Home
Mobile

ഹെന്റമ്മേ... ഇവന്മാരിത് എങ്ങനെ ഒപ്പിച്ചു...! പോക്കോ F6 ഡെഡ്പൂൾ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

ഡെഡ്‌പൂൾ & വോൾവറിൻ സിനിമയുടെ റിലീസിനു തൊട്ടുപിന്നാലെ, പോക്കോ F6 ഡെഡ്‌പൂൾ ലിമിറ്റഡ് എഡിഷൻ (POCO F6 Deadpool Limited Edition) ഇന്ത്യയിൽ അവതരിപ്പിച്ച് പോക്കോ. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമായി ഇതാദ്യമായാണ് പോക്കോ ഒരു സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്നത്. ചുവപ്പ് നിറത്തിൽ എത്തിയിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ ഫോണിന് പിന്നിൽ ഡെഡ്‌പൂൾ, വോൾവറിൻ ചിത്രങ്ങൾ എംബോസ് ചെയ്‌തിരിക്കുന്നു. ഫ്ലാഷ് ഭാഗത്ത് ഡെഡ്പൂൾ ലോഗോയും കാണാം. പ്രീമിയം ഫീൽ നൽകുന്ന പ്രത്യേക ബോക്സിൽ ആണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.

പോക്കോ F6 ഡെഡ്‌പൂൾ ലിമിറ്റഡ് എഡിഷന്റെ ചാർജർ യൂണിറ്റിന് ഡെഡ്‌പൂൾ സ്റ്റിക്കർ ഉണ്ട്, സിം എജക്‌റ്റർ ടൂൾ ഡെഡ്‌പൂൾ മാസ്‌കിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കേസുകൾ ബാക്ക്, താഴെ, ഇടത്, വലത് എന്നിങ്ങനെ എല്ലാ വശങ്ങിലും ഡെഡ്‌പൂൾ ആരാധകർക്കായി ഒരുപാട് ഡെഡ്‌പൂൾ മുദ്രാവാക്യങ്ങളും ഉണ്ട്.

പോക്കോ F6 ഡെഡ്പൂൾ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ പോക്കോ F6 ഡെഡ്‌പൂൾ ലിമിറ്റഡ് എഡിഷന്റെ 3000 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ആകെ വിൽപ്പനയ്ക്ക് ലഭ്യമാകുക. ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ഡിസ്കൗണ്ട് സഹിതം ഓഗസ്റ്റ് 7 മുതൽ വാങ്ങാൻ ലഭ്യമാകും. ഈ വർഷം മേയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ എഫ്6 ന്റെ അ‌തേ ഫീച്ചറുകളാണ് ഇതിലുമുള്ളത്.

പോക്കോ F6 ഡെഡ്‌പൂൾ ലിമിറ്റഡ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 12-ബിറ്റ് OLED ഡിസ്പ്ലേ , 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ,​ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ.

പോക്കോ F6 ഡെഡ്പൂൾ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

അഡ്രിനോ 735 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പോക്കോ മിഡ്-റേഞ്ച് ഫോണിന്റെ കരുത്ത്. പുതിയ എഐ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 12GB LPPDDR5x റാം, 256GB UFS 4.0 സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ സ്പെഷൽ എഡിഷൻ എത്തിയിരിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. അ‌തിൽ 1/1.95″ സോണി IMX882 സെൻസറും f/1.59 അപ്പേർച്ചറും OIS പിന്തുണയും ഉള്ള 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്നു. ഇതിനൊപ്പം 1080p വീഡിയോ റെക്കോർഡിംഗുള്ള 20MP OmniVision OV20B ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഷവോമിയുടെ ​ഹൈപ്പർ ​​ഒഎസിലാണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ, എത്രനേരം ഉപയോഗിച്ചാലും മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, 4800 എംഎം² അൾട്രാ ലാർജ് IceLoop കൂളിംഗ് ടെക്നോളജിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

പോക്കോ F6 ഡെഡ്പൂൾ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 be, ബ്ലൂടൂത്ത് 5.4, Beidou, Galileo, GLONASS, GPS (L1+L5), NavIC, യുഎസ്ബി ​ടൈപ്പ്-C 3.2 Gen 1, NFC എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. IP64 ഡസ്റ്റ് പ്രൂഫ്, വാട്ടർ പ്രൂഫ് റേറ്റിങ്സുള്ള ഈ ഫോണിന് 7.8mm കനം മാത്രമാണുള്ളത്.

90W ടർബോചാർജിംഗ് പിന്തുണയ്‌ക്കൊപ്പം 5,000mAh ബാറ്ററിയാണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിലും ഉള്ളത്. കൂടാതെ 'ബൂസ്റ്റ് ചാർജിംഗ് സ്പീഡ്' ഫീച്ചറും ഈ പോക്കോ എഫ്6 സ്പെഷൽ എഡിഷൻ ഫോണിന്റെ പ്രത്യേകതയാണ്. ഇത് 12 മിനിറ്റിനുള്ളിൽ 50% ചാർജും 35 മിനിറ്റിനുള്ളിൽ 100% ചാർജും ​കൈവരിക്കും.

ഇന്ത്യക്ക് മാത്രമായി പോക്കോ അ‌വതരിപ്പിച്ചിരിക്കുന്ന പോക്കോ F6 ഡെഡ്പൂൾ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോണിന്റെ സിംഗിൾ 12GB+ 256GB വേരിയന്റ് ഓഫറുകൾ ഉൾപ്പെടെ 29,999 രൂപ വിലയിൽ ആണ് എത്തുന്നത്. പരിമിതമായ സ്റ്റോക്കുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതിനാൽ താൽപര്യമുള്ളവർ ഓഗസ്റ്റ് 7 ന് തന്നെ വാങ്ങുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Poco F6 Deadpool Limited Edition launched in India. This is the first time Poco is launching a special edition smartphone exclusively for users in India. Only 3000 units of this phone will be available for sale in India. The smartphone will be available for purchase from Flipkart starting August 7 with a launch discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X