കിടിലൻ ഫീച്ചറുകളുമായി പോക്കോ എഫ്5 സ്മാർട്ട്ഫോൺ മെയ് 9നെത്തും
Poco F5 സീരീസ് സ്മാർട്ട്ഫോണുകൾ ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. എഫ്5 ലൈനപ്പിൽ പോക്കോ എഫ്5, പോക്കോ എഫ്5 പ്രോ എന്നീ രണ്ട് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പുതിയ ഡിവൈസുകളുടെ ഏതാനും ഫീച്ചറുകളും മറ്റ് വിവരങ്ങളും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പോക്കോ എഫ്5, പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണുകൾ മെയ് 9 -ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യും. വൈകുന്നേരം 05:30 -ന് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നു. ആഗോള ലോഞ്ച് കഴിഞ്ഞാൽ ഉടൻ പോക്കോ എഫ്5 5ജി ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സീരീസിലെ ഹൈ എൻഡ് മോഡലായ പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

പോക്കോ എഫ്5 ഫീച്ചറുകൾ : ഈ വർഷം ആദ്യം അനൌൺസ് ചെയ്ത സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് പോക്കോ എഫ്5 എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. കമ്പനി പുറത്ത് വിട്ട ടീസർ പോസ്റ്ററിൽ സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റിന് 969,903 അൻടുടു സ്കോറുള്ളതായാണ് കാണിച്ചിരിക്കുന്നത്. അൻടുടു സ്കോറിന്റെ കാര്യത്തിൽ സ്‌നാപ്പ്ഡ്രാഗൺ 888, സ്‌നാപ്പ്ഡ്രാഗൺ 870 ചിപ്പ്‌സെറ്റുകളെക്കാൾ ഉയർന്ന റാങ്കിങ് സ്വന്തമാക്കാൻ സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റിന് കഴിഞ്ഞെന്നതാണ് ശ്രദ്ധേയം.
ഷവോമി 12 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് സമാനമായി ഡ്യുവൽ ടോൺ, ഗ്ലോസി ഫിനിഷുള്ള ഡിസൈനാണ് പോക്കോ എഫ്5 5ജിയിലും കമ്പനി നൽകിയിരിക്കുന്നത്. ഫോണിന്റെ ആകൃതിയും ഏതാണ്ട് സമാനമാണ്. പോക്കോ എഫ്5 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫീച്ചർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസറാണ് ഈ റിയർ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. പോക്കോ എഫ്5 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോൺ ഒരു ഡബ്ല്യൂ ക്യൂ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുമെന്ന് കമ്പനി തന്നെ ടീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഒഎൽഇഡി പാനൽ അവതരിപ്പിക്കുമോ എൽസിഡി പാനൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ഡിവൈസിൽ സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ നൽകിയിട്ടില്ല. ഇതിനാൽ തന്നെ ഡിസ്പ്ലെയിൽ ഒഎൽഇഡി പാനൽ നൽകാനാണ് സാധ്യത.
പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണിലെ ബട്ടൺ പ്ലേസ്‌മെന്റും ഫ്രെയിമും പുറത്ത് വന്ന ചിത്രങ്ങളിൽ വ്യക്തമാണ്. വെളിപ്പെടുത്തുന്നു. ഡിവൈസ് കൂടുതൽ അഫോർഡബിൾ ആക്കാൻ വേണ്ടി പ്ലാസ്റ്റിക്ക് ഫ്രെയിം ആണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. പവർ, വോളിയം ബട്ടണുകൾ പോക്കോ എഫ്5 പ്രോയുടെ വലത് വശത്താണ് കൊടുത്തിരിക്കുന്നത്. യുഎസ്ബി ടൈപ്പ് സി പോർട്ട്, സിം കാർഡ് സ്ലോട്ട്, സ്പീക്കർ ഗ്രിൽ എന്നിവയെല്ലാം പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണിന്റ താഴ് ഭാഗത്തും നൽകിയിരിക്കുന്നു.
പോക്കോ എഫ്5, പോക്കോ എഫ്5 പ്രോ എന്നിവയെക്കുറിച്ചുള്ള കൂടുതൽ ഡീറ്റയ്ൽസ് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. വിലയടക്കമുള്ള കാര്യത്തിലും ഔദ്യോഗിക വിവരങ്ങൾ ഒന്നും കമ്പനി നൽകിയിട്ടില്ല. എന്നാൽ വിവിധ ലീക്ക് റിപ്പോർട്ടുകളിൽ വില സംബന്ധിച്ചുള്ള സൂചനകൾ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോക്കോ എഫ്4 സ്മാർട്ട്ഫോണിന് സമാനമായി 30,000 രൂപ റേഞ്ചിലായിരിക്കും പോക്കോ എഫ്5 ഫോണിനും വില ആരംഭിക്കുക.


Click it and Unblock the Notifications








