10499 രൂപയ്ക്ക് 5G ഫോൺ; പുത്തൻ പോക്കോ C85x 5G സ്പെഷൽ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങി
പോക്കോ ഈ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ ബജറ്റ് 5ജി സ്മാർട്ട്ഫോണായ പോക്കോ C85x 5ജി (POCO C85x 5G) ഇന്ന് (മാർച്ച് 14) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ബജറ്റ് വിലയിൽ എത്തിയ ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫറുകൾ സഹിതം കുറച്ചുകൂടി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്നത് പ്രത്യേകം ശ്രദ്ധിക്കുക. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിച്ചതിനാൽ ബജറ്റ് വിലയിൽ ഇപ്പോൾ ഫോണുകൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്, അതിനാൽത്തന്നെ 10000 രൂപയോട് അടുത്ത വിലയിൽ എത്തിയ ഈ പോക്കോ ഫോണിന് പ്രസക്തി കൂടുതലാണ്.
പോക്കോ C85x 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ 4GB റാം + 64GB സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 10,999 രൂപയും 4GB + 128GB വേരിയന്റിന് 11,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട് വഴി ഇപ്പോൾ ഉപയോക്താക്കൾക്ക് ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 550 രൂപ ബാങ്ക് ഡിസ്കൗണ്ട് പോക്കോ C85x 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 10499 രൂപയ്ക്ക് ഈ 5G ഫോൺ സ്വന്തമാക്കാൻ സാധിക്കും. പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ ബജറ്റ് 5ജി ഫോൺ ലഭ്യമാണ്. 171.56×79.47× 8.15mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. വില ബജറ്റ് നിരക്കിൽ പിടിച്ചുനിർത്താൻ റാം, സ്റ്റോറേജ് എന്നിവയിൽ ചില വിട്ടുവീഴ്ചകൾ ഇതിൽ നടത്തിയിരിക്കുന്നു. വിശദമായ ഫീച്ചറുകൾ കൂടി ഇവിടെ പരിചയപ്പെടാം.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ യൂണിസോക്ക് T8300 6nm പ്രോസസർ (2x കോർടെക്സ്-A78 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ഈ പോക്കോ ഫോണിലുണ്ട്.
20:9 ആസ്പക്ട് റേഷ്യോ, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.
32MP പ്രൈമറി ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) പോക്കോ C85x 5ജിയിൽ ഉണ്ട്. ആം മാലി-G57 MC2 GPU, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിങ്, 7.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയ്ക്കുള്ള പിന്തുണയോടെ 6300mAh ബാറ്ററി C85x 5ജിയിൽ പോക്കോ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർOS -ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications











