കുറഞ്ഞ വിലയിൽ ഒരു പുതിയ 5G ഫോൺ: 6.9 ഇഞ്ച് ഡിസ്പ്ലേയുമായി പോക്കോ C85 5G വരുന്നു
പോക്കോ ഇന്ത്യയിൽ ബജറ്റ് വിലയിൽ ഒരു പുതിയ 5G ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. പോക്കോ സി85 5ജി (POCO C85 5G) എന്നാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. കമിങ് സൂൺ എന്ന അറിയിപ്പോടെ പോക്കോ ഈ ഫോണിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി ഇത് വിൽപ്പനയ്ക്ക് എത്തും എന്ന് ടീസർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ഈ ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി നമുക്ക് അറിയാൻ സാധിക്കും. അതോടൊപ്പം ഫീച്ചറുകളെക്കുറിച്ചും അറിയാനാകും. നിലവിൽ ഇതിലെ ഫീച്ചറുകളെപ്പറ്റി കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
പുറത്തുവന്ന ടീസർ നൽകുന്ന സൂചന, റെഡ്മി 15C 5ജിയുടേതിന് സമാനമായ ഡിസൈൻ തന്നെയാണ് പോക്കോ സി85 5ജിക്കും ഉള്ളത് എന്നാണ്. ഡിസംബർ 3ന് ആണ് റെഡ്മി 15സി ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. പോക്കോ സി85 5ജി റെഡ്മി 15C 5ജിയുടെ ഒരു റീബ്രാൻഡഡ് വേരിയന്റ് ആയിരിക്കാൻ സാധ്യതയുണ്ട്.

ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് HD+ ഡിസ്‌പ്ലേ ആകും പോക്കോ C85 5G വാഗ്ദാനം ചെയ്യുക. ഇത് കുറഞ്ഞ വിലയിൽ മികച്ച കാഴ്ചാസുഖം ഉപയോക്താവിന് നൽകും എന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC കരുത്തിലാകും ഈ ബജറ്റ് 5ജി ഫോൺ എത്തുക.
താങ്ങാനാവുന്ന വിലയിൽ വിശ്വസനീയമായ 5G കണക്റ്റിവിറ്റി നൽകുക ലക്ഷ്യം മുൻനിർത്തിയാണ് പോക്കോ സി85 5ജി എത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ടെന്ന് ടീസറിൽ കാണാം. ഇതിനെ 50MP മെയിൻ ക്യാമറയാകും നയിക്കുക. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 8MP ക്യാമറയും പ്രതീക്ഷിക്കാം.
പോക്കോ സി85 5ജിയുടെ ഒരു പ്രധാന ഹൈലൈറ്റ് 6000mAh ബാറ്ററിയായിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് 33W ഫാസ്റ്റ് ചാർജിങ് സഹിതമാകും എത്തുക. ദീർഘനേരത്തെ ഉപയോഗം ഈ വലിയ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യും. സുരക്ഷയ്ക്കും മറ്റുമായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് സി85 5ജിയിൽ ഉണ്ടാകുകയെന്നും റിപ്പോർട്ട് പറയുന്നു.
പോക്കോ സി85 5ജി ഡിസംബറിൽ തന്നെ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കാം. എന്നാൽ കൃത്യമായ ലോഞ്ച് തിയതി ലഭ്യമല്ല. അടുത്തുതന്നെ ഒരു ബജറ്റ് പോക്കോ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ 7000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് 5ജി ഫോണായ പോക്കോ M7 പ്ലസ് 5G പരിഗണിക്കാവുന്നതാണ്.
പോക്കോ എം7 പ്ലസ് 5ജി 6GB + 128GB മോഡലിന് 13,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട് വഴി ഈ ഫോൺ വാങ്ങാനാകും. ഈ വർഷം ഓഗസ്റ്റിൽ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്.
സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സഹിതം എത്തിയ സ്മാർട്ട്ഫോൺ ആണ് എം7 പ്ലസ്. കൂടാതെ സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയും ഈ ഫോണിന്റെ പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നു. 8GB വരെ റാമിന് പുറമേ 8GB വരെ വെർച്വൽ റാമും ഇതിലുണ്ട്. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
50MP മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, 6.9 ഇഞ്ച് FHD+ (2340x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








