കുറഞ്ഞ വിലയും കരുത്തുറ്റ ഫീച്ചറുകളും; ഞെട്ടിക്കാൻ ഒരുങ്ങി പോക്കോ എഫ്4 5ജി

|

ആഗോള തലത്തിൽ ഉടൻ അവതരിപ്പിക്കപ്പെടുന്ന പോക്കോ സ്മാർട്ട്ഫോൺ ആണ് പോക്കോ എഫ്4 5ജി. ഇന്ത്യയിലും ഇതേ സമയത്ത് തന്നെ പോക്കോ എഫ്4 5ജി ലോഞ്ചിന് എത്തും. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസിന്റെ ഏതാനും ഫീച്ചറുകൾ ബ്രാൻഡ് കൺഫേം ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലിപ്പ്കാർട്ടിലെ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിൽ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈൻ വ്യക്തമാക്കിയിട്ടുണ്ട്. പോക്കോ എഫ്4 5ജിയുടെ ചില ചിത്രങ്ങളും ഓൺലൈനിൽ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച പുതിയ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

പോക്കോ എഫ്4 5ജി പ്രതീക്ഷിക്കുന്ന വില

പോക്കോ എഫ്4 5ജി പ്രതീക്ഷിക്കുന്ന വില

അംഗീകൃത ഷവോമി റീട്ടെയിലർ ( റൂട്ട്മൈഗാലക്സി.നെറ്റ് ) വഴിയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില ലീക്ക് ആയത്. ആഗോള തലത്തിൽ ഒരൊറ്റ വേരിയന്റുമായിട്ടാകും പോക്കോ എഫ്4 5ജി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 459 ഡോളർ ( ഏകദേശം 35,800 ) വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ പോക്കോ എഫ്4 5ജി അവതരിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്

ഇന്ത്യ

ഇന്ത്യയിൽ 26,999 രൂപ വിലയിലാകും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുക. ഇത് ബേസ് മോഡലാകുമെന്നാണ് കരുതുന്നത്. ബാങ്ക് ഓഫറുകൾക്ക് ഒപ്പം 23,999 രൂപയിൽ പോക്കോ എഫ്4 5ജി സ്വന്തമാക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പോക്കോ എഫ്4 5ജിയുടെ ഉയർന്ന വേരിയന്റുകൾക്ക് ഇതിൽ കൂടുതൽ വിലയും നൽകേണ്ടി വരും. നിലവിൽ പോക്കോ എഫ്4 5ജിയുടെ ഇന്ത്യൻ വേരിയന്റുകളെക്കുറിച്ചോ വിലയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെന്നതും ശ്രദ്ധിക്കണം.

പോക്കോ എഫ്4 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
 

പോക്കോ എഫ്4 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും പുതിയ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസിയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ലിക്വിഡ്‌കൂൾ 2.0 സാങ്കേതികവിദ്യ ഉണ്ടാകുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ഫീച്ചറുകൾ മാത്രമാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിനെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്

പോക്കോ

അതേ സമയം തന്നെ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ റെഡ്മി കെ40എസിന്റെ റീബ്രാൻഡഡ് പതിപ്പാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അത് കണക്കിലെടുക്കുമ്പോൾ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് പാനലും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. 67 വാട്ട് ചാർജിങ് കപ്പാസിറ്റിയുള്ള 4,50 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. ട്രിപ്പിൾ ക്യാമറ സജ്ജീകരണവും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാകാൻ സാധ്യതയുണ്ട്.

ക്യാമറ

64 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ ലെൻസുകൾ 20 മെഗാ പിക്സൽ സെൽഫി ഷൂട്ടറും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 13ലാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നും കരുതപ്പെടുന്നു.

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

വില

ഈ പറഞ്ഞ വില നിലവാരത്തിലാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നതെങ്കിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ സ്നാപ്പ്ഡ്രാഗൺ 870 ഡിവൈസ് ആയിരിക്കും ഇത്. ഷവോമി എംഐ 11എക്സ്, iQOO നിയോ 6 iQOO 7 എന്നിവയാണ് നിലവിൽ സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസി ഫീച്ചർ ചെയ്യുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ. ഇവ 30,000 രൂപയിൽ താഴെയുള്ള പ്രൈസ് റേഞ്ചിലാണ് വിപണിയിൽ എത്തുന്നത്.

Best Mobiles in India

English summary
The Poco F4 5G is the soon-to-be-launched Poco smartphone globally. The Poco F4 5G will be launched in India at the same time. The brand has already confirmed some of the features of their latest device even before its release. Also, the design of the Poco F4 5G smartphone has been specified in a dedicated micro-site on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X