മാർച്ച് 27 വരെ കാത്തിരുന്നാൽ ഗംഭീര സർപ്രൈസുണ്ട്! പോക്കോ നിരാശരാക്കില്ല
സ്മാർട്ട് വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ മാസത്തിൽ ഒന്നോ രണ്ടോ ഫോണുകൾ മാത്രമായിരുന്നു ലോഞ്ച് ചെയ്തിരുന്നത്. ഇപ്പോൾ ഇന്ത്യയിൽ തന്നെ മൂന്നിൽ കൂടുതൽ ഫോൺ ലോഞ്ചുകൾ നടക്കുന്ന ദിവസങ്ങളുണ്ട്. അത്രക്കും വേഗത്തിലാണ് ഇന്ത്യൻ വിപണിയിൽ സ്മാർട്ട് ഫോണിന്റെ വളർച്ച്. ഇന്ത്യൻ വിപണി എന്ന് പ്രത്യേകം ഊന്നിപ്പറയേണ്ട കാര്യമില്ല. ആഗോള വിപണിയിൽ ഇതുതന്നെയാണ് അവസ്ഥ. സ്മാർട്ട് ഫോൺ വിപണിയിലെ അപ്‌ഡേഷനാണ് ഇതിന്റെ വളർച്ചയ്ക്ക് കാരണമെന്ന് പറയാം. ഓരോ വ്യക്തിയുടെയും ജീവിതചര്യക്ക് അനുസൃതമായി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിത്തുടങ്ങിയതോടെയാണ് ഈ വിപണി ഇത്രക്കും സജീവമായിത്തുടങ്ങിയത്.
ഇപ്പോഴിതാ POCO F7 സീരീസ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാർച്ച് 27ന് സിംഗപ്പൂരിൽ നടക്കുന്ന ഒരു പരിപാടിയിൽ ആഗോള വിപണികൾക്കായി POCO F7 സീരീസ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് POCO സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ കമ്പനി POCO F7 Pro, POCO F7 അൾട്രാ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Snapdragon 8 Gen 3 SoC ഉള്ള REDMI K80 ന്റെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും POCO F7 Pro എന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടൽ. നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ടെക് വിദഗ്ദർ ഇത്തരമൊരു കണക്കുകൂട്ടലിലേക്കെത്തിയത്. 6.67 ഇഞ്ച് 2K AMOLED ഡിസ്പ്ലേയാണ് ഇതിന് വരാൻ പോകുന്നത്. 3200 nits പീക്ക് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ആണ് ഇതിന്റെ കരുത്തായി പ്രവർത്തിക്കുക. 50MP പ്രധാന ക്യാമറ (1/1.55' ലൈറ്റ് ഫ്യൂഷൻ 800 സെൻസർ) OIS സഹിതം 32MP അൾട്രാ-വൈഡ് ക്യാമറ 10cm മാക്രോ പിന്തുണയുള്ള 50MP 2.5x ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാകും ക്യാമറ ഫീച്ചറുകൾ. വെള്ളത്തിനും പൊടിക്കും പ്രതിരോധമുള്ള IP68 റേറ്റിങ് ഇതിന് ലഭിച്ചിട്ടുണ്ട്. 12GB / 16GB RAM, 256GB / 512GB സ്റ്റോറേജ് എന്നീ വേരിയൻറുകളായിട്ടാവും ഈ ഫോൺ വിപണിയിലെത്തുക.
ആഗോള വിപണിക്കായി ചില മാറ്റങ്ങൾ വരുത്തിയാണ് POCO F7 അൾട്ര ഒരു റീബ്രാൻഡഡ് റെഡ്മി K80 പ്രോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പ്രോ വേരിയന്റിൽ നിന്ന് വ്യത്യസ്തമായി F7 അൾട്രയ്ക്ക് 5300mAh ബാറ്ററി കുറവാണെന്നും എന്നാൽ 120W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നുവെന്നും പറയപ്പെടുന്നു. ഇന്ത്യൻ വേരിയന്റിൽ 6000mAh ബാറ്ററി നിലനിർത്താൻ സാധ്യതയുണ്ട്.

കമ്പനി ഉയർന്ന ബാറ്ററി ശേഷിയാണ് ഇഷ്ടപ്പെടുന്നതെന്ന് POCO ഇന്ത്യ മേധാവി ഹിമാൻഷു ടണ്ടൻ പറഞ്ഞിരുന്നു. അതിനാൽ ഇന്ത്യയ്ക്ക് ചൈനയുടെ അതേ ബാറ്ററി ശേഷി ലഭിച്ചേക്കാം. വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8s എലൈറ്റ് ചിപ്പ് ഉള്ള POCO F7 മോഡലിലും POCO പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. അത് പിന്നീട് പുറത്തിറങ്ങും.
വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ അറിയുമെന്നാണ് പ്രതീക്ഷ. ഏതായാലും കാത്തിരിപ്പ് വെറുതോയാവില്ല എന്നാണ് സ്മാർട്ട് ഫോൺ ആരാധകൾ പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെ ആരാധകരും ആവേശത്തിലാണ്. ഇനി അൽപ്പം കൂടി കാത്തിരുന്നാൽ മതി. മാർച്ച് 27ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതുവ െകാത്തിരിക്കാം. എതായാലും ആരാധകർക്ക് യാതൊരു നിരാശയും പോക്കോ നൽകാൻ സാധ്യതയില്ല.


Click it and Unblock the Notifications








