Home
Mobile

6000mAh ബാറ്ററിയും 50MP ക്യാമറയുമുള്ള ബജറ്റ് 5G ഫോൺ! പോക്കോ C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പോക്കോ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ നിര ഒരു പുതിയ സി സീരീസ് സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തിയിരിക്കുന്നു. പോക്കോ സി85 5ജി (POCO C85 5G) എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന ഈ ബജറ്റ് 5ജി ഫോണിൽ 8GB വരെ റാമിന് പുറമേ, 8GB റാം എക്സ്പാൻഷൻ ഫീച്ചറും ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, 50MP മെയിൻ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകളും ഈ പോക്കോ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

11,999 രൂപ പ്രാരംഭ വിലയിൽ ആണ് ഈ പോക്കോ 5ജി ഫോൺ എത്തിയിരിക്കുന്നത് എങ്കിലും ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 10999 രൂപ വിലയിൽ വാങ്ങാനാകും. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതമാണ് ഈ പോക്കോ 5ജി ഫോൺ എത്തിയിരിക്കുന്നത്.

ബജറ്റ് 5G ഫോൺ! പോക്കോ C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പോക്കോ C85 5ജി ഫീച്ചറുകൾ

6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. ഇത് ആം മാലി-G57 MC2 GPU സഹിതം എത്തുന്നു. 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ബജറ്റ് 5G ഫോൺ! പോക്കോ C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HyperOS 2.2-ൽ ആണ് പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ ഈ ബജറ്റ് 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 ഉള്ള 8MP ഫ്രണ്ട് ക്യാമറയും പോക്കോ സി85 5ജിയിൽ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നീ ഫീച്ചറുകളും പോക്കോ സി85 5ജിയിലുണ്ട്. 171.56×79.49× 7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഇതിനുണ്ട്.

ബജറ്റ് 5G ഫോൺ! പോക്കോ C85 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

പോക്കോ C85 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എൻഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില. മിസ്റ്റിക് പർപ്പിൾ, സ്പ്രിംഗ് ഗ്രീൻ, പവർ ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

ലോഞ്ച് ഓഫർ

HDFC ബാങ്ക്, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തല്ലെങ്കിൽ 1000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉണ്ട്. 3 മാസത്തെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. ഡിസംബർ 16 മുതൽ പോക്കോ സി85 5ജി വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Poco C85 5G with 6000mAh battery launched in India. It is priced at Rs 11,999 for the 4GB + 128GB variant, Rs 12,999 for the 6GB + 128GB variant, and Rs 14,499 for the 8GB + 128GB variant. A flat discount of Rs 1000 is available on purchases made using HDFC Bank, ICICI Bank, and SBI cards. The Poco C85 5G will go on sale from December 16. It will be available via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X