ഒരു മണിക്കൂറിനുള്ളിൽ സ്റ്റോക്ക് തീർന്നു; ലോഞ്ച് ഓഫറുമായി ഇന്ന് വീണ്ടും പോക്കോ F7 വിൽപ്പനയ്ക്ക്
7550mAh ബാറ്ററിയുമായി ജൂൺ അവസാനത്തോടെ പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് പോക്കോ F7 (POCO F7). ലോഞ്ച് ഓഫറുകൾ സഹിതം ജൂലൈ 1ന് ആണ് ഈ ഫോൺ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ വിൽപ്പന ആരംഭിച്ച് ഒരു മണിക്കൂറിനകം തന്നെ സ്റ്റോക്ക് മുഴുവൻ വിറ്റുപോയി എന്നാണ് പോക്കോ അവകാശപ്പെടുന്നത്. പിന്നീട് വിൽപ്പന നിർത്തിവയ്ക്കുകയും ജൂലൈ 4ന് വിൽപ്പന വീണ്ടും പുനരാരംഭിക്കും എന്ന് കമ്പനി അറിയിക്കുകയുമായിരുന്നു. ഇന്ന് (ജൂലൈ 4) ഉച്ചയ്ക്ക് 12 മുതൽ ഈ പോക്കോ ഫോൺ വീണ്ടും അതേ ലോഞ്ച് ഓഫറുകൾ സഹിതം ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
ബാങ്ക് ഡിസ്‌കൗണ്ട്, 1 വർഷത്തെ അധിക വാറന്റി, 1 വർഷത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് തുടങ്ങിയ എല്ലാ ലോഞ്ച് ഓഫറുകളും സഹിതമാണ് രണ്ടാം വിൽപ്പനയിലും പോക്കോ എഫ്7 5ജി എത്തിയിരിക്കുന്നത്. പോക്കോ F7 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 12GB + 512GB വേരിയന്റിന് 33,999 രൂപയുമാണ് യഥാർഥ വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, SBI, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2000 രൂപ ഡിസ്കൗണ്ട് അല്ലെങ്കിൽ എക്‌സ്‌ചേഞ്ചിൽ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 29999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. അതേപോലെ ഉയർന്ന വേരിയന്റിന് 31999 രൂപ നൽകിയാൽ മതി.
12 മാസം വരെ നോ-കോസ്റ്റ് EMI, 1 വർഷത്തെ അധിക വാറന്റി, 10,000 രൂപ വിലമതിക്കുന്ന 1 വർഷത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി പോക്കോ എഫ്7ന് ഒപ്പം ലഭ്യമാണ്. പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക എന്ന് പോക്കോ പറയുന്നുണ്ട്. ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക്, സൈബർ സിൽവർ എഡിഷൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പോക്കോ എഫ്7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ പോക്കോ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ പോക്കോ എഫ്7ന്റെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ലഭ്യമായിരിക്കുന്നു.
ഡ്യുവൽ റിയർ ക്യാമറ (OIS, EIS സഹിതം 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്), 20MP ഫ്രണ്ട് ക്യാമറ (OV20B സെൻസർ, f/2.2 അപ്പേർച്ചർ, 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണങ്ങൾ.

അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്സ്, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7550mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








