പോക്കോ എഫ് 3 ജിടി പ്രീമിയം സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

കുറെ നാളായി സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന പോക്കോ എഫ് 3 ജിടി ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തുന്നു. ഷവോമി ഇന്ത്യയിൽ നിന്നും ഈ ബ്രാൻഡ് വേർപ്പെടുത്തിയതിന് ശേഷം വരുന്ന പോക്കോയുടെ ഏറ്റവും പുതിയ പ്രീമിയം ഓഫറാണ് ഈ സ്മാർട്ഫോൺ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി ഇതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമായി പലതവണ രംഗത്ത് വരികയും ഇതിൻറെ രണ്ട് പ്രധാനപ്പെട്ട സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇപ്പോൾ ബ്രാൻഡ് ഈ പുതിയ എഫ് 3 ജിടി സ്മാർട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

ചൈനയുടെ റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻറെ പേരുമാറ്റിയ എഡിഷനായി പ്രതീക്ഷിക്കുന്ന പോക്കോ എഫ് 3 ജിടി ഗെയിമിംഗ് സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പ്പായിരിക്കും. രാജ്യത്ത് നിരോധിച്ച പബ്‌ജി മൊബൈൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയായി മടങ്ങിവരുന്ന സമയത്താണ് ഈ സ്മാർട്ഫോണും വരുന്നത്. ഇത് ബജറ്റിൽ മൊബൈൽ ഗെയിമർമാർക്ക് കൂടുതൽ അനുയോജ്യമായ ഒന്നായിരിക്കും. ഇത് ഒരു പോക്കോ സ്മാർട്ഫോൺ ആയതിനാൽ നിങ്ങൾക്ക് കൂടുതൽ വില പ്രതീക്ഷിക്കാവുന്നതാണ്. പോക്കോ എന്തൊക്കെ സവിശേഷതകളാണ് നിങ്ങൾക്കായി ഈ പുതിയ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയുവാൻ കമ്പനിയുടെ ലോഞ്ച് ഇവന്റ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ ലോഞ്ച് ഇവന്റ് വിശദാംശങ്ങൾ

പോക്കോ ഒരു വെർച്വൽ ഇവന്റ് വഴി ഔദ്യോഗികമായി ഈ പുതിയ സ്മാർട്ഫോൺ പ്രഖ്യാപിക്കും. പോക്കോ അതിൻറെ യൂട്യൂബ് ചാനലിൽ തത്സമയം പോക്കോ എഫ് 3 ജിടി അവതരിപ്പിക്കും. നൽകിയേക്കാവുന്ന വില ഉൾപ്പെടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി നിങ്ങൾക്ക് കമ്പനിയുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കാവുന്നതാണ്. പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ ലോഞ്ച് ഇവന്റ് ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കും. യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിന് പ്രതീക്ഷിക്കുന്ന വില

അടുത്തിടെയുണ്ടായ ചോർച്ചയിൽ പറയുന്നത് പോക്കോ എഫ് 3 ജിടി, ഷവോമി എംഐ 11 എക്‌സ്, വരാനിരിക്കുന്ന വൺപ്ലസ് നോർഡ് 2 എന്നിവയുമായി വിപണിയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള ബേസിക് വേരിയന്റിന് 28,999 രൂപ മുതൽ 29,999 രൂപ വരെയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ-എൻഡ് വേരിയന്റിന് 32,999 രൂപയിൽ താഴെയാണ് വരുന്ന വില.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ റീബ്രാൻഡ് ചെയ്ത എഡിഷനായി ഈ സ്മാർട്ട്ഫോൺ വരുന്നു. റെഡ്മി കെ 40 ഗെയിമിംഗ് എഡിഷൻ പോലുള്ള സവിശേഷതകളുമായാണ് ഈ സ്മാർട്ഫോൺ വരുന്നത് എന്നാണ് ഇതിനർത്ഥം. 8 ജിബി വരെ റാമുള്ള മീഡിയാടെക് ഡൈമെൻസിറ്റി പ്രോസസറുമായി പോക്കോ എഫ് 3 ജിടി വരുന്നതായി സ്ഥിരീകരിച്ചു. 5 ജി സ്മാർട്ട്‌ഫോൺ ഡ്യുവൽ ചാനൽ യു‌എഫ്‌എസ് 3.1 നുള്ള സപ്പോർട്ടുമായി വരും. അമോലെഡ് ഡിസ്പ്ലേയുള്ള പോക്കോയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. എച്ച്ഡിആർ 10 + നുള്ള സപ്പോർട്ടുമായി 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ പോക്കോ എഫ് 3 ജിടിയിൽ ഉണ്ടാകും.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഈ സ്മാർട്ട്‌ഫോണിൽ ഡോൾബി അറ്റ്‌മോസിന് സപ്പോർട്ടുള്ള ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തും. പോക്കോ എഫ് 3 ജിടി 5,065 എംഎഎച്ച് ബാറ്ററിയുമായി വരുന്നു, മാത്രവുമല്ല 67W ഫാസ്റ്റ് ചാർജറും ഇതിൽ ഉണ്ടാകും. ഇത് എഫ് 3 ജിടിയെ ഫാസ്റ്റ് ചാർജർ ഫീച്ചറുള്ള ഒരു അപൂർവ സ്മാർട്ഫോണാക്കി മാറ്റും. മുൻവശത്തെ ക്യാമറയിൽ 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം പോക്കോ എഫ് 3 ജിടിയിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Poco F3 GT, which is expected to be the renamed edition of China's Redmi K40 gaming edition, will be the company's step into the gaming smartphone segment. This smartphone comes at a time when the banned PUBG mobile battlegrounds are returning to mobile India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X