Home
Mobile

വാങ്ങാൻ ഒന്നല്ല, ഏഴ് കാരണങ്ങൾ കാണിച്ചുതരാം; 7550mAh ബാറ്ററിയുമായി പോക്കോ F7 വിൽപ്പന തുടങ്ങി

ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന ലേബലുമായി പോക്കോ എഫ്7 (POCO F7) കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ഓഫർ സഹിതം വാങ്ങാൻ ലഭ്യമാണ്. പോക്കോ F7 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ പോക്കോ എഫ്7 ന്റെ അ‌ടിസ്ഥാന മോഡൽ 29999 രൂപ വിലയിലും ഉയർന്ന വേരിയന്റ് 31999 രൂപ വിലയിലും വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1 വർഷത്തെ അധിക വാറന്റി, 1 വർഷത്തെ സ്‌ക്രീൻ റീപ്ലേസ്മെന്റ് ഓഫറുകളും ലഭ്യമാകും. ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക്, സൈബർ സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

വാങ്ങാൻ ഒന്നല്ല, 7 കാരണങ്ങൾ കാണിച്ചുതരാം; പോക്കോ F7 വിൽപ്പന തുടങ്ങി

എന്തുകൊണ്ട് ഈ സ്മാർട്ട്ഫോൺ വാങ്ങണം എന്ന ചോദ്യത്തിന് 7 കാരണങ്ങൾ തങ്ങൾക്ക് ചൂണ്ടിക്കാണിക്കാനുണ്ട് എന്നാണ് പോക്കോ പറയുന്നത്. ആ കാരണങ്ങൾ ഇവയാണ്: 1- സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ, 2- ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ശേഷികൂടിയ 7550mAh ബാറ്ററി, 3- അ‌ടിസ്ഥാന വേരിയന്റ് തന്നെ 12GB റാം + 256GB സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.

4- ഒരു വർഷം അ‌ഡീഷണൽ വാറന്റി, 5- ഒരു വർഷ സ്ക്രീൻ റീപ്ലേസ്മെന്റ്, 6- നാല് വർഷത്തെ ആൻഡ്രോയിഡ് അ‌പ്ഡേറ്റ് + ആറ് വർഷത്തെ സോഫ്ട്വേർ അ‌പ്ഡേറ്റ്, 7- തുടക്കത്തിൽ വെറും 29999 രൂപ വിലയിൽ വാങ്ങാം. പോക്കോ എഫ്7 വാങ്ങാൻ ഈ ഏഴ് കാരണങ്ങൾ തന്നെ ധാരാളമാണ് എന്നാണ് പോക്കോ പറയുന്നത്.

വാങ്ങാൻ ഒന്നല്ല, 7 കാരണങ്ങൾ കാണിച്ചുതരാം; പോക്കോ F7 വിൽപ്പന തുടങ്ങി

പോക്കോ എഫ്7 5ജിയുടെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഫീച്ചറുകൾ സഹിതം എത്തുന്നു.

3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നീ ഫീച്ചറുകൾ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ OV20B സെൻസറുള്ള 20MP ക്യാമറയും f/2.2 അപ്പേർച്ചർ, 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം നൽകിയിട്ടുണ്ട്.

വാങ്ങാൻ ഒന്നല്ല, 7 കാരണങ്ങൾ കാണിച്ചുതരാം; പോക്കോ F7 വിൽപ്പന തുടങ്ങി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 റേറ്റിങ്സ്, യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7550mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Poco F7 5G has gone on sale in India from today. The 12GB + 256GB base variant of Poco F7 5G is priced at Rs 31,999 and the 12GB + 512GB variant is priced at Rs 33,999. There is a bank discount/exchange discount of Rs 2000 as part of the launch offer. Therefore, the base model can be purchased for Rs 29,999. This phone can be purchased via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X