Home
Mobile

ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ! പോക്കോ F7 ലോഞ്ച് ചെയ്തു; എതിരാളികൾക്ക് വെല്ലുവിളി

എതിരാളികളെ ​വെല്ലുവിളിക്കുന്ന ബാറ്ററി ശേഷിയുമായി പോക്കോ തങ്ങളുടെ F സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പോക്കോ എഫ്6 സീരീസിന്റെ പിൻഗാമിയായി പുതിയ പോക്കോ എഫ്7 5ജി (POCO F7 5G) ആണ് ഇന്ന് ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ​മികച്ച പെർഫോമൻസിനായി കരുത്തൻ ചിപ്സെറ്റ് അ‌ടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ പേക്കോ ഫോണിന്റെ എടുത്തുപറയേണ്ട നേട്ടം ബാറ്ററി ശേഷിയാണ്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന വിശേഷണം ഇനി പോക്കോ എഫ്7ന് അ‌വകാശപ്പെട്ടതാണ്.

7550mAh ബാറ്ററിയാണ് പോക്കോ എഫ്7 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി ശേഷിയിൽ ഒരു പുതിയ നേട്ടം കുറിച്ചിരിക്കുന്നു. നിലവിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന നേട്ടം. 6000mm² ഡ്യുവൽ-ലൂപ്പ് 3D ഐസ്‌ലൂപ്പ് കൂളിംഗ്, റേജ് എഞ്ചിൻ 4.0 സോഫ്റ്റ്‌വെയർ ട്യൂണിംഗ് ടെക്നോളജി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ബാറ്ററി ശേഷിയിൽ കിങ്! പോക്കോ F7 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പോക്കോ F7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് 2.1 ദശലക്ഷം AnTuTu സ്‌കോർ അവകാശപ്പെടുന്നു. അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും പോക്കോ എഫ്7 5ജിയിലുണ്ട്.

ബാറ്ററി ശേഷിയിൽ കിങ്! പോക്കോ F7 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്7 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നീ ഫീച്ചറുകൾ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ, f/2.2 അപ്പേർച്ചർ, 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്. സിഎൻസി + സാൻഡ്‌ബ്ലാസ്റ്റിംഗ് ടെക്നോളജി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഒപ്പം ഏവിയേഷൻ അലുമിനിയം അലോയ് കൊണ്ട് നിർമ്മിച്ച ഒരു മെറ്റൽ മിഡിൽ ഫ്രെയിമാണ് ഇതിൽ ഉള്ളത് എന്ന് കമ്പനി പറയുന്നു.

ബാറ്ററി ശേഷിയിൽ കിങ്! പോക്കോ F7 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

70 കിലോഗ്രാം ബെൻഡിംഗ് റെസിസ്റ്റൻസ് പോക്കോ എഫ്7 ഉണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു. റിയർ ക്യാമറ മൊഡ്യൂളിന് മെറ്റൽ ഫ്രെയിം ഉണ്ട്. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 പ്രൊട്ടക്ഷനും ഉണ്ട്. 163.1 x 77.93 x 7.98mm വലിപ്പവും 222 ഗ്രാം ഭാരവും ആണ് ഈ ഫോണിന് ഉള്ളത്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS B1I + B1C + B2a, GPS:L1 + L5, ഗലീലിയോ:E1 + E5a, GLONASS:G1, QZSS:L1 + L5, നാവിക്: L5, യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി എന്നീ ഫീച്ചറുകളും പോക്കോ എഫ്7 5ജിയിലുണ്ട്.

90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7550mAh ബാറ്ററിയാണ് പോക്കോ എഫ്7 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 22.5W റിവേഴ്‌സ് ഫാസ്റ്റ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. 1600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ഈ ​ഫോണിന് 80% ബാറ്ററി ആരോഗ്യം പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നിൽ സ്‌നാപ്ഡ്രാഗൺ ലോഗോയുള്ള ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക്, സൈബർ സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

ബാറ്ററി ശേഷിയിൽ കിങ്! പോക്കോ F7 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പോക്കോ F7 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 29999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും.

അ‌തേപോലെ പോക്കോ എഫ്7 ന്റെ ഉയർന്ന വേരിയന്റ് തുടക്കത്തിൽ 31999 രൂപ വിലയിൽ വാങ്ങാനാകും. കൂടാതെ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1 വർഷത്തെ അധിക വാറന്റി, 1 വർഷത്തെ സ്‌ക്രീൻ റീപ്ലേസ്മെന്റ് ഓഫറുകളും ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയും പോക്കോയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയുമാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ജൂ​ലൈ 1ന് ഉച്ചയ്ക്ക് 12 മുതലാണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Poco F7 launched in India with 7550mAh battery. This Poco phone offers the highest battery capacity currently available in India. The Poco F7 5G is priced at Rs 31,999 for the 12GB + 256GB base variant and Rs 33,999 for the 12GB + 512GB variant. There is a bank discount/exchange discount of Rs 2000 available as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X