Home
Mobile

നമ്മുടെ സ്വന്തം 'കില്ലാടി'യുടെ സ്മാർട്ട്ഫോൺ! പോക്കോ F7 ജൂൺ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിച്ചിരുന്ന അ‌ഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ടുകൊണ്ട് ഒടുവിൽ പോക്കോ തങ്ങളുടെ എഫ് സീരീസിലെ അ‌ടുത്ത സ്മാർട്ട്ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. പോക്കോ എഫ്7 എന്നാണ് അ‌ടുത്തതായി പോക്കോ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണിന്റെ പേര്. ഇത് എഫ്6ന്റെ പിൻഗാമിയായി എത്തുന്നു. ജൂൺ 24ന് വൈകുന്നേരം 5:30 ന് ഇന്ത്യയിലും ആഗോള തലത്തിലും പോക്കോ എഫ്7 (Poco F7) അ‌വതരിപ്പിക്കും. ഡ്യുവൽ-ടോൺ ചേസിസും ലുക്ക് വർദ്ധിപ്പിക്കാൻ ക്യാമറകൾക്ക് ചുറ്റും ചില ആർജിബി ലൈറ്റിംഗും ഇതിൽ ഉള്ളതായി പുതിയ ചിത്രങ്ങൾ കാണിക്കുന്നുണ്ട്.

​ചൈനയിൽ ഇതിനകം ലോഞ്ച് ചെയ്ത റെഡ്മി ടർബോ 4 പ്രോ 5ജിയുടെ ഫീച്ചറുകൾ തന്നെയാണ് പോക്കോ എഫ്7 5ജിയിലും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അ‌തേപോലെ ഇന്ത്യൻ വേരിയന്റിലെയും ആഗോള വേരിയന്റിലെയും ബാറ്ററി ശേഷിയിലും വ്യത്യാസം ഉണ്ടാകും. ഇന്ത്യൻ വേരിയന്റിലെ ബാറ്ററി, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ഔദ്യോഗികമായി പോക്കോ വെളിപ്പെടുത്തിയിട്ടുണ്ട്.

കില്ലാടി സ്മാർട്ട്ഫോൺ! പോക്കോ F7 ജൂൺ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

7550mAh സിലിക്കൺ-കാർബൺ ബാറ്ററി സഹിതമാണ് പോക്കോ എഫ്7 ഇന്ത്യയിലെത്തുക. ഇത് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയാണ് എന്ന് പോക്കോ പറയുന്നു. ഇതിന് 90W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയുടെ പിന്തുണയുണ്ട്. മാത്രമല്ല 1600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും 80% ബാറ്ററി ആരോഗ്യം നിലനിൽക്കുമെന്നും കമ്പനി പറയുന്നു.

പോക്കോ എഫ്7ന്റെ ഗ്ലോബൽ വേരിയന്റിൽ 6500mAh ബാറ്ററിയാണ് ഉണ്ടാകുക. ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്ന പോക്കോ എഫ്7ന്റെ മറ്റ് ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഓൺ​ലൈനുകളിലും മറ്റും ലീക്ക് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിൽ പോക്കോ എഫ്7 സ്പെസിഫിക്കേഷനുകൾ പ്രചരിക്കുന്നുണ്ട്. ഇത് പ്രകാരം പോക്കോ എഫ്7ൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ.

കില്ലാടി സ്മാർട്ട്ഫോൺ! പോക്കോ F7 ജൂൺ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

പോക്കോ എഫ്7ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഇതിൽ പ്രതീക്ഷിക്കാം.

3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm പ്രോസസർ കരുത്തിലാകും പോക്കോ എഫ്7 എത്തുക. ഇതിൽ അഡ്രിനോ 825 GPU, 12GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ്2ൽ ആണ് പ്രവർത്തനം.

പോക്കോ എഫ്7ന്റെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയും ഫ്രണ്ടിൽ 20MP ഫ്രണ്ട് ക്യാമറയും (OV20B സെൻസർ, f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ്) പ്രതീക്ഷിക്കാം.

കില്ലാടി സ്മാർട്ട്ഫോൺ! പോക്കോ F7 ജൂൺ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്സ്, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), യുഎസ്ബി ടൈപ്പ്-സി, എൻ‌എഫ്‌സി, 90W ഫാസ്റ്റ് ചാർജിംഗുള്ള 7550mAh ബാറ്ററി എന്നിവയാകും മറ്റു പ്രധാന ഫീച്ചറുകൾ. ഫ്ലിപ്പ്കാർട്ട് വഴിയാകും വിൽപ്പന.

More from GizBot

Best Mobiles in India

English summary
Poco F7 will be launched in India on June 24. The Poco F7 will be launched in India with a 7550mAh silicon-carbon battery. Poco claims that this is the highest battery capacity in a smartphone in India. It supports 90W fast charging and 22.5W reverse wired charging. The smartphone will also be available for purchase via Flipkart after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X