Home
Mobile

ഒന്നിൽക്കൂടുതൽ പ്രോ മോഡലുകളല്ലേ ഒറ്റയടിക്ക് വരുന്നേ! പോക്കോ X8 പ്രോ സീരീസിന്റെ പ്രോസസർ വെളിപ്പെടുത്തി

പോക്കോ ആഗോള തലത്തിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ചിന് തയാറെടുക്കുകയാണ്, ഒന്നല്ല രണ്ട് പ്രോ മോഡലുകൾ അ‌ടങ്ങുന്ന പോക്കോ X8 പ്രോ സീരീസ് (POCO X8 Pro series) ആണ് വരാൻ പോകുന്നത്. ഇവയുടെ കൃത്യമായ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സീരീസിന് കരുത്ത് പകരുന്ന പ്രോസസറുകൾ ഏതൊക്കെ എന്നതിന്റെ സൂചന ഇപ്പോൾ പോക്കോ നൽകിയിട്ടുണ്ട്. പുതിയ ഫ്ലാഗ്ഷിപ്പ് യുഗം ആരംഭിക്കാൻ പോകുന്നു എന്ന കുറിപ്പോടെ മീഡിയടെക്കിന്റെ ഏറ്റവും പുതിയ രണ്ട് ഫ്ലാഗ്ഷിപ്പ് പ്രോസസറുകളുടെ ചിത്രം പോക്കോ ട്വീറ്റ് ചെയ്തു.

മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ, ഡൈമെൻസിറ്റി 9500s ചിപ്പുകളാണ് പോക്കോ പങ്കുവച്ച ടീസറിൽ ഉള്ളത്. പോക്കോ X8 പ്രോ സീരീസിലെ മോഡലുകളുടെ പേരുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പോക്കോ X8 പ്രോ, പോക്കോ X8 പ്രോ മാക്സ് എന്നിങ്ങനെ രണ്ട് മോഡലുകൾ ഈ സീരീസിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

പോക്കോ X8 പ്രോ സീരീസിന്റെ പ്രോസസർ വെളിപ്പെടുത്തി

ഇപ്പോൾ പോക്കോ വെളിപ്പെടുത്തിയിരിക്കുന്ന പ്രോസസറുകളിൽ X8 പ്രോ മോഡൽ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ് കരുത്തിലും പ്രോ മാക്സ് മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറിന്റെ അല്പം സ്കെയിൽ-ബാക്ക് എഡിഷനാണെന്ന് വിശ്വസിക്കപ്പെടുന്ന ​ഡൈമെൻസിറ്റി 9500s പ്രോസസർ കരുത്തിലും എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മിന്റ്, ബ്ലാക്ക്, ​​വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോണുകൾ എത്തിയേക്കാം.

പോക്കോ X8 പ്രോ സീരീസ് ഫോണുകളെക്കുറിച്ച് കമ്പനി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളായും ഓൺ​ലൈൻ റിപ്പോർട്ടുകളായും ചില വിവരങ്ങൾ നമുക്ക് മുന്നിലുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം, ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ റെഡ്മി ടർബോ 5, റെഡ്മി ടർബോ മാക്സ് എന്നിവയിലേതിന് സമാനമായ ഫീച്ചറുകൾ പോക്കോ x8 പ്രോ സീരീസിന് ഉണ്ടാകും എന്ന റിപ്പോർട്ടാണ്.

മുൻപും റെഡ്മി ഫോണുകൾ ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങളോടെ പോക്കോ ഫോണുകളായി ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്, അ‌ത്തരം സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതിനാൽ തന്നെ റെഡ്മി ടർബോ 5 സീരീസുമായി പോക്കോ x8 പ്രോ സീരീസിന് ബന്ധമുണ്ടാകുമെന്ന റിപ്പോർട്ടുകൾ അ‌വിശ്വസിക്കേണ്ടതില്ല. ഫീച്ചറുകളുടെ കാര്യത്തിൽ x8 പ്രോ, x8 പ്രോ മാക്സ് എന്നീ മോഡലുകൾ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

X8 പ്രോയിൽ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേയാകും ഉണ്ടാകുക, അതേസമയം പ്രോ മാക്‌സിൽ 6.83 ഇഞ്ച് വലിയ ഡിസ്പ്ലേയാകും ഉണ്ടാകുക. എന്നാൽ ഈ രണ്ട് ഡിസ്‌പ്ലേകൾക്കും 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് പിന്തുണയും ഉണ്ടാകുമെന്നാണ് സൂചന. 12GB വരെ LPDDR5x റാമും 512GB UFS 4.1 സ്റ്റോറേജും ഈ പോക്കോ x8 പ്രോ സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്ററിയുടെ കാര്യമെടുത്താൽ X8 പ്രോയിൽ 6,500mAh ബാറ്ററിയും X8 പ്രോ മാക്സിൽ 9,000mAh ബാറ്ററിയും ഉണ്ടാകുമെന്നാണ് മുൻ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 9,000mAh ബാറ്ററി എന്നത് ശരിയാണെങ്കിൽ, ഒരു പോക്കോ ഫോണിൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലുതായിരിക്കും X8 പ്രോ മാക്സിലെ ബാറ്ററി ശേഷി.

പോക്കോ X8 പ്രോ സീരീസിന്റെ പ്രോസസർ വെളിപ്പെടുത്തി

ക്യാമറകളുടെ കാര്യത്തിൽ ഇരുമോഡലുകളും സമാനത് പുലർത്തിയേക്കാമെന്നാണ് സൂചന. OIS പിന്തണയോടു കൂടിയ 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ് എന്നിവ ഇവയുടെ ക്യാമറ സജ്ജീകരണത്തിൽ പ്രതീക്ഷിക്കുന്നു. ഒപ്പം സെൽഫിക്കും മറ്റുമായി X8 പ്രോയിൽ 20MP ഫ്രണ്ട ക്യാമറയും X8 പ്രോ മാക്സിൽ 32MP ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കുന്നു.

പുതിയ ചിപ്സെറ്റ് കരുത്തിൽ എത്തുന്നതിനാൽ ​മുൻ മോഡലുകളെക്കാൾ ഉയർന്ന വില പോക്കോ x8 പ്രോ സീരീസിന് പ്രതീക്ഷിക്കാം. X8 പ്രോയുടെ പ്രാരംഭ വില 30,000 രൂപ മുതൽ 33,000 രൂപ വരെയുള്ള ശ്രേണിയിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവയുടെ ലോഞ്ച് തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഫ്ലിപ്പ്കാർട്ടിൽ ടീസറടക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, മാർച്ച് അ‌വസാനത്തോടെ ലോഞ്ച് ഉണ്ടാകുമെന്നാണ് സൂചന.

More from GizBot

Best Mobiles in India

English summary
Poco has confirmed MediaTek Dimensity chipsets for the Poco X8 Pro series. A teaser shared by Poco shows that the series will be powered by MediaTek's Dimensity 8500 Ultra and Dimensity 9500s chips. The phones are likely to come in Mint, Black, and White color options. A teaser for the series has already surfaced on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X