖം; പോക്കോ സി51 ഇന്ത്യയിലെത്തി | Poco C51

ബജറ്റ് വിപണിയിലെ പോക്കോയുടെ പുതിയ അവതാരം പോക്കോ സി51 സ്മാർട്ട്ഫോൺ ഒടുവിൽ ഇന്ത്യയിലെത്തി. കമ്പനിയുടെ സി സിരീസിലെ ഏറ്റവും പുതിയ ഡിവൈസാണ് പോക്കോ സി51. മുൻഗാമിയായ പോക്കോ സി50 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് ഏറെ മെച്ചപ്പെടുത്തലുകളുമായിട്ടാണ് സി51 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

പോക്കോ തങ്ങളുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണിൽ വലിയ ഡിസ്‌പ്ലെ, മീഡിയടെക് ചിപ്പ്‌സെറ്റ്. വെർച്വൽ റാം സപ്പോർട്ട്, ശേഷി കൂടിയ ബാറ്ററി, ഫിംഗർപ്രിന്റ് അൺലോക്കിങ്, ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള കിടിലൻ ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. പോക്കോ സി51 സ്മാർട്ട്ഫോണിന്റെ വില, ലഭ്യത, ഫീച്ചറുകൾ എന്നിവയറിയാൻ തുടർന്ന് വായിക്കുക.

ബജറ്റ് സെഗ്മെന്റിലെ പുതിയ മുഖം; പോക്കോ സി51 ഇന്ത്യയിലെത്തി | Poco C51

Poco C51 ഫീച്ചറുകൾ : മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയും പായ്ക്ക് ചെയ്താണ് പോക്കോ സി51 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഐഎംജി പവർവിആർ ജിഇ8320 ജിപിയുവും പ്രോസസറിനൊപ്പം പെയർ ചെയ്തിരിക്കുന്നു. 4 ജിബി LPDDR4X റാമും 64 ജിബി eMMC സ്റ്റോറേജും പോക്കോ സി51 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്തിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താനും കഴിയും.

ടർബോ റാം ഫീച്ചറും പോക്കോ സി51 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഇന്റേണൽ സ്റ്റോറേജ് ഉപയോഗപ്പെടുത്തി 3 ജിബി വെർച്വൽ റാം ലഭ്യമാക്കാൻ സാധിക്കും. 6.52 ഇഞ്ച് വരുന്ന എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയും പോക്കോ സി51 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 20:9 ആസ്പക്റ്റ് റേഷ്യോ, 269 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയും ഈ എൽസിഡി സ്ക്രീനിന്റെ സവിശേഷതയാണ്. സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും പോക്കോ സി51 സ്മാർട്ട്ഫോണിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ബജറ്റ് സെഗ്മെന്റിലെ പുതിയ മുഖം; പോക്കോ സി51 ഇന്ത്യയിലെത്തി | Poco C51

ഇനി പോക്കോ സി51 സ്മാർട്ട്ഫോണിന്റെ ക്യാമറ ഫീച്ചറുകൾ നോക്കാം. ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഡിവൈസിൽ ഉള്ളത്. 8 എംപി വരുന്ന പ്രൈമറി സെൻസറിനൊപ്പം 2 എംപി സെക്കൻഡറി സെൻസറും ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കുന്നു. എഫ്/2.2 അപ്പേർച്ചറുള്ള 5 എംപി സെൽഫി ക്യാമറയും പോക്കോ സി51 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

5000 mAh ബാറ്ററിയാണ് പോക്കോ സി51 സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 10W ചാർജിങ് സപ്പോർട്ടും ( മൈക്രോ യുഎസ്ബി പോർട്ട് ) പോക്കോ സി51 -ൽ നൽകിയിട്ടുണ്ട്. ഹെഡ്ഫോൺ ജാക്കും റിയർ മൌണ്ടഡ് ഫിംഗർപ്രിന്റ് റീഡറും പോക്കോ സി51 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് സപ്പോർട്ട്, എന്നിവയെല്ലാമാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. പോക്കോ സി51 സ്മാർട്ട്ഫോണിന്റെ വില വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പോക്കോ സി51 വില : പോക്കോ സി51 സ്മാർട്ട്ഫോണിന് ( 4 ജിബി റാം / 64 ജിബി ഇന്റേണൽ സ്റ്റോറേജ് ) 8,499 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസിന്റെ ആദ്യ വിൽപ്പന ആരംഭിക്കും. സെയ്ൽ സമയത്ത് പോക്കോ സി51 സ്മാർട്ട്ഫോൺ 7,799 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കുന്നത്. പോക്കോ സി51 സ്മാർട്ട്ഫോൺ പവർ ബ്ലാക്ക്, റോയൽ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

Best Mobiles in India

English summary
The new incarnation of Poco in the budget market, the Poco C51 smartphone, has finally arrived in India. Larger display and a MediaTek chipset in the new entry-level smartphone. It offers great features like virtual RAM support, a large battery, fingerprint unlocking, and a dual-rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X