സ്വയം സ്മാർട്ടായി സാധാരണക്കാരെയും സ്മാർട്ട് ആക്കാൻ പോക്കോ C65 ലോഞ്ച് ചെയ്തു!
സാധാരണക്കാരെ ലക്ഷ്യമിട്ട് പോക്കോ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ആഗോളതലത്തിൽ പുറത്തിറക്കി. പോക്കോ സി65 ( POCO C65 ) എന്നാണ് ബജറ്റ് നിരക്കിൽ പോക്കോ അവതരിപ്പിച്ചിരിക്കുന്ന പുതിയ സ്മാർട്ട്ഫോണിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയയ പോക്കോ C55-ന്റെ പിൻഗാമിയായാണ് C65 എത്തിയിരിക്കുന്നത്.
ചിപ്സെറ്റും ബാറ്ററിയും അടക്കം മുൻ മോഡലിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും പുതിയ മോഡലിലും പോക്കോ ആവർത്തിച്ചിട്ടുണ്ട്. എങ്കിലും ചില നവീകരണങ്ങൾ വരുത്തിയിട്ടുമുണ്ട്. പ്രധാനമായും റാം, സ്റ്റോറേജ്, ചാർജിങ് ഫീച്ചറുകളിൽ പോക്കോ സി55 നെ അപേക്ഷിച്ച് സി65 ൽ ഒട്ടേറെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

ക്യാമറകളുടെ കാര്യത്തിലും മുൻഗാമിയെക്കാൾ മികവ് പോക്കോ സി65 അവകാശപ്പെടുന്നുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് പോക്കോ സി65 വിൽപ്പനയ്ക്ക് എത്തുന്നത്. 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ്, 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് എന്നിവയാണ് അവ.
പോക്കോ സി65 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.74-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 20.6:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുമുണ്ട്. C55 ൽ ഉള്ളതുപോലെ ഇവിടെയും മീഡിയടെക് ഹീലിയോ G85 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. 1000MHz ARM മാലി -G52 2EEMC2 ജിപിയുവുമുണ്ട്.

8GB വരെ LPDDR4X റാമും 256GB വരെ eMMC 5.1 ഇൻബിൽറ്റ് സ്റ്റോറേജും നൽകുന്നു, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സൗകര്യമുണ്ട്. ഡ്യുവൽ നാനോ സിം പിന്തുണയ്‌ക്കുന്ന ഈ സ്മാർട്ട്ഫോൺ, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് പ്രവർത്തിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ സി65ൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും മാക്രോ ലെൻസും f/2.4-ന്റെ അപ്പേർച്ചറുമുള്ള 2-മെഗാപിക്‌സൽ സെൻസറും ഉൾപ്പെടുന്നു. f/2.0 അപ്പർച്ചർ ഉള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ വാട്ടർഡ്രോപ്പ് നോച്ചിൽ സ്ഥാപിച്ചിരിക്കുന്നു.
മൈക്രോ യുഎസ്ബി പോർട്ട് വഴി 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് പോക്കോ സി65ൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 4G VoLTE, Wi-Fi, ബ്ലൂടൂത്ത് 5.1, GPS, GLONASS കണക്റ്റിവിറ്റി എന്നിവയും ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു 4ജി ഫോൺ ആണ് എന്നത് ഇതിൽനിന്ന് മനസിലാക്കാവുന്നതാണ്.

3.5 എംഎം ഓഡിയോ ജാക്കും എഫ്എം റേഡിയോ പിന്തുണയും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സി65 എന്ന ഈ ബജറ്റ് സ്മാർട്ട്ഫോണിൽ പോക്കോ സജ്ജീകരിച്ചിരിക്കുന്നു. 192 ഗ്രാം ഭാരമുള്ള ഈ ഹാൻഡ്‌സെറ്റിന് 168mm x 78mm x 8.09mm വലിപ്പമാണ് ഉള്ളത്.
ബ്ലാക്ക്, ബ്ലൂ, പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ പോക്കോ സി65 ലഭ്യമാകും. 6GB+ 128GB വേരിയന്റിന് 129 ഡോളർ (ഏകദേശം 10,700 രൂപ) ആണ് വില, അതേസമയം 8GB+ 256GB ഓപ്ഷൻ 149 ഡോളറിന് (ഏകദേശം 12,400 രൂപ) എത്തുന്നു. ഈ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








