Home
Mobile

ആരാധകരേ ശാന്തരാകുവിൻ..! പോക്കോ കച്ചകെട്ടി വരുന്നുണ്ട്

ഏറെ ആരാധകരുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളാണ് പോക്കോ (POCO). സ്മാർട്ട് ഫോൺ നിർമ്മാണം തുടങ്ങിയത് മുതൽ നിരവധി മോഡലുകൾ പുറത്തിറക്കി പോക്കോ ആരാധകർക്കിടയിൽ താരമായിട്ടുണ്ട്. ഓരോ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമ്പോഴും പുത്തൻ ഫീച്ചറുകൾ പോക്കോ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടാകും. ഇപ്പോഴിതാ പോക്കോ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോൺ സീരീസിനെ കുറിച്ചാണ് ടെക് ലോകം ചർച്ച ചെയ്യുന്നത്. POCO F7 സീരീസ് ഇന്ത്യൻ വിപണിയിലെത്തുന്നുവെന്നാണ് ഏറ്റവും ചൂടുള്ള റിപ്പോർട്ടുകൾ. ഷവോമിയുടെ ഉടമസ്ഥതയിലുള്ള പോക്കോയുടെ പുതിയ സ്മാർട്ട് ഫോൺ വേർഷനാണ് പോക്കോ എഫ് 7. മാർച്ച് 27ന് റീലീസ് ചെയ്യുമെന്നാണ് ലീക്കായ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോക്കോ എഫ് 7 സീരിസിൽ കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോക്കോ എഫ് 7, പോക്കോ എഫ് 7 അൾട്രാ, പോക്കോ എഫ് 7 പ്രോ എന്നിവയാണ് ഈ സീരീസിൽ ഉണ്ടാവുക. എന്നാൽ പോക്കോ എഫ് 7 മാത്രമേ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുള്ളുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഇന്ത്യക്കാർക്ക് ഭാഗ്യമില്ലെന്ന് തൽക്കാലം കരുതാം.

ആരാധകരേ..! പോക്കോ വരുന്നുണ്ട്

120Hz റിഫ്രഷ് റേറ്റും ട്രിപ്പിൾ ടിയുവി സർട്ടിഫിക്കേഷനുമുള്ള 6.67 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് പോക്കോ എഫ്7 പ്രോയിൽ നൽകിയിട്ടുള്ളത്. 12 ജിബി വരെ വികസിപ്പിക്കാവുന്ന റാം ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 SoC പ്രൊസസർ ആണ് ഈ ഫോണിന് കരുത്ത് പകരുന്നത്. പോക്കോ എഫ്7 പ്രോയിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്.

കൂടാതെ 120 വാട്സ് ഫാസ്റ്റ് ചാർജിംഗുള്ള 6000 എംഎഎച്ച് ബാറ്ററിയും ബോക്സിൽ 33 വാട്സ് ചാർജറും നൽകും. എന്നാൽ പോക്കോ എഫ്7 അൾട്രയിൽ 5300mah ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്യാൻ ഒരുങ്ങുന്ന റെഡ്മി ടർബോ4 ന്റെ റീബ്രാൻഡ് ചെയ്ത പതിപ്പാണ് പുതിയതായി ഇറങ്ങാൻ പോകുന്ന പോക്കോ എഫ് 7 സീരിസിലും ഉള്ളതായാണ് സൂചന.

പോക്കോ എഫ് 7 സീരീസ് ഫോണുകൾ ഷവോമി ഐപ്പർ ഒഎസ്-നൊപ്പം ആൻഡ്രോയ്ഡ് 15ൽ പ്രവർത്തിക്കുന്നു. ഫോണിനൊപ്പം കമ്പനി രണ്ട് വർഷത്തെ ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. പോക്കോ എഫ് 6ലേതു പോലെ തന്നെ 50 മെഗാപിക്‌സൽ സോണി ഐഎംഎക്‌സ്882 സെൻസറാണ് പോക്കോ എഫ്7ന്റെ പ്രധാന ക്യാമറയ്ക്കുള്ളത്.

ആരാധകരേ..! പോക്കോ വരുന്നുണ്ട്

കുറഞ്ഞ വെളിച്ചത്തിൽ മിഴിവാർന്ന ചിത്രങ്ങൾ പകർക്കാൻ ഇതിലൂടെ സാധിക്കും. വൈഡ് വ്യൂ കിട്ടാൻ സോണി ഐഎംഎക്‌സ്335 അൾട്രാ-വൈഡ് ക്യാമറയാണ് മറ്റൊരു സവിശേഷത. 119 ഡിഗ്രി കാഴ്ചാനുഭവം ഈ ക്യാമറ നൽകും. സെൽഫികൾ എടുക്കാൻ 20 മെഗാപിക്‌സലിലുള്ള മുൻ ക്യാമറകളാണ് പോക്കോ എഫ്7 5ജിയിൽ ഒരുക്കിയിരിക്കുന്നത്.

കണക്ടിവിറ്റിക്കായി ഫോണിൽ ഡ്യുവൽ 4ജി VoLTE, വൈ-ഫൈ 802.11 മര (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ് + ഗ്ലോനാസ്സ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും വരാനിരിക്കുന്ന സ്മാർട്ട് ഫോൺ ചില്ലറക്കാരനല്ലെന്ന് ഉറപ്പിക്കാവുന്നതാണ്. കൊടുക്കുന്ന കാഷിനുള്ള ഗുണം കാണിക്കാനുള്ള ഒരു മടിയും ഓപ്പോ കമ്പനി കാണിക്കാറില്ല.

അതുപോലെ റെഡ്മി കെ 80 പ്രോയുടെ റീബ്രാൻഡഡ് പതിപ്പാണ് പോക്കോ എഫ് 7 അൾട്ര എന്ന് അഭ്യൂഹമുണ്ട്. അതുകൊണ്ടുതന്നെ, 120Hz റിഫ്രഷ് റേറ്റും അതിശയകരമായ 2K റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണിൽ നൽകാൻ സാധ്യതയെന്നാണ് കണക്കുകൂട്ടൽ. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഇതിന് കരുത്ത് പകരാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
POCO is set to unveil its F7 series globally, with a launch event rumored for March 27. The series is expected to include three models: the POCO F7 Ultra, POCO F7 Pro, and the standard POCO F7, with the Ultra and Pro variants making their debut first. Leaks suggest exciting new features and a major upgrade for the popular smartphone series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X