Home
Mobile

പോക്കോയുടെ പുതിയ "പവർസ്റ്റാർ"; പോക്കോ എഫ്5 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി | Poco F5

പോക്കോയുടെ പ്രീമിയം മിഡ്റേഞ്ചർ സ്മാർട്ട്ഫോണുകളായ എഫ്5, എഫ്5 പ്രോ സ്മാർട്ട്ഫോൺ ആഗോളവിപണികളിൽ അവതരിപ്പിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ബേസ് മോഡലായ POCO F5 ഇന്ത്യയിലും അവതരിപ്പിച്ചിട്ടുണ്ട്. പോക്കോ എഫ്4 5ജിയുടെ പിൻഗാമി എന്ന നിലയിലാണ് പോക്കോ എഫ്5 ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. ഡിവൈസിന്റെ വില, ഫീച്ചറുകൾ തുടങ്ങിയ വിശദാംശങ്ങളറിയാൻ തുടർന്ന് വായിക്കുക.

പോക്കോ എഫ്5 ഫീച്ചറുകൾ : പോക്കോ എഫ്5 സ്മാർട്ട്ഫോൺ 6.67 ഇഞ്ച് വരുന്ന 12 ബിറ്റ് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സാണ് സ്ക്രീൻ റിഫ്രഷ് റേറ്റ്. 1000 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസും 240 ഹെർട്സ് വരുന്ന ടച്ച് സാംപ്ലിങ് റേറ്റും ഫോണിലുണ്ട്. എച്ച്ഡിആർ 10 പ്ലസ് സർട്ടിഫിക്കേഷൻ, 1,920 ഹെർട്സിന്റെ പിഡബ്ല്യൂഎം ഡിമ്മിങ്, കോർണിങ് ഗൊറില്ല ഗ്ലാസ്5 പ്രൊട്ടക്ഷൻ എന്നിവയെല്ലാം ഡിസ്പ്ലെയിൽ ലഭ്യമാക്കിയിരിക്കുന്നു.

പോക്കോയുടെ പുതിയ

സ്‌നാപ്പ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്പ്‌സെറ്റാണ് പോക്കോ എഫ്5 സ്മാർട്ട്‌ഫോണിന്റെ ഹൃദയം. 12 ജിബി വരെ റാം കപ്പാസിറ്റിയും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഡിവൈസ് പായ്ക്ക് ചെയ്യുന്നു. 7 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും പോക്കോ എഫ്5 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. ഫോൺ ഉപയോഗിച്ചുള്ള ഗെയിമിങ് കൂടുതൽ ആസ്വാദ്യകരമാക്കാൻ ഹൈപ്പർ ബൂസ്റ്റ് ഗെയിമിങ് ഫീച്ചറുകളും ഡിവൈസിൽ കൊടുത്തിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് പോക്കോ എഫ്5 സ്മാർട്ട്ഫോൺ വരുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി ക്യാമറയാണ് പ്രൈമറി ഷൂട്ടർ. 8 എംപി അൾട്ര വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയുമാണ് റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് സെൻസറുകൾ. 16 എംപിയുടെ സെൽഫി ക്യാമറയും പോക്കോ എഫ്5 പായ്ക്ക് ചെയ്യുന്നുണ്ട്. 7 ഫിലിം മോഡുകൾ, 2x ലോസ്‌ലെസ് ഇൻ സെൻസർ സൂം, 30fps/4കെ വീഡിയോ എന്നിവയെല്ലാം ക്യാമറ ഫീച്ചറുകളാണ്.

5000 mAh ബാറ്ററിയാണ് പോക്കോ എഫ്5 സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. പീക്ക് പെർഫോമൻസ് സമയത്ത് ഡിവൈസ് ഓവർഹീറ്റ് ആകാതിരിക്കാൻ 14 ലെയർ ഗ്രാഫൈറ്റ് ഷീറ്റ് വേപ്പർ ചേമ്പറും ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന മിയുഐ 14 സ്കിന്നിലാണ് ഡിവൈസ് റൺ ചെയ്യുന്നത്. പോക്കോ എഫ്5 സ്മാർട്ട്ഫോണിന് 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.

3.5mm ഹെഡ്‌ഫോൺ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ്, ഹൈ റെസ് ഓഡിയോ സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഐപി53 ഡസ്റ്റ് - വാട്ടർ റെസിസ്റ്റൻസ് എന്നിവയും പോക്കോ എഫ്5 സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. സ്‌നോസ്റ്റോം വൈറ്റ്, കാർബൺ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ ലഭ്യമാകുന്നത്.

വിലയും ലഭ്യതയും : പോക്കോ എഫ്5 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 33,999 രൂപയുമാണ് വില വരുന്നത്. വൺപ്ലസ് നോർഡ് 2ടി, റെഡ്മി 12 പ്രോ പ്ലസ് 5ജി എന്നീ ഡിവൈസുകളുമായിട്ടാണ് പോക്കോ എഫ്5 വിപണിയിൽ ഏറ്റുമുട്ടുക. മെയ് 16 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Poco F5 and F5 Pro, have been launched in global markets. The base model, the Poco F5, has also launched in India. Poco F5 is coming to the Indian market as the successor to Poco F4 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X