7550mAh ബാറ്ററിയുള്ള പോക്കോ 5G സ്മാർട്ട്ഫോണിന്റെ വില കുറഞ്ഞു; മോഡൽ ഏതെന്ന് അറിയണ്ടേ
മികച്ച ബാറ്ററി ശേഷി സ്മാർട്ട്ഫോൺ വാങ്ങുന്ന പലരും പരിഗണിക്കുന്ന ഫീച്ചറുകളിലൊന്നാണ്. പോക്കോ തങ്ങളുടെ എഫ് സീരീസിൽ ഈ വർഷം പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് പോക്കോ എഫ്7 (POCO F7) 5ജി. 35000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഉൾപ്പെടുത്താവുന്ന ഒരു മോഡൽ ആണിത്. നല്ല ബാറ്ററി ശേഷിയുള്ള ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ''ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ'' എന്ന വിശേഷണവുമായി എത്തിയ പോക്കോ എഫ്7 ഒരു മികച്ച ഓപ്ഷനായിരിക്കും. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സഹിതമാണ് ഈ ഫോൺ വിൽക്കുന്നത്. അതിനാൽ വാങ്ങലിന് മധുരം കൂടും.
പോക്കോ F7 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയുമായിരുന്നു വില. ഇപ്പോൾ ഈ വില കുറഞ്ഞിരിക്കുന്നു. നിലവിൽ 30999 രൂപ പ്രാരംഭ വിലയിൽ പോക്കോ എഫ്7 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് വഴി മാത്രമാണ് ഈ എഫ് സീരീസ് ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. മികച്ച ബാറ്ററി മാത്രമല്ല, റാം, സ്റ്റോറേജ് ഓപ്ഷനുകളും എഫ്7ന് പോക്കോ നൽകിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഫ്ലിപ്പ്കാർട്ടിലെ മൊബൈൽ ഓഫർ ബാനറിൽ 28999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ പ്രദർശിപ്പിച്ചിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതമുള്ള വിലയാകാം ഇത് എന്നാണ് കരുതേണ്ടത്.
ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പോക്കോ എഫ്7 തെരഞ്ഞെടുക്കാൻ ചില അനുകൂല കാരണങ്ങൾ കാണാൻ കഴിയും. സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ, 7550mAh ബാറ്ററി, അടിസ്ഥാന വേരിയന്റ് തന്നെ 12GB റാം + 256GB സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു, ഒരു വർഷം അഡീഷണൽ വാറന്റി, ഒരു വർഷ സ്ക്രീൻ റീപ്ലേസ്മെന്റ്, നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് + ആറ് വർഷത്തെ സോഫ്ട്വേർ അപ്ഡേറ്റ് എന്നിവയൊക്കെയാണ് അവ.

പ്രധാന ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം
3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.83 ഇഞ്ച് (2800 x 1280 പിക്സൽസ്) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സജ്ജീകരിച്ചിരിക്കുന്നു. അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66+ IP68+ IP69 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.
1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നീ ഫീച്ചറുകൾ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7550mAh ബാറ്ററി, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ,യുഎസ്ബി ടൈപ്പ്-സി, എൻഎഫ്‌സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








