Home
Mobile

പോക്കോ എക്‌സ് 3 വില കുറവിൽ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം

പോക്കോ എക്‌സ് 3 പ്രോ രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞു. ഇതിൻറെ ലോഞ്ച് ഇവന്റിൽ ബ്രാൻഡ് അതിൻറെ മുൻഗാമിയായ പോക്കോ എക്‌സ് 3 ക്ക് സ്ഥിരമായി ഒരു വിലക്കുറവും പ്രഖ്യാപിച്ചു. ഇനിയിപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ വില 14,999 രൂപയായി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ബേസിക് വേരിയന്റായ 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജിനും 16,999 രൂപയാണ് യഥാർത്ഥത്തിൽ വില വരുന്നത്. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ സ്മാർട്ഫോൺ യഥാക്രമം 18,499 രൂപ,19,999 രൂപ വിലയിൽ ലഭ്യമാണ്. എന്നാൽ, മറ്റ് രണ്ട് മോഡലുകളുടെയും ബേസിക് മോഡലിന് സമാനമായ വിലക്കുറവ് ലഭിക്കുമോ എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഷാഡോ ഗ്രേ, കോബാൾട്ട് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുന്നു.

പോക്കോ എക്‌സ് 3 സവിശേഷതകൾ

പോക്കോ എക്‌സ് 3 സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും ഗോറില്ല ഗ്ലാസ് 5 സുരക്ഷയും വരുന്ന 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും പോക്കോ എക്‌സ് 3 യിലുണ്ട്. 8 ജിബി റാമും, അഡ്രിനോ 618 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതുതായി വിപണിയിലെത്തിയ ഒക്ടകോർ ക്വാൾകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. , 128 ജിബി സ്റ്റോറേജ് എന്നിവ മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

പോക്കോ എക്‌സ് 3 ക്യാമറ സവിശേഷതകൾ

പോക്കോ എക്‌സ് 3 ക്യാമറ സവിശേഷതകൾ

പോക്കോ എക്‌സ് 3യ്ക്ക് ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇതിൽ, എഫ്/1.73 ലെൻസ് വരുന്ന 64 മെഗാപിക്സൽ സോണി ഐ‌എം‌എക്സ് 682 പ്രൈമറി സെൻസർ, 119 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ് വരുന്ന 13 മെഗാപിക്സൽ സെക്കന്ററി സെൻസർ എന്നിവയാണ് ഇതിൽ വരുന്ന പ്രധാന സെൻസറുകൾ. ഒപ്പം 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും പ്രധാന ക്യാമറ സെറ്റപ്പിലുണ്ട്. മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറയുമുണ്ട്.

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററി

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്‌സ് 3യ്ക്ക്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് പോക്കോ എക്‌സ് 3യ്ക്ക്. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, 4ജി, ജിപിഎസ്/എ-ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

പോക്കോ എക്‌സ് 3 Vs പോക്കോ എക്‌സ് 3 പ്രോ: ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?

പോക്കോ എക്‌സ് 3 Vs പോക്കോ എക്‌സ് 3 പ്രോ: ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?

പോക്കോ എക്‌സ് 3, എക്‌സ് 3 പ്രോ എന്നിവ പ്രോസസർ, ക്യാമറ പോലുള്ള ചെറിയ വ്യത്യാസങ്ങളുള്ള ചില സമാന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പോക്കോ എക്‌സ് 3 പ്രോയിൽ പുതുതായി പ്രഖ്യാപിച്ച സ്നാപ്ഡ്രാഗൺ 860 SoC പ്രോസസർ നിങ്ങൾക്ക് ലഭിക്കും, അതിന്റെ മുൻഗാമിയായ സ്നാപ്ഡ്രാഗൺ 732 ജി SoC പ്രോസസർ പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇത് ക്വാൽകോമിൽ നിന്നുള്ള ശക്തമായ മിഡ് റേഞ്ച് പ്രോസസറാണ്. അതിനാൽ, നിങ്ങളുടെ ബജറ്റ് 15,000 രൂപയാണെങ്കിൽ പോക്കോ എക്‌സ് 3 തിരഞ്ഞെടുക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. ആമുഖ ഓഫറിൻറെ ഭാഗമായി പോക്കോ എക്‌സ് 3 പ്രോ 17,999 രൂപയ്ക്ക് വാങ്ങാം. ഏപ്രിൽ 6 ന് ആദ്യ വിൽപ്പനയ്ക്കായി ഇത് ലഭ്യമായി തുടങ്ങും.

Best Mobiles in India

English summary
The handset's price will now start at Rs. 14,999, with sales beginning on April 1. The Poco X3 was originally priced at Rs. 16,999 for the base model with 6GB of RAM and 64GB of internal storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X