Home
Mobile

ചെറിയ മീനിട്ട് വലിയ മീൻ പിടിക്കാം; വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി പോക്കോ F6 5G ഫ്ലിപ്പ്കാർട്ടിൽ

ഈ വർഷം മേയിൽ പോക്കോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മിഡ് റേഞ്ച് സ്മാർട്ട്ഫോണായ പോക്കോ എഫ്6 5ജി (Poco F6 5G) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അ‌വസരം. പോക്കോ എഫ്6 8GB+ 256GB അ‌ടിസ്ഥാന മോഡലിന് 29,999 രൂപയാണ് വില. 12GB+ 256GB മോഡലിന് 31,999 രൂപയും 12GB + 512GB മോഡലിന് 33,999 രൂപയും നൽകണമായിരുന്നു. എന്നാലിപ്പോൾ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ ആണ് ഫ്ലിപ്പ്കാർട്ട് പോക്കോ എഫ്6 ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് അ‌ടിസ്ഥാന മോഡൽ 27999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

എന്നാൽ പോക്കോ എഫ്6 കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അ‌വസരം അ‌വി​ടം കൊണ്ട് അ‌വസാനിക്കുന്നില്ല. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

ചെറിയ മീനിട്ട് വലിയ മീൻ പിടിക്കാം; വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി പോക്കോ

പോക്കോ എഫ്6 5ജിയുടെ അ‌ടിസ്ഥാന മോഡൽ വാങ്ങാൻ 18,400 രൂപ വരെയും 256ജിബി മോഡലിന് 19800 രൂപ വരെയും 512ജിബി വേരിയന്റിന് 20650 രൂപ വരെയും എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചായിരിക്കും അ‌ന്തിമ മൂല്യം നിർണയിക്കുക.

ടൈറ്റാനിയം, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് പോക്കോ എഫ്6 5ജി ഇന്ത്യയിൽ എത്തിയത്. 30,000 രൂപയ്ക്ക് താഴെ വിലയിലുള്ള ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇത്. പോക്കോ കരുത്ത് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ്. മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നതിൽ ഈ ചിപ്സെറ്റ് വലിയ പങ്ക് വഹിക്കുന്നു.

ചെറിയ മീനിട്ട് വലിയ മീൻ പിടിക്കാം; വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി പോക്കോ

പോക്കോ F6 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് ക്രിസ്റ്റൽ റെസ് ഫ്ലോ അമോലെഡ് ഡിസ്‌പ്ലേ, 2712 x 1220 പിക്സലുകൾ, 1.5K 12-ബിറ്റ് OLED , 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

വിവിധ പ്രവർത്തനങ്ങൾ ആംഗ്യത്തിലൂടെ നിർവഹിക്കാൻ കഴിയുന്ന 'AON' ( Real-time response to action ) ഫീച്ചർ ഈ പോക്കോ എഫ്6 5ജിയിലുണ്ട്. കൂടാതെ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഈ ഫോണിന് പോക്കോ ഉറപ്പാക്കിയിരിക്കുന്നു. അഡ്രിനോ 735 GPU പിന്തുണയും ഇതിലുണ്ട്.

8GB/ 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. 4800 എംഎം² അൾട്രാ ലാർജ് IceLoop കൂളിംഗ് ടെക്നോളജി ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. IP64 റേറ്റിങ്ങുള്ള ഈ ഫോണിന് വെറും 7.8mm വലിപ്പം മാത്രമാണുള്ളത്. ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം.

ചെറിയ മീനിട്ട് വലിയ മീൻ പിടിക്കാം; വമ്പൻ ഡിസ്കൗണ്ട് ഓഫറുമായി പോക്കോ

ഏറെ പ്രധാനപ്പെട്ട ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, 1/1.95″ സോണി IMX882 സെൻസറും f/1.59 അപ്പേർച്ചറും OIS പിന്തുണയും ഉള്ള 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്6 5ജിയിൽ ഉള്ളത്. 1080p വീഡിയോ റെക്കോർഡിംഗുള്ള 20MP OmniVision OV20B ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 be, ബ്ലൂടൂത്ത് 5.4, യുഎസ്ബി ​ടൈപ്പ്-സി, 90W ടർബോചാർജിംഗ് പിന്തുണയ്‌ക്കൊപ്പം 5,000mAh ബാറ്ററി, യാണ് 'ബൂസ്റ്റ് ചാർജിംഗ് സ്പീഡ്' ഫീച്ചർ തുടങ്ങിയവയും ഇതിലുണ്ട്. ബോക്സിൽ 120W ചാർജറുമായിട്ടാണ് പോക്കോ എഫ്6 5ജി എത്തുന്നത്.

Best Mobiles in India

English summary
Poco F6 5G, a mid-range smartphone launched by Poco in India in May this year, is now available on Flipkart at a huge discount. The Poco F6 8GB+ 256GB base model was launched at Rs 29,999. Now it is listed on Flipkart for Rs 27,999 with a discount of Rs 2000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X