Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
Poco F4 5G Vs iQOO Neo 6 5G: തീപ്പൊരി ചിതറും പോരാട്ടം; പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും താരതമ്യം ചെയ്യാം
പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ പോക്കോ എഫ്4 5ജി ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. മിഡ്റേഞ്ചിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. പോക്കോ എഫ്4 5ജിയുടെ വിപണിയിലെ പ്രധാന എതിരാളികളിൽ ഒന്നാണ് iQOO നിയോ 6 സ്മാർട്ട്ഫോൺ. iQOO നിയോ 6 സ്മാർട്ട്ഫോണും സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് ഫീച്ചർ ചെയ്യുന്നത് (Poco F4 5G Vs iQOO Neo 6 5G).

പ്രൊസസർ മാത്രമല്ല, പോക്കോ എഫ്4 5ജിയ്ക്കും iQOO നിയോ 6 5ജിയ്ക്കും ഇടയിൽ വേറെയും സമാന സവിശേഷതകൾ ഉണ്ട്. രണ്ട് സ്മാർട്ട്ഫോണുകളും ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. രണ്ട് ഡിവൈസുകളിലും ഇ4 അമോലെഡ് പാനലുകളും ലഭ്യമാണ്. പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജി സ്മാർട്ട്ഫോണും തമ്മിൽ ഉള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

Poco F4 5G Vs iQOO Neo 6 5G: വിലയും വേരിയന്റുകളും
മൂന്ന് വേരിയന്റുകളിലാണ് Poco F4 5G ഇന്ത്യയിൽ എത്തുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ബേസ് വേരിയന്റിന് 27,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും വില വരുന്നു.

പോക്കോ എഫ്4 5ജിയുടെ ഹൈ എൻഡ് മോഡലായ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്‌ഷന് 33,999 രൂപയും വില വരുന്നു. നെബുല ഗ്രീൻ കളർ, നൈറ്റ് ബ്ലാക്ക് കളർ എന്നീ വേരിയന്റുകളിലാണ് പോക്കോ എഫ്4 5ജി വിപണിയിൽ വാങ്ങാൻ കിട്ടുക.

അതേ സമയം iQOO Neo 6 5G സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയത്. 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തിയ ബേസ് മോഡൽ 29,999 രൂപയ്ക്കാണ് വിപണിയിലും വിൽപ്പന സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡലായ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്‌ഷന് 33,999 രൂപയും വില നൽകണം. സൈബർ റേജ് കളർ, ഡാർക്ക് നോവ കളർ വേരിയന്റുകളിൽ iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്.

Poco F4 5G Vs iQOO Neo 6 5G: ഡിസ്പ്ലെ താരതമ്യം
6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്‌പ്ലെയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 1080 x 2400 പിക്സൽസ് റെസല്യൂഷനിലാണ് ഈ ഡിസ്പ്ലെ വരുന്നത്. പോക്കോ എഫ്4 5ജി ഫോണിന്റെ ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും പോക്കോ എഫ്4 5ജി ഓഫർ ചെയ്യുന്നു.

മറുവശത്ത്, iQOO Neo 6 5G സ്മാർട്ട്ഫോൺ 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 1,080 x 2,400 പിക്സൽസ് റെസല്യൂഷനാണ് ഡിസ്പ്ലെയിൽ ഉള്ളത്. iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഓഫർ ചെയ്യുന്നു. 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും iQOO നിയോ 6 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

Poco F4 5G Vs iQOO Neo 6 5G: പെർഫോമൻസും ബാറ്ററിയും
മുകളിൽ സൂചിപ്പിച്ചത് പോലെ പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും സ്നാപ്പ്ഡ്രാഗൺ 870 എസ്ഒസി ഫീച്ചർ ചെയ്യുന്നു. ക്വാൽകോം ഓഫർ ചെയ്യുന്ന മികച്ച ചിപ്പ്സെറ്റുകളിൽ ഒന്ന് കൂടിയാണിത്. പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണും iQOO നിയോ 6 5ജി സ്മാർട്ട്ഫോണും ആൻഡ്രോയിഡ് 12 ഒഎസിൽ ആണ് പ്രവർത്തിക്കുന്നത്.

ബാറ്ററിയുടെയും ഫാസ്റ്റ് ചാർജിങിന്റെയും കാര്യത്തിൽ പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ 4,700 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. 80 വാട്ട് ഫ്ലാഷ് ചാർജിങും iQOO നിയോ 6 5ജിയിൽ നൽകിയിരിക്കുന്നു.

അൽപ്പം ശേഷി കുറഞ്ഞ ബാറ്ററിയുമായാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നു.

Poco F4 5G Vs iQOO Neo 6 5G: ക്യാമറ സവിശേഷതകൾ
പോക്കോ എഫ്4 5ജിയും iQOO നിയോ 6 5ജിയും ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് പായ്ക്ക് ചെയ്യുന്നത്. റിയർ ക്യാമറ സെറ്റപ്പിൽ രണ്ട് ഡിവൈസുകളിലും 64 മെഗാ പിക്സൽ പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ഷൂട്ടറുമാണ് ഈ രണ്ട് ഡിവൈസുകളിലെയും റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ലെൻസുകൾ.

സെൽഫി ക്യാമറകളുടെ കാര്യത്തിൽ അതേ സമയം Poco F4 5Gയും iQOO നിയോ 6 5ജിയും തമ്മിൽ വ്യത്യാസം ഉണ്ട്. ഇവിടെ മെഗാ പിക്സലുകളുടെ കാര്യത്തിൽ മുൻതൂക്കം പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് ആണ്. 20 മെഗാ പിക്സലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറയാണ് പോക്കോ ഫോണിൽ ഉള്ളത്. അതേ സമയം iQOO നിയോ 6 5ജി സ്മാർട്ട്ഫോണിൽ 16 മെഗാ പിക്സലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ മാത്രമാണ് ഉള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470