Home
Mobile

അ‌വിടെപ്പോയാൽ രണ്ട്, ഇവിടെ ആണേൽ ഒന്ന്! പോക്കോ എഫ്6 സീരീസ് ലോഞ്ച് വെളിപ്പെടുത്തി പോക്കോ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാൻ പോക്കോയുടെ വക ഒരു സ്മാർട്ട്ഫോൺ എത്തുന്നു. പോക്കോ എഫ് സീരീസിലെ ഏറ്റവും പുതിയ കണ്ണിയാകാൻ പോക്കോ എഫ്6 (POCO F6) ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. മേയ് 23ന് പോക്കോ എഫ്6 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

മേയ് 23ന് തന്നെ ദുബായിലും പോക്കോ ഒരു ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചിട്ടുണ്ട്. പോക്കോ എഫ് സീരീസ് ലോഞ്ച് എന്നാണ് ഈ ലോഞ്ചിന്റെ അ‌റിയിപ്പിൽ പറഞ്ഞിരിക്കുന്നത്. അ‌തായത് പോക്കോ എഫ്6 മോഡൽ കൂടാതെ പോക്കോ എഫ്6 പ്രോ മോഡലും ദുബായിൽ മേയ് 23ന് ലോഞ്ച് ചെയ്യും.

അ‌വിടെപ്പോയാൽ രണ്ട്, ഇവിടെ ആണേൽ ഒന്ന്! പോക്കോ എഫ്6 ലോഞ്ച് തിയതി

അ‌തായത് ദുബായിൽ 23ന് ​പോക്കോയുടെ എഫ്6 സീരീസിലെ രണ്ട് ഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിൽ ലഭ്യമാകുക ഒരു മോഡൽ മാത്രമാകും. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് പോക്കോ എഫ്6 ന്റെ കരുത്ത്. കഴിഞ്ഞ മാസം ​ചൈനയിൽ റെഡ്മി ടർബോ 3 എന്നൊരു മോഡൽ ലോഞ്ച് ചെയ്തിരുന്നു.

റെഡ്മി ടർബോ 3 യുടെ റീബ്രാൻഡ് പതിപ്പാണ് പോക്കോ എഫ്6 എന്നാണ് പറയപ്പെടുന്നത്. അ‌തേപോലെ പോക്കോ എഫ്6 പ്രോ മോഡൽ റെഡ്മി K70യുടെ റീബാഡ്ജ് ആകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ചിനോട് അ‌നുബന്ധിച്ച് പോക്കോ എഫ്6 ന്റെ ടീസർ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിലെ ചിത്രങ്ങൾ റെഡ്മി ടർബോ 3യുടെ റിയർ പാനലിന് സമാനമായാണ് കാണുന്നത്.

ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയാണ് പോക്കോ എഫ്6 ന്റെ വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്. അ‌തിനാൽ ഫ്ലിപ്പ്കാർട്ടിൽ വരാൻ പോകുന്ന ഈ ഫോണിന്റെ ചില ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌തിൽ ഫോണിന്റെ പിന്നിലായി 50MP, OIS എന്നിങ്ങനെ എഴുതിയിട്ടുണ്ട്. കൂടാതെ കാണിച്ചിരിക്കുന്ന ഗോൾഡൻ നിറത്തിലാണ്, ഫോൺ കാണുന്നത്. എന്നാൽ ഇതിന് ഒരു ബ്ലാക്ക് കളർ വേരിയന്റും പ്രതീക്ഷിക്കാം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പോക്കോ എഫ്6 മോഡലിന്റെ പ്രധാന ഫീച്ചറുകൾ: റെഡ്മി ടർബോ 3യുടെ ഫീച്ചറുകൾ തന്നെയാണ് ഇതിലും പ്രതീക്ഷിക്കുന്നത്. അ‌തിനാൽ ഈ പോക്കോ ഫോണിൽ 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 2400 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയൊക്കെ ഉണ്ടാകും.

ഡോൾബി വിഷൻ, ഡിസി ഡൈംമിംഗ്, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലെ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. അ‌ധികം വ്യാപകമായിട്ടില്ലാത്ത ഏറ്റവും പുതിയ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് റെഡ്മി ടർബോ 3യുടെ ശക്തി. അഡ്രിനോ 735 ജിപിയുവും ഈ ഫോണിലുണ്ടാകും.

അ‌വിടെപ്പോയാൽ രണ്ട്, ഇവിടെ ആണേൽ ഒന്ന്! പോക്കോ എഫ്6 ലോഞ്ച് തിയതി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്6ൽ ഉണ്ടാകുക. അ‌തിൽ സോണി IMX355 സെൻസറും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുള്ള 50MP മെയിൻ ക്യാമറയും Sony LYT-600 സെൻസർ പിന്തുണയുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും അ‌ടങ്ങുന്നു. 1080p വീഡിയോ റെക്കോർഡിംഗുള്ള 20MP ഓമ്നിവിഷൻ OV20B സെൻസറാണ് ഫ്രണ്ട് ക്യാമറയായി ഉണ്ടാകുക.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, IP64 റേറ്റിങ്, 4800mm² അൾട്രാ-ലാർജ് സർക്കുലർ കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം, വേപ്പർ-ലിക്വിഡ് സെപ്പറേഷൻ ഡിസൈൻ, 90W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയുമുണ്ടാകും.

More from GizBot

Best Mobiles in India

English summary
POCO has confirmed that the POCO F6 will be launched in India on May 23. This phone is powered by Snapdragon 8s Gen 3 SoC. The Poco F6 is believed to be a rebrand of the Redmi Turbo 3 that was launched in China last month. Poco has also organized a launch event in Dubai on May 23 itself. The Poco F series will be launched globally at this event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X