Home
Mobile

ദാ പിടിച്ചോ 10999 രൂപയ്ക്ക് 5G ഫോൺ! പോക്കോ C85x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പോക്കോ തങ്ങളുടെ C സീരീസിൽ ഒരു പുതിയ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ C85 ന് അ‌നുബന്ധമായി, പോക്കോ C85x 5ജി (POCO C85x 5G) എന്ന മോഡലാണ് ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 10000 രൂപയോട് അ‌ടുത്ത ബജറ്റിൽ സ്വന്തമാക്കാവുന്ന 5ജി ഫോൺ എന്നതാണ് ഈ പോക്കോ ഫോണിന്റെ പ്രധാന പ്രത്യേകത. യൂണിസോക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിച്ചതിനാൽ വില ബജറ്റ് നിരക്കിൽ പിടിച്ചുനിർത്താൻ റാം, സ്റ്റോറേജ് എന്നിവയിൽ ചില വിട്ടുവീഴ്ചകൾ ഇതിൽ നടത്തിയിരിക്കുന്നു.

4GB വരെ റാമിന് പുറമേ 4GB റാം എക്സ്പാൻഷൻ ഫീച്ചർ ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷൻ, നോച്ചിനുള്ളിൽ 8MP സെൽഫി ക്യാമറ എന്നിവയും പോക്കോ C85x 5G വാഗ്ദാനം ചെയ്യുന്നുണ്ട്. 32MP മെയിൻ ക്യാമറയാണ് ഈ ബജറ്റ് 5ജി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ദാ പിടിച്ചോ 10999 രൂപയ്ക്ക് 5G ഫോൺ! പോക്കോ C85x 5G ഇന്ത്യയിൽ എത്തി

6300mAh ബാറ്ററി ശേഷിയും ഈ പോക്കോ ഫോണിലുണ്ട്. ഇത് 1000 ചാർജിംഗ് സൈക്കിളുകൾ അല്ലെങ്കിൽ 3 വർഷത്തിലധികം നീണ്ട ഉപയോഗത്തിന് ശേഷവും 80% വരെ ബാറ്ററി ഹെൽത്ത് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. 15W ഫാസ്റ്റ് ചാർജിങ്ങിന് പുറമേ 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.

​പോക്കോ C85x 5G ഫീച്ചറുകൾ

6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.

ദാ പിടിച്ചോ 10999 രൂപയ്ക്ക് 5G ഫോൺ! പോക്കോ C85x 5G ഇന്ത്യയിൽ എത്തി

ഒക്ട കോർ യൂണിസോക്ക് T8300 6nm പ്രോസസർ (2x കോർടെക്സ്-A78 @ 2.2GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ പോക്കോ ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർOS -ൽ ആണ് പ്രവർത്തനം. 32MP പ്രൈമറി ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അ‌പ്പേർച്ചർ) പോക്കോ C85x 5ജിയിൽ ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C പോർട്ട് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ദാ പിടിച്ചോ 10999 രൂപയ്ക്ക് 5G ഫോൺ! പോക്കോ C85x 5G ഇന്ത്യയിൽ എത്തി

15W ഫാസ്റ്റ് ചാർജിങ്, 7.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയ്ക്കുള്ള പിന്തുണയോടെ 6300mAh ബാറ്ററി C85x 5ജിയിൽ പോക്കോ സജ്ജീകരിച്ചിരിക്കുന്നു. 171.56×79.47× 8.15mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ ബജറ്റ് 5ജി ഫോൺ ലഭ്യമാണ്.

വിലയും ലഭ്യതയും

പോക്കോ C85x 5ജിയുടെ 4GB റാം + 64GB സ്റ്റോറേജ് അ‌ടിസ്ഥാന വേരിയന്റിന് 10,999 രൂപയും 4GB + 128GB വേരിയന്റിന് 11,999 രൂപയുമാണ് വില. മാർച്ച് 14 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. താൽപര്യമുള്ളവർക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് ഇത് വാങ്ങാനാകും. തുടക്കത്തിൽ 550 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 10499 രൂപ വിലയിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Poco C85x 5G has been launched in India. Its 4GB RAM + 64GB storage base variant is priced at Rs 10,999 and the 4GB + 128GB variant is priced at Rs 11,999. The sale will start from March 14. Those interested can buy it from Flipkart. This budget 5G phone is available in Black, Gold, and Green color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X