Home
Mobile

5ജി ഫോണിന്റെ 'വിലകളഞ്ഞ്' പോക്കോ! വെറും 6499 രൂപ വിലയിൽ പോക്കോ സി71 വിപണിയിൽ

10,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ എന്ന പരിചയപ്പെടുത്തലോടെ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ 5ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗം ഫോണുകളും എത്തിയത് 9999 രൂപ വിലയിൽ ആയിരുന്നു. ലോഞ്ച് ഓഫർ എന്ന നിലയിൽ ഡിസ്‌കൗണ്ട് ലഭ്യമായാലും കൂടിപ്പോയാൽ 500 അല്ലെങ്കിൽ 1000 രൂപ വരെയായിരുന്നു ഇവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാകുക. അങ്ങനെ ഡിസ്‌കൗണ്ട് കൂട്ടിയാലും വില 8999 വരെയേ കുറയാറുള്ളൂ. എന്നാലിപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വെറും 6499 രൂപ വിലയിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.

പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ എങ്കിൽ പോക്കോന്റെ സി71 മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഏപ്രിലിൽ സ്മാർട്ട്ഫോൺ ലോഞ്ചുകളുടെ ഒരു തരംഗം തന്നെയാണ് പ്രതീക്ഷിക്കാവുന്നത്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ നിരവധി ലോഞ്ചുകൾ അറിയിച്ച് കഴിഞ്ഞു. മോട്ടോ, പോക്കോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ മോഡലുകളുടെ ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

5ജി ഫോണിന്റെ 'വിലകളഞ്ഞ്' പോക്കോ!

അതിൽ പോക്കോന്റെ പോക്കോ സി 71 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ ഫോണിനായുള്ള മൈക്രോ സൈറ്റും ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിരവധി മികച്ച ഫീച്ചറുകൾ പോക്കോ സി 71 ഉണ്ടെങ്കിലും ആളുകളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഫോൺ വെറും 6499 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു.

ഇപ്പോഴും ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ 4ജി ഫോണുകൾ ഇറക്കാറുണ്ട്. അങ്ങനെ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ താഴ്ന്ന വിലയിലാണ് ഈ പോക്കോ 5ജി ഫോൺ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനായി മാറുന്നു.

6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായാണ് പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുക. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അനുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

5ജി ഫോണിന്റെ 'വിലകളഞ്ഞ്' പോക്കോ!

വെറ്റ് ഡിസ്‌പ്ലേ പിന്തുണയോടെയാണ് പോക്കോ സി71 വരുന്നത്. ഫ്ലാഷി ക്യാമറ ഡെക്കോയുള്ള സ്പ്ലിറ്റ് ഗ്രിഡ് ഡിസൈൻ ആണ് ഈ പോക്കോ ഫോണിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ഇത് ലഭിക്കും. പോക്കോ സി 71ന് 32MP പിൻ ക്യാമറയും 8MP മുൻ ക്യാമറയുമുമാണ് നൽകിയിരിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്.

പൊടി, സ്പ്ലാഷ് പ്രതിരോധം (IP52), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 5G VoLTE, WiFi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 15W ചാർജിങ് പിന്തുണയുള്ള 5200mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

5ജി ഫോണിന്റെ 'വിലകളഞ്ഞ്' പോക്കോ!

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്നു. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഏപ്രിൽ 8ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
The POCO C71, launched in India at a budget-friendly price of Rs 6,499, offers key features such as a 120Hz display, 32MP rear camera, and a 5,200mAh battery with 15W charging support. Powered by the Unisoc T7250 SoC and available with up to 6GB RAM, the device also offers expandable storage up to 2TB, making it an appealing option for those looking for performance and storage at an affordable price. The POCO C71 will be available for sale via Flipkart starting April 8th, offering durability with IP52 rating and running on Android 15, making it a solid choice for budget-conscious smartphone buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X