Home
Mobile

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5G ഫോൺ! പോക്കോ C75 5G വിൽപ്പനയ്ക്കെത്തി; മാസം 282 രൂപ മതി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്യപ്പെട്ട പോക്കോ C75 5G (POCO C75 5G) ഇന്നു മുതൽ വിൽപ്പനയ്ക്ക് എത്തി. ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. നിരവധി മികച്ച ഫീച്ചറുകൾ ഒക്കെയുണ്ടെങ്കിലും ആളു​കളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. 8000 രൂപയിൽ താഴെ വിലയിൽ ആണ് പോക്കോ C75 5G വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ പരിമിത കാലത്തേക്ക് മാത്ര​മേ ഇത്രയും കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാകൂ എന്ന് കമ്പനി പറയുന്നുണ്ട്.

പോക്കോ സി75 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 7,999 രൂപയാണ് വില. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ഇത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5G ഫോൺ! പോക്കോ C75 5G വിൽപ്പനയ്ക്ക്

ഇത്രയും കുറഞ്ഞ വിലയിൽ എത്തുന്നതിനാൽ തന്നെ കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 5 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. മാസം 282 വീതം 36 മാസം അ‌ടയ്ക്കുന്ന ഇഎംഐ ഓപ്ഷനും ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

എങ്കിലും ഇത് നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ അ‌ല്ല എന്നതിനാൽ ഈ ഇഎംഐ ഓപ്ഷൻ യഥാർഥത്തിൽ ഉപയോക്താവിന് നഷ്ടമാണ്. അ‌തേസമയം ആകർഷകമായ എക്സ്ചേഞ്ച് ഓഫർ ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് പരമാവധി 5400 രൂപ വരെ എക്സ്ചേഞ്ച് ബോണസായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5G ഫോൺ! പോക്കോ C75 5G വിൽപ്പനയ്ക്ക്

എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചാകും അ‌ന്തിമ മൂല്യം നിർണയിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് ആണ് പോക്കോ C75 5ജിയുടെ കരുത്ത്. ഈ ചിപ്സെറ്റിൽ എത്തുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഇത്.

പോക്കോ C75 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം. 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 600 nits വരെ പരമാവധി ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 4 ജിബി വെർച്വൽ റാം, 64GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം എന്നിവ ഇതിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5G ഫോൺ! പോക്കോ C75 5G വിൽപ്പനയ്ക്ക്

f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ സി75 5ജിയിൽ ഉള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും ഇതോടൊപ്പം എത്തുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Poco C75 5G has gone on sale in India from today. Its 4GB + 64GB single variant is priced at Rs 7,999. The phone is available in Enchanted Green, Aqua Blue, and Silver Stardust colors. Flipkart is offering an attractive exchange offer on this phone. That is, Flipkart is offering a maximum exchange bonus of Rs 5,400.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X