പോക്കോ എഫ്1ന് ഇന്ത്യയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു

|

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ എഫ്1ന് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു. പോക്കോ ഡെയ്‌സ് ഓഫറിന്റെ ഭാഗമായാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. പോക്കോ എഫ് 1ന്റെ 6 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 2,000 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പ്രത്യേകതകളിലൊന്നാണ്.

 
പോക്കോ എഫ്1ന് ഇന്ത്യയില്‍ വിലക്കുറവ് പ്രഖ്യാപിച്ചു

പോക്കോ എഫ്1

പോക്കോ എഫ്1

ഈ മോഡല്‍ പുറത്തിറങ്ങുമ്പോള്‍ 19,999 രൂപയായിരുന്നു വിപണി വില. എന്നാലിപ്പോള്‍ 2,000 രൂപയുടെ ഓഫറിനു ശേഷം 17,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാനാകും. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതൊരു ലിമിറ്റഡ് പീരീഡ് ഓഫര്‍ മാത്രമാണ്. അതായത് ജൂണ്‍ 9ന് ഓഫര്‍ അവസാനിക്കും. അതിനു മുന്‍പു തന്നെ ആവശ്യക്കാര്‍ ഫോണ്‍ വാങ്ങണം.

ഓണ്‍ലൈന്‍ ഷോപ്പിംഗ്

ഓണ്‍ലൈന്‍ ഷോപ്പിംഗ്

ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഷവോമിയുടെ ഔദ്യോഗിക പോര്‍ട്ടലായ mi.com ലൂടെയും ഫോണ്‍ വാങ്ങാനാകും. പോക്കോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഓഫര്‍ വിവരം പുറംലോകത്തെ അറിയിച്ചത്.

നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും
 

നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും

6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി ശേഷിയുള്ള വേരിയന്റിന് പോക്കോ നേരത്തെ ഒരു തവണ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 22,999 രൂപ വിലയുണ്ടായിരുന്ന ഈ വേരിയന്റിന് 2,000 രൂപ വിലക്കുറവാണ് പ്രഖ്യാപിച്ചത്. നിലവില്‍ 20,999 രൂപയാണ് ഈ മോഡലിന്റെ വില. റോസോ റെഡ്, സ്റ്റീല്‍ ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. 6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ ഫോണിലുണ്ട്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 6ജി.ബി/8ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 64/128/256 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

20 മെഗാപിക്‌സലിൻറെ സെല്‍ഫി ക്യാമറ

20 മെഗാപിക്‌സലിൻറെ സെല്‍ഫി ക്യാമറ

12+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. മുന്നില്‍ കരുത്തു പകരുന്നത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. അതിവേഗ 3.0 ചാര്‍ജിംഗ് സംവിധാനവും ഫേസ് ലോക്ക് സംവിധാനവും ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്.

Best Mobiles in India

English summary
Xiaomi's sub-brand Poco launched its first smartphone the Poco F1 last year in the mid-range category in India. The smartphone was launched with a price tag of Rs 20,999, but later in December, the company make a price cut of Rs 1,000 bringing the price down to Rs 19,999. Now it seems the smartphone has witnessed one more price drop in the country. So if you were planning to buy one then this is the best time. Here are the offers and deals which you don't want to miss.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X