Home
Mobile

വിൽപ്പന തുടങ്ങിയിട്ടുണ്ട്! ഈ 50MP ക്യാമറ, 6000mAh ബാറ്ററി 5ജി ഫോണിന് 11999 രൂപയേ ഉള്ളൂ

പോക്കോ ബജറ്റ് 5ജി സ്മാർട്ട്ഫോൺ പ്രേമികൾക്കായി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പുതിയ സി സീരീസ് സ്മാർട്ട്ഫോണായി പോക്കോ സി85 5ജി (POCO C85 5G) അ‌വതരിപ്പിക്കുകയുണ്ടായി. ബജറ്റ് വിലയിൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ പുതിയ പോക്കോ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. 12000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഈ പുതിയ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

ചിപ് ക്ഷാമത്തെ തുടർന്ന് ചിപ്പുകളുടെ വില വർധിച്ചതുമൂലം സ്മാർട്ട്ഫോണുകൾക്കും വില കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, 8GB വരെ റാമിന് പുറമേ 8GB റാം എക്സ്പാൻഷൻ ഫീച്ചറും വാഗ്ദാനം ചെയ്യുന്ന ഈ പുതിയ പോക്കോഫോൺ ബജറ്റ് വിലയിൽ ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണ്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

വിൽപ്പന തുടങ്ങിയിട്ടുണ്ട്! ഈ 5ജി ഫോണിന് 11999 രൂപയേ ഉള്ളൂ

പോക്കോ C85 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എൻഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് വഴിയുള്ള പർച്ചേസിന് ഫ്ലിപ്പ്കാർട്ട് 5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. മിസ്റ്റിക് പർപ്പിൾ, സ്പ്രിംഗ് ഗ്രീൻ, പവർ ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് പോക്കോ സി85 5ജിയുടെ കരുത്ത്. 6.9- ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

വിൽപ്പന തുടങ്ങിയിട്ടുണ്ട്! ഈ 5ജി ഫോണിന് 11999 രൂപയേ ഉള്ളൂ

120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അ‌പ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HyperOS 2.2-ൽ ആണ് പ്രവർത്തനം.

2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ സി85 5ജി മോഡലിന് ലഭിക്കും. ആം മാലി-G57 MC2 GPU സഹിതം എത്തുന്നു. 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

വിൽപ്പന തുടങ്ങിയിട്ടുണ്ട്! ഈ 5ജി ഫോണിന് 11999 രൂപയേ ഉള്ളൂ

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നീ ഫീച്ചറുകളും 171.56×79.49× 7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഇതിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Poco C85 5G has gone on sale. The smartphone is now available for purchase via Flipkart. The Poco C85 5G is priced at Rs 11,999 for the base 4GB + 128GB variant, Rs 12,999 for the 6GB + 128GB variant, and Rs 14,499 for the top-end 8GB + 128GB variant. Flipkart is offering 5 percent cashback on purchases made through select bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X