Home
Mobile

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

സ്മാർട്ട്‌ഫോൺ ഗെയിമിംഗ് വ്യവസായം ഇപ്പോൾ ഇന്ത്യയിൽ തഴച്ചുവളരുന്ന ഒരു കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. നിരവധി ഹൈ-എൻഡ് ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾ ഉണ്ടെങ്കിലും മിഡ്‌റേഞ്ച് വിഭാഗത്തിൽ വരുന്ന ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള സ്മാർട്ട്‌ഫോണുകൾ ലഭ്യമായിട്ടില്ല എന്നതാണ് മറ്റൊരു വസ്‌തുത. ആ പ്രശ്‌നം പരിഹരിക്കുവാൻ ഷവോമിയുടെ പുതിയ സബ് ബ്രാൻഡായ പോക്കോ ഉടൻ തന്നെ ഇന്ത്യയിൽ പോക്കോ എഫ് 3 ജിടിയായി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ക്യു 3 ൽ വിപണിയിലെത്തുമെന്ന് അടുത്തിടെ പോക്കോ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.

ഇതിനുപുറമെ, 30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് പോക്കോ ഇന്ത്യ ഡയറക്ടർ അനുജ് ശർമ പ്രസിദ്ധികരിച്ചിട്ടുണ്ട്. പോക്കോ എഫ് 3 ജിടിക്ക് ഒരു മീഡിയടെക്ക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ ലഭിക്കുമെന്ന് ക്ലിപ്പ് വെളിപ്പെടുത്തുന്നു. കൂടാതെ, ഈ ട്വീറ്റ് ഗെയിമിംഗ് ട്രിഗറുകളെക്കുറിച്ച് പറയുന്നു. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 40 ഗെയിമിംഗിൻറെ റീബ്രാൻഡഡ്‌ എഡിഷനായിരിക്കും പോക്കോ എഫ് 3 ജിടി എന്ന് ട്വീറ്റിലെ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. ഇപ്പോൾ പോക്കോ എഫ് 3 ജിടിയുടെ ലോഞ്ച് ഉടനെ നടക്കുമെന്ന് പറയുന്നു.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ സവിശേഷതകൾ

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റെഡ്മി കെ 40 ഗെയിമിംഗിൻറെ അതേ രൂപകൽപ്പനയും സവിശേഷതകളും ഉൾപ്പെടുന്ന ഒരു മിഡ് റേഞ്ച് ഗെയിമിംഗ് സ്മാർട്ട്‌ഫോണാണ് പോക്കോ എഫ് 3 ജിടി. ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുമെന്നും, മറ്റുള്ള സെഗ്‌മെന്റിലെ സ്മാർട്ഫോണുകളിൽ നിന്നും ഇത് വേർതിരിച്ചറിയാൻ കഴിയുമെന്നതും വ്യക്തമാണ്. ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിനെ ശക്തിപ്പെടുത്തുന്നുവെന്ന് പോക്കോ ഇതിനകം സ്ഥിരീകരിച്ചു. ഇതേ ചിപ്‌സെറ്റാണ് അടുത്തിടെ അവതരിപ്പിച്ച റിയൽ‌മി എക്‌സ് 7 മാക്‌സിനെ ശക്തിപ്പെടുത്തുന്നത്.

മീഡിയാടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ

ഇതുകൂടാതെ, ഒരു അമേരിക്കൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ M2104K10I മോഡൽ നമ്പറും സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,299 യുഎസ് ഡോളർ (ഏകദേശം 95,325 രൂപ) വിലയാണ് വെബ്‌സൈറ്റിൽ പോക്കോ എഫ് 3 ജിടിക്ക് നൽകിയിരിക്കുന്നത്. എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പോക്കോ എഫ് 3 ജിടിയിൽ നൽകിയിട്ടുള്ളത്. റെഡ്മി കെ 40 ഗെയിമിംഗിൽ കാണുന്നതുപോലെ ഡിസ്പ്ലേയ്ക്ക് 144 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്ന് പറയുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, മീഡിയാടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 6 നാനോമീറ്റർ നിർമ്മാണ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള ആർം മാലി-ജി 77 എംസി 9 ജിപിയുവുള്ള ഒരു ഒക്ടാ കോർ SoC പ്രോസസറാണ് ഇതിലുള്ളത്.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

പോക്കോ എഫ് 3 ജിടിയിൽ 6 ജി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ലഭിക്കും. മാത്രവുമല്ല, പോക്കോ മറ്റ് സ്റ്റോറേജ് വേരിയന്റുകൾക്കൊപ്പം ഈ സ്മാർട്ഫോൺ അവതരിപ്പിച്ചേക്കും. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, മറ്റൊരു 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനം പോക്കോ എഫ് 3 ജിടിയിൽ ഉൾപ്പെടുത്തും. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ ഷൂട്ടർ ഉണ്ടാകുമെന്നും പറയുന്നു. മുൻ ക്യാമറ ഉപയോഗിച്ച് 4 കെ 30 എഫ്പിഎസ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിഞ്ഞേക്കും. പോക്കോ എഫ് 3 ജിടിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ് എന്നിവയ്ക്ക് സപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഒരു ഐആർ-ബ്ലാസ്റ്ററും ഉൾപ്പെടാം. 67W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5065 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ലഭിക്കുക. ആൻഡ്രോയിഡ് 11 അടിസ്ഥാമാക്കിയുള്ള എംഐയുഐ 12.5 ആയിരിക്കും പോക്കോ എഫ് 3 ജിടി പ്രവർത്തിക്കുന്നത്.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ വിലയും, ഇന്ത്യയിലെ ലോഞ്ചും

പോക്കോ എഫ് 3 ജിടി സ്മാർട്ഫോണിൻറെ വിലയും, ഇന്ത്യയിലെ ലോഞ്ചും

ക്യു 3 ൽ ഈ സ്മാർട്ട്‌ഫോൺ വരുന്നുവെന്ന് ഒരു പോക്കോ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പോക്കോ എഫ് 3 ജിടി ജൂലൈ മാസത്തിൽ ലഭ്യമായേക്കും. റെഡ്മി കെ 40 ഗെയിമിംഗ് പോലെ, പോക്കോ എഫ് 3 ജിടിയും ഇന്ത്യയിൽ 25,000 രൂപയ്ക്ക് താഴെ വില യുള്ള ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി കെ 40 ഗെയിമിംഗിൻറെ ബേസിക് വേരിയൻറ് സി‌എൻ‌വൈ 1,999 (ഏകദേശം 22,800 രൂപ) രൂപയ്ക്ക് അവതരിപ്പിക്കുമ്പോൾ, 12 ജിബി റാമും 256 ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള ടോപ്പ് വേരിയൻറ് സി‌എൻ‌വൈ 2,699 (ഏകദേശം 30,800 രൂപ) വിലയിൽ അവതരിപ്പിക്കും.

Best Mobiles in India

English summary
The tweet also mentions gaming triggers. The information in the tweet corresponds to a prior rumor that the Poco F3 GT would be a rebadged version of the Redmi K40 gaming phone that was released in China last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X