Home
Mobile

ചരിത്രം ആവർത്തിച്ചാൽ ഇന്ത്യക്കാർക്ക് ഡിസംബർ 15 ന് ഒരു നല്ല 5ജി ഫോൺ കിട്ടും, 'ബ്ലഡി സ്വീറ്റ്' പോക്കോ ഫോൺ!

വലിയ സ്വപ്നങ്ങൾ കാണുന്നവർക്കായി ഒരു വലിയ സന്തോഷം എത്തുന്നു എന്ന സൂചനയോടെ പോക്കോ ഇന്ത്യ തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഒരു ലോഞ്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നു. പോക്കോ സി65 (Poco C65 ) ഡിസംബർ 15ന് ഉച്ചക്ക് 12 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് അ‌ത്.

ഈ വർഷം ഫെബ്രുവരിയിൽ പോക്കോ പുറത്തിറക്കിയ C55-ന്റെ പിൻഗാമിയായാണ് ഇപ്പോൾ പോക്കോ C65 എത്തുന്നത്. നവംബറിൽ പോക്കോ സി65 ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് വാങ്ങാവുന്ന ബജറ്റ് സ്മാർട്ട്ഫോൺ എന്ന പ്രതിച്ഛായയാണ് ആഗോളതലത്തിൽ പോക്കോ സി65നുള്ളത്.

ചരിത്രം ആവർത്തിച്ചാൽ ഇന്ത്യക്കാർക്ക് ഡിസംബർ 15 ന് ഒരു 5ജി ഫോൺ കിട്ടും

എന്നാൽ ഈ പ്രതിച്ഛായകൊണ്ട് മാത്രം പോക്കോ സി65ന് ഇന്ത്യക്കാരുടെ മനസിൽ ഇടംനേടിയെടുക്കാനാകില്ല. കാരണം ആഗോള തലത്തിൽ ലോഞ്ച് ചെയ്ത പോക്കോ സി65 ന്റെ ഫീച്ചറുകൾ ഇന്ത്യക്കാരുടെ നിലവിലെ സങ്കൽപ്പങ്ങളുമായും താൽപര്യങ്ങളുമായും ചേർന്നുപോകുന്നതല്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആഗോളതലത്തിൽ ഇതിനകം പുറത്തിറങ്ങിയ പോക്കോ സി65 ഒരു 4ജി ഫോണാണ്.

കുറഞ്ഞ നിരക്കിൽ ഒരു സ്മാർട്ട്ഫോൺ മതി എന്ന് കരുതുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അ‌വർക്ക് ഈ ഫോണിൽ താൽപര്യം തോന്നിയേക്കാം. എന്നാൽ 5ജി ഫോണിലേക്ക് മാറുന്നവർ ഇതിനെ ​മൈൻഡ് ചെയ്യാൻ സാധ്യതയില്ല. എന്നാൽ നിലവിൽ 4ജി ആണെങ്കിലും ഇന്ത്യയിലേക്ക് എത്തുമ്പോൾ ഒരു 5ജി ഫോണായി പോക്കോ സി65 അ‌വതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചാൽ അ‌തൊരു മികച്ച നീക്കമാകും.

റെഡ്മി ​13 സി ആദ്യം ലോഞ്ച് ചെയ്തത് ​നൈജീരിയയിൽ ആയിരുന്നു. അ‌വിടെ റെഡ്മി 13 സിയുടെ 4ജി വേരിയന്റാണ് പുറത്തിറക്കിയത്. എന്നാൽ അ‌തേ മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചപ്പോൾ 5ജി വേരിയന്റാണ് കമ്പനി അ‌വതരിപ്പിച്ചത്. കൂടെ 4ജി വേരിയന്റും ഉണ്ടായിരുന്നു എങ്കിലും അ‌തിന് അ‌ത്ര ശ്രദ്ധ കിട്ടിയില്ല.

റെഡ്മി 13 സിയുടെ കാര്യത്തിൽ ഉണ്ടായതുപോലെ ചരിത്രം ആവർത്തിച്ചാൽ, അ‌തായത് ഡിസംബർ 15 ന് പോക്കോ സി65 ന്റെ 5ജി വേരിയന്റ് കമ്പനി പുറത്തിറക്കിയാൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന മികച്ചൊരു ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആയിരിക്കും അ‌ത്. എന്നാൽ കാര്യമായ മാ​റ്റങ്ങളൊന്നും ഇല്ലാതെയാണ് വരുന്നത് എങ്കിൽ അ‌ത് ഒരുപാ​ട് പേരെ നിരാശരാക്കും.

ആഗോളതലത്തിൽ ലോഞ്ച് ചെയ്ത പോക്കോ സി65 ന്റെ പ്രധാന സവിശേഷതകൾ: 6.74-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുമുണ്ട്. C55 ൽ ഉള്ളതുപോലെ ഇവിടെയും മീഡിയടെക് ഹീലിയോ G85 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. 1000MHz ARM മാലി -G52 2EEMC2 ജിപിയുവുമുണ്ട്.

ചരിത്രം ആവർത്തിച്ചാൽ ഇന്ത്യക്കാർക്ക് ഡിസംബർ 15 ന് ഒരു 5ജി ഫോൺ കിട്ടും

8GB വരെ LPDDR4X റാമും 256GB വരെ eMMC 5.1 ഇൻബിൽറ്റ് സ്റ്റോറേജും നൽകുന്നു, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സൗകര്യമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ നാനോ സിം പിന്തുണയും ഇതിലുണ്ട്.

50-മെഗാപിക്‌സൽ പ്രൈമറി സെൻസറും 2-മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ സി65ൽ ഉള്ളത്. വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. മൈക്രോ യുഎസ്ബി പോർട്ട് വഴി 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് പോക്കോ സി65ൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

ചരിത്രം ആവർത്തിച്ചാൽ ഇന്ത്യക്കാർക്ക് ഡിസംബർ 15 ന് ഒരു 5ജി ഫോൺ കിട്ടും

4G VoLTE, Wi-Fi, ബ്ലൂടൂത്ത് 5.1, GPS, GLONASS കണക്റ്റിവിറ്റി എന്നിവയും പോക്കോ സി65 വാഗ്ദാനം ചെയ്യുന്നു. 3.5 എംഎം ഓഡിയോ ജാക്കും എഫ്എം റേഡിയോ പിന്തുണയും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. 192 ഗ്രാം ഭാരമുള്ള ഈ ഹാൻഡ്‌സെറ്റിന് 168mm x 78mm x 8.09mm വലിപ്പമാണ് ഉള്ളത്.

ബ്ലാക്ക്, ബ്ലൂ, പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. 6GB+ 128GB വേരിയന്റിന് 129 ഡോളർ (ഏകദേശം 10,700 രൂപ) ആണ് വില, 8GB+ 256GB ഓപ്ഷൻ 149 ഡോളറിന് (ഏകദേശം 12,400 രൂപ) എത്തുന്നു. ഈ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഏത് വിലയിലാകും അ‌വതരിപ്പിക്കുകയെന്നത് കമ്പനി പുറത്തുവിട്ടിട്ടില്ല.

More from GizBot

Best Mobiles in India

English summary
Poco C65 will be launched in India on December 15 at 12 noon. Poco India has revealed this through Twitter. The Poco C65 is the successor to the C55 launched by Poco in February this year. Poco C65 was launched globally in November. After this, the launch date in India has also been announced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X