പൊക്കോ F1: പ്രശ്നങ്ങളും പരിഹാരങ്ങളും!
20,999 രൂപ മുതൽ തുടങ്ങുന്ന വിലയിൽ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഫോണിനെ സംബന്ധിച്ചുള്ള വാങ്ങിയവരുടെ ചില സംശയങ്ങൾ ദൂരീകരിക്കുകയാണ് ഇന്നിവിടെ.

ഫോൺ അപ്രതീക്ഷിതമായി ഷട്ട്ഡൗൺ ചെയ്യുന്നു എങ്കിൽ
ഈ പ്രശ്നം മിക്ക സ്മാർട്ട്ഫോണുകളിലും സാധാരണമാണ്. ഈ പ്രശ്നം ഉണ്ടാകുന്നെങ്കിൽ, ഉടൻ തന്നെ തൊട്ടടുത്തുള്ള സർവീസ് സെന്ററിൽ പോകുന്നതാണ് ഏറ്റവും ഉചിതം. സാധാരണ രീതിയിലുള്ള പ്രശ്നം ആണെങ്കിൽ ഫോൺ ഓഫ് ആക്കി ഓൺ ആയാൽ ചിലപ്പോൾ തീരുന്നതാണ്.

സ്ക്രീൻ സ്തംഭിച്ചു നില്കുന്ന അവസ്ഥ
എന്തെങ്കിലും ആപ്പ് പ്രവർത്തിപ്പിക്കുകയോ ഗെയിമുകൾ കളിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ, പ്രത്യേകിച്ച് ഫ്രീസ് ആയി അനങ്ങാതെ നിൽക്കുകയാണെങ്കിൽ അതും മുകളിൽ പറഞ്ഞ പോലെ സാധാരണ രീതിയിലുള്ള പ്രശ്നങ്ങൾ ആണെങ്കിൽ ഫോൺ ഒന്ന് ഓഫ് ചെയ്യുകയോ റീസെറ്റ് ചെയ്യുകയോ ചെയ്താൽ മതിയാകും. നേരെയായില്ലെങ്കിൽ ഉടൻ തന്നെ തൊട്ടടുത്തുള്ള സർവീസ് സെന്ററിൽ പോകുന്നതാണ് നല്ലത്.

അപ്ലിക്കേഷനുകൾ പതിയെ പ്രവർത്തിക്കുന്നു
നിങ്ങളുടെ പൊക്കോ ഫോണിലെ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം പതിയെ ആകുമോ.. സംശയമാണ്. കാരണം ഏറ്റവും മികച്ച പ്രോസസറും മെമ്മറി സൗകര്യങ്ങളുമാണ് ഫോണിലുള്ളത്. അതിനാൽ തന്നെ ഈ സാധ്യത തള്ളിക്കളയാം. ഇനി എന്തെങ്കിലും രീതിയിൽ അധികമായി വേഗതക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ സാധാരണ നാം ചെയ്യാറുളളത് പോലെ അനാവശ്യ ആപ്പുകൾ ഒഴിവാക്കുകയോ ഫോൺ റീസെറ്റ് ചെയ്യുകയോ ചെയ്യാം.

അപ്ലിക്കേഷനുകളും ഗെയിമുകളും പെട്ടെന്ന് നിന്നുപോകുക
അപ്ലിക്കേഷൻ ക്രാഷുകൾ എങ്ങനെ തടയാം എന്ന് നമുക്ക് നോക്കാം.
1. ആദ്യം സെറ്റിങ്സിലേക്ക് പോകുക> അപ്ലിക്കേഷനുകൾ, തുടർന്ന് ഇടയ്ക്കിടെ ക്രാഷ് ചെയ്യുന്ന അപ്ലിക്കേഷൻ ക്ലിക്കുചെയ്ത് അതിന്റെ ഡാറ്റ ക്ലിയർ ചെയ്യുക.
2. ഒന്നുകിൽ, അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.
3. അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻഅപ്‌ഡേറ്റ് ചെയ്യുക

ബ്ലൂടൂത്ത് കണക്ഷൻ ബന്ധിപ്പിക്കുമ്പോൾ പ്രശ്നം ഉണ്ടെങ്കിൽ
മറ്റ് ഉപകരണങ്ങളുമായി കണക്റ്റുചെയ്യുമ്പോൾപൊതുവെ ചില സമയങ്ങളിൽ ബ്ലൂടൂത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ഒരിക്കലും പൊക്കോഫോണിന്റെ പ്രശ്നം ആകില്ല. കഴിവതും ഫോണിലെ സെറ്റിങ്‌സുകളോ നിങ്ങൾ പെയർ ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഉപകരണത്തിന്റെ ലഭ്യതയോ ഒക്കെ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതായിരിക്കും നല്ലത്.

വൈഫൈ കണക്ഷൻ പ്രശ്നം പരിഹരിക്കുന്നത്
ഏതെങ്കിലും രീതിയിലുള്ള വൈഫൈ കണക്ഷൻ പ്രശ്നങ്ങൾ വരികയാണെങ്കിൽ നിങ്ങളുടെ ഫോണിനെ മറ്റൊരു വൈഫൈ കണക്ഷനിലേക്ക് ബന്ധിപ്പിച്ച് അത് സമാനമാണോ അല്ലയോ എന്ന് നോക്കുക. ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ അപ്പോൾ കാണുകയാണെങ്കിൽ ചെയ്യാവുന്ന കൂടുതലാ ഓപ്ഷനുകൾ പരിശോധിക്കുകയോ അല്ലെങ്കിൽ സർവീസ് സെന്ററിനെ സമീപിക്കുകയോ ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








