വിശേഷങ്ങൾ ഒരുപാടുണ്ട് പറയാൻ..; പോക്കോ സി55 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം
പോക്കോ തങ്ങളുടെ സി സീരീസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പോക്കോ സി55 സ്മാർട്ട്ഫോൺ ആണ് ഇന്ത്യൻ വിപണിയിൽ എത്തുന്ന പുതിയ പോക്കോ സി സീരീസ് സ്മാർട്ട്ഫോൺ. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഈ ബജറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
Poco C55 : പോക്കോ സി55 ലോഞ്ച്
സാധാരണ ഗതിയിൽ ബജറ്റ് സെഗ്മെന്റിൽ ലഭ്യമല്ലാത്ത ചില ഡിസൈൻ രീതികളുമായാണ് പോക്കോ സി55 സ്മാർട്ട്ഫോൺ വരുന്നത്. പോക്കോ സി55 റീബ്രാൻഡ് ചെയ്ത ഒരു റെഡ്മി സ്മാർട്ട്ഫോൺ ആണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. പോക്കോ സി55 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ഏതാനും ടീസറുകൾ കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ തന്നെ പുത്തൻ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഡേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടും Poco C55 ലോഞ്ച് ഡേറ്റിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്.

പോക്കോ സി55 സ്മാർട്ട്‌ഫോൺ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ഔദ്യോഗികമായി നമ്മുടെ രാജ്യത്ത് ലോഞ്ച് ചെയ്യും. പോക്കോയുടെ ഓഫീഷ്യൽ യൂട്യൂബ് ചാനലിൽ ഈ ഇവന്റ് ലൈവ് സ്ട്രീം ചെയ്യപ്പെടും. പോക്കോ ഇന്ത്യയുടെ മറ്റ് ഔദ്യോഗിക അക്കൌണ്ടുകളിലൂടെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം പങ്ക് വയ്ക്കപ്പെടുകയും ചെയ്യും. പുത്തൻ പോക്കോ സി55 സ്മാർട്ട്ഫോണിന്റെ വിലയെക്കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യങ്ങൾ നോക്കാം.
പോക്കോ സി55 സ്മാർട്ട്ഫോൺ വില
പോക്കോ സി55 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ സെല്ലിങ് പ്രൈസ് എന്തായിരിക്കുമെന്ന് കമ്പനി ഇത് വരെ വ്യക്തമാക്കിയിട്ടില്ല. പുതിയ ഫോൺ ഒരു ബജറ്റ് ഓഫറിങ് ആണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പോക്കോ സി55 സ്മാർട്ട്ഫോണിന്റെ വില 10,000 രൂപയിൽ താഴെ ആയിരിക്കുമെന്ന് കമ്പനിയും സൂചന നൽകിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുക. പോക്കോ സി55 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകളും വിശേഷങ്ങളും അറിയാൻ തുടർന്ന് വായിക്കുക.
പോക്കോ സി55 സ്മാർട്ട്ഫോൺ ഫീച്ചറുകൾ

പോക്കോ സി55 സ്മാർട്ട്‌ഫോണിന്റെ ചില ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് കാണുമ്പോൾ പോക്കോ സി55 സ്മാർട്ട്ഫോൺ റീബ്രാൻഡ് ചെയ്ത ഷവോമി റെഡ്മി 12സി ആണെന്ന് തോന്നും. നേരത്തെ ചൈനയിൽ ലോഞ്ച് ആയ സ്മാർട്ട്ഫോൺ ആണ് ഷവോമി റെഡ്മി 12സി. ചൈനയ്ക്ക് പുറത്തുള്ള നിരവധി സ്മാർട്ട്ഫോൺ വിപണികളിലും ഈ ഡിവൈസ് അവതരിപ്പിക്കപ്പെടും. റെഡ്മി 12 സി ഈ മാസം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്. അതിനിടയിലാണ് പോക്കോ സി55 സ്മാർട്ട്ഫോണും വിപണിയിലേക്ക് എത്തുന്നത്.
പോക്കോ സി55 സ്മാർട്ട്ഫോൺ ശരിക്കും ഷവോമി റെഡ്മി 12സി റീബ്രാൻഡ് ചെയ്ത് വരുന്ന ഡിവൈസ് ആണെങ്കിൽ 6.71 ഇഞ്ച് വരുന്ന എച്ച്ഡി പ്ലസ് ഡിസ്പ്ലെയാവും ഫീച്ചർ ചെയ്യുക. 1650 x 720 പിക്സൽ സ്ക്രീൻ റെസല്യൂഷനും 20: 9 ആസ്പക്റ്റ് റേഷ്യോയും ഈ ഡിസ്പ്ലെ ഫീച്ചർ ചെയ്തേക്കും. പോക്കോ സി55 സ്മാർട്ട്ഫോണിലെ 720പി ഡിസ്‌പ്ലെയെക്കുറിച്ച് മറ്റ് വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
പോക്കോ സി55 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്രൈമറി ക്യാമറയാവും ഈ റിയർ ക്യാമറ സെറ്റപ്പിലെ ഹൈലൈറ്റ്. 2 എംപി ഡെപ്ത് സെൻസറും ഫോണിലെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ പ്രതീക്ഷിക്കാം. സെൽഫികൾ പകർത്താനും വീഡിയോ കോളുകൾ ചെയ്യാനും 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും പോക്കോ സി55 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ടാവും.

പോക്കോ സി55 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ ഏത് ചിപ്പ്സെറ്റാകും ഉണ്ടാകുകയെന്നത് സ്ഥിരീകരിച്ചിട്ടില്ല. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചിപ്പ്സെറ്റാണെന്നാണ് കമ്പനിയുടെ ടീസറുകൾ നൽകുന്ന സൂചന. ആഗോള വേരിയന്റുകളിൽ കാണുമെന്ന് കരുതുന്ന ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 ചിപ്പ്സെറ്റ് തന്നെ ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം.
പോക്കോ സി55 സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും നൽകാനാണ് സാധ്യത. 512 ജിബി വരെ സ്റ്റോറേജ് കൂട്ടാൻ കഴിയുന്ന മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കും. 5000 mAh ബാറ്ററിയും 10W ചാർജിങ് സപ്പോർട്ടും പുതിയ സ്മാർട്ട്ഫോണിൽ കണ്ടേക്കും.


Click it and Unblock the Notifications








