Home
Mobile

രാജാവ് വരുന്നതായി പ്രഖ്യാപനം; പോക്കോ എഫ്5 -ൽ കമ്പനി കാത്ത് വച്ചിരിക്കുന്നതെന്തൊക്കെ? | Poco F5

ലോവർ മിഡ് റേഞ്ചിൽ മത്സരം വീണ്ടും കൊഴുപ്പിക്കാനൊരുങ്ങുകയാണ് പോക്കോ. പോക്കോയുടെ പുത്തൻ സ്മാർട്ട്ഫോൺ പോക്കോ എഫ്5 മെയ് 9 -ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഡിസൈൻ അടക്കമുള്ള വിവരങ്ങൾ കമ്പനി ടീസ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിൽ പുതിയ മൈക്രോസൈറ്റും വന്നു കഴിഞ്ഞു.

ഫ്ലിപ്പ്കാർട്ടിലെ മൈക്രോസൈറ്റിൽ പോക്കോ എഫ്5 സ്മാർട്ട്ഫോണിന്റെ വൈറ്റ് കളർ ഓപ്ഷന്റെ ചിത്രമാണ് നൽകിയിരിക്കുന്നത്. പുത്തൻ ഫോണിന് സ്നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്സെറ്റ് കരുത്ത് നൽകുമെന്ന് ക്വാൽകോം തന്നെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് പരിശോധിക്കുമ്പോൾ കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 ടർബോയുടെ റീബാഡ്ജ് ചെയ്ത ഡിവൈസ് അല്ലേ ഇതെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ കുറ്റം പറയാനൊക്കില്ല.

പോക്കോ എഫ്5 -ൽ കമ്പനി കാത്ത് വച്ചിരിക്കുന്നതെന്തൊക്കെ?

റീബാഡ്ജ് ചെയ്തതാണെങ്കിലും അല്ലെങ്കിലും പോക്കോ എഫ്5, പോക്കോ എഫ്5 പ്രോ എന്നിങ്ങനെ രണ്ട് ഡിവൈസുകളാണ് ഈ സീരീസിൽ ഉണ്ടാകുക. ഇതിൽ പോക്കോ എഫ്5 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഡേറ്റ് അനൌൺസ് ചെയ്യുകയും ചെയ്തു. എന്നാൽ പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഡേറ്റ് കമ്പനി ഇത് വരെ അറിയിച്ചിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ ഇതും പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും പോക്കോ എഫ്5 പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

പോക്കോ എഫ്5, പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ : റീബ്രാൻഡഡ് റെഡ്മി നോട്ട് 12 ടർബോ തന്നെയാണ് പോക്കോ എഫ്5 സ്മാർട്ട്ഫോണെങ്കിൽ, ഡിവൈസ് 6.67 ഇഞ്ച് ഒഎൽഇഡി പാനൽ പായ്ക്ക് ചെയ്യും. ഡിസ്‌പ്ലെ ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 ഹെർട്സിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റും 1,000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും ഓഫർ ചെയ്യുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്5 സ്മാർട്ട്ഫോണിൽ ഉണ്ടാകുക. 64 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്ര വൈഡ് സെൻസറും 2 എംപി മാക്രോ ലെൻസും ഈ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കാനും സാധ്യതകൾ കാണുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും ഫോൺ ഫീച്ചർ ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പോക്കോ എഫ്5 സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 പ്രോസസറും പായ്ക്ക് ചെയ്ത് എത്തുമ്പോൾ പോക്കോ എഫ്5 പ്രോ സ്മാർട്ട്ഫോൺ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യാനാണ് സാധ്യത. പുറത്ത് വരുന്ന ചില ലീക്കുകൾ പോക്കോ എഫ്5 പ്രോയെ റീബാഡ്ജ് ചെയ്ത റെഡ്മി കെ60 സ്മാർട്ട്ഫോൺ ആയിട്ടും വിലയിരുത്തുന്നുണ്ട്. പോക്കോ എഫ്5 സ്മാർട്ട്ഫോണിന് പ്രതീക്ഷിക്കുന്ന പ്രൈസ് ടാഗിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 28,000 രൂപ മുതൽ 29,000 രൂപ വില വരാനാണ് സാധ്യത. ഡിവൈസ് 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലും ലഭ്യമാകും. എന്നാൽ ഈ ഹൈ എൻഡ് മോഡലിന്റെ വിലയെക്കുറിച്ച് യാതൊരു വിവരങ്ങളും ഇത് വരെയും ലഭ്യമല്ല. പോക്കോ എഫ്5 പ്രോയുടെ വില സംബന്ധിച്ചും പ്രത്യേകിച്ച് വിവരങ്ങളോ ലീക്ക് റിപ്പോർട്ടുകളോ ഇതുവരെയും പുറത്ത് വന്നിട്ടില്ല.

Best Mobiles in India

English summary
Poco is set to take on the competition again in the lower midrange. Poco's new smartphone, the Poco F5, will be launched in the Indian market on May 9. Ahead of the launch, the company has teased information, including the design of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X