പബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

|

മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്ന പ്രൈസ് സെഗ്മെന്റുകളിൽ ഒന്നാണ് 30,000 രൂപയിൽ താഴെ വില വരുന്ന വിഭാഗം. ഈ സെഗ്മെന്റിൽ ഈ വർഷം മാത്രം നിരവധി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്കെത്തി. ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളുമായി വിപണിയിൽ എത്തിയവ, താങ്ങാൻ കഴിയുന്ന വിലയിൽ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പെർഫോമൻസ് നൽകുന്നവ അങ്ങനെ തുടങ്ങി വിവിധ തരം ഉപയോഗങ്ങൾക്ക് ചേരുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഈ പ്രൈസ് സെഗ്മെന്റിൽ ലഭ്യമാണ്.

 

കമ്പനി

ഇക്കൂട്ടത്തിൽ ഗെയിമിങിന് ചേരുന്ന സ്മാർട്ട്ഫോണുകളെക്കുറിച്ചാണ് ഈ ലേഖനം. 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ചുവടെ നൽകിയിരിക്കുന്നു. നൽകുന്ന പണത്തിന് മൂല്യം നൽകുന്ന ഡിവൈസുകളാണ് ഈ സ്മാർട്ട്ഫോണുകൾ എല്ലാം തന്നെ. iQOO, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോൺ കമ്പനികളിൽ നിന്നുള്ള ഡിവൈസുകളും ഇക്കൂട്ടത്തിൽ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ

iQOO നിയോ 6

iQOO നിയോ 6

iQOOവിന്റെ നിയോ സീരീസിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് iQOO നിയോ 6. സ്നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് iQOO നിയോ 6 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 66 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 4700 എംഎഎച്ച് ബാറ്ററി എന്നിവയാണ് നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകളിൽ ചിലത്.

iQOO
 

120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയും iQOO നിയോ 6 സ്മാർട്ട്ഫോണിലുണ്ട്. പിന്നിൽ 64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും ഉണ്ട്. iQOO Neo 6ന് 29,999 രൂപ മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്.

വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ് അതിവേഗ ചാർജിങ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ ആണ്. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഈ ഡിവൈസിൽ ഉള്ളത്. 4,500 എംഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 920 എസ്ഒസിയും 8 ജിബി വരെയുള്ള റാം ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്.

ഷവോമി

6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയ്ക്കൊപ്പം 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ഈ ഫോണിൽ ലഭ്യമാണ്. 108 എംപി പ്രൈമറി ക്യാമറ സെൻസറും 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ചേരുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 11ഐ ഹൈപ്പർചാർജിൽ ഉള്ളത്. 26,999 രൂപ മുതലാണ് വിലയാരംഭിക്കുന്നത്.

7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ് പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. വിവിധ ഗെയിമുകൾക്കായി കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന സമർപ്പിത ഷോൾഡർ ട്രിഗറുകളും ഡിവൈസിൽ ലഭ്യമാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട്, 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയും എഫ്3 ജിടിയിൽ ലഭ്യമാണ്.

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5,060 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു. എഫ്3 ജിടി 64 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും പായ്ക്ക് ചെയ്യുന്നു. 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും ഡിവൈസിൽ ലഭ്യമാണ്. 28,999 രൂപ മുതലാണ് പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിന് വിലയാരംഭിക്കുന്നത്.

7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ

ഓപ്പോ റെനോ 7 5ജി

ഓപ്പോ റെനോ 7 5ജി

മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസിയുടെ കരുത്തിൽ 4, 500 എംഎഎച്ച് ബാറ്ററിയും പായ്ക്ക് ചെയ്താണ് ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഓപ്പോ റെനോ 7 5ജിയിൽ 6.4 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയും 90 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.

റെനോ 7 5ജി

65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ റെനോ 7 5ജിയിൽ ലഭ്യമാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 64 എംപി പ്രൈമറി സെൻസറാണ് ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറും ഓപ്പോ റെനോ 7 5ജിയിൽ ലഭ്യമാണ്.

ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്ലോകത്ത് ഏറ്റവും വേഗത്തിൽ ചാർജ് ആകുന്ന സ്മാർട്ട്‌ഫോൺ? iQOO 10 പ്രോ ഉടൻ വിപണിയിലേക്ക്

ഷവോമി എംഐ 11എക്സ് / എംഐ 11എക്സ് പ്രോ

ഷവോമി എംഐ 11എക്സ് / എംഐ 11എക്സ് പ്രോ

ഷവോമി എംഐ 11എക്സ് പ്രോ നിരവധി ഓൺലൈൻ വിൽപ്പനകളിൽ ആമസോൺ ഇന്ത്യയിൽ 29,999 രൂപയ്ക്ക് ലഭ്യമാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 120 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലെയിലാണ് ഈ ഡിവൈസ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയ്ക്കൊപ്പം 108 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഡിവൈസിൽ ഉണ്ട്. എംഐ 11എക്സ് പ്രോ 33 വാട്ട് ഫാസ്റ്റ് ചാർങ് സപ്പോർട്ട് ഡിവൈസിൽ ലഭ്യമാണ്. 4,520 എംഎഎച്ച് ബാറ്ററിയും ഷവോമി എംഐ 11എക്സ് പ്രോ പായ്ക്ക് ചെയ്യുന്നു.

എംഐ 11എക്സ്

എംഐ 11എക്സ് പ്രോയുടെ വില, ചില ഓഫർ സെയിൽ സമയത്ത് മാത്രമാണ് 30,000 രൂപയിൽ താഴെ വരുന്നത്. എന്നാൽ 30,000 രൂപയിൽ താഴെയുള്ള വിലയിൽ എംഐ 11എക്സ് ഗെയിമർമാർക്ക് വളരെ നല്ല ഓപ്ഷനാണ്. സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി, 48 എംപി പ്രൈമറി ക്യാമറ എന്നിവയാണ് ഷവോമി എംഐ 11എക്സ് സ്മാർട്ട്ഫോണിന്റെ പ്രത്യേകത. ബാക്കിയുള്ള സ്പെസിഫിക്കേഷനുകൾ എക്സ് പ്രോയ്ക്ക് സമാനമാണ്.

ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ

Best Mobiles in India

English summary
This article is about gaming compatible smartphones. Below are the best gaming smartphones in the segment priced below Rs 30,000. All these smartphones are devices that give value for money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X