Home
Mobile

വരുന്നുണ്ട് പുതിയ പോക്കോ ഫോൺ! F-സീരീസ് ലെഗസി ടാഗ്‌ലൈനുമായി വരവറിയിച്ച് ​കമ്പനി

പോക്കോ ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ചിന്റെ കൂടി സൂചന നൽകിയിരിക്കുന്നു. തങ്ങളുടെ എഫ് സീരീസിലേക്കാണ് പോക്കോ പുതിയ ഫോണുകൾ അ‌വതരിപ്പിക്കുക. ടീസർ ചിത്രത്തിൽ "F-സീരീസ് ലെഗസി" എന്ന ടാഗ്​ലൈനാണ് പോക്കോ നൽകിയിരിക്കുന്നത്. അ‌തിനാൽ വരാൻ പോകുന്നത് ഒരുപക്ഷേ പോക്കോ എഫ്7 (POCO F7) ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഈ വർഷം ആദ്യം ആഗോള വിപണികളിൽ പോക്കോ F7 Pro, F7 അൾട്രാ ഫ്ലാഗ്ഷിപ്പുകൾ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ടീസർ നൽകിയിരിക്കുന്ന സൂചന വച്ച് എഫ്7 സ്റ്റാന്റേർഡ് മോഡലാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്.

പോക്കോ F7 ഒരു പ്രീമിയം മിഡ്-റേഞ്ച് ഓഫറായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടേക്കാം. എന്നാൽ പോക്കോ ഇന്ത്യ മേധാവി ഹിമാൻഷു ടണ്ടൻ ഏപ്രിലിൽ പോക്കോ F7 അൾട്രയുടെ ഇന്ത്യ ലോഞ്ച് ടീസർ ചെയ്തിരുന്നു, അതിനാൽ പോക്കോ എഫ്7 സീരീസിൽ ഇന്ത്യയിൽ കുറഞ്ഞത് രണ്ട് മോഡലുകളെങ്കിലും അ‌വതരിപ്പിക്കപ്പെടും എന്ന് ചില വാദങ്ങളും ഉയർന്നിട്ടുണ്ട്.

വരുന്നുണ്ട് പുതിയ പോക്കോ ഫോൺ! F-സീരീസ് ലെഗസി ടാഗ്‌ലൈനുമായി വരവറിയിച

പോക്കോ F7 ന്റെ സ്റ്റാന്റേർഡ് മോഡൽ മാത്രമാണോ ഇന്ത്യയിൽ എത്തുക അ‌തോ F7 Pro/F7 അൾട്ര വേരിയന്റും എത്തുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ്ങിൽ 'ഉടൻ വരുന്നു' എന്ന് മാത്രമേ പറയുന്നുള്ളൂ, വരാനിരിക്കുന്ന ഫോണുകളുടെ പേരുകൾ എന്താണെന്ന് വ്യക്തമായി പരാമർശിക്കുന്നില്ല.

ടീസർ പുറത്തുവന്നതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് കമ്പനി പുറത്തുവിടും എന്ന് പ്രതീക്ഷിക്കാം. ഒരു പക്ഷേ ജൂൺ മൂന്നാം ആഴ്ചയിൽ പോക്കോ എഫ് 7 ഇന്ത്യയിൽ അ‌വതരിപ്പിക്ക​പ്പെട്ടേക്കാം. ഏപ്രിലിൽ പോക്കോ F7 BIS സർട്ടിഫിക്കേഷൻ നേടിയിരുന്നു. അ‌തിനാൽത്തന്നെ ലോഞ്ച് ആസന്നമാണ് എന്ന് ഉറപ്പിക്കപ്പെടുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന അ‌ന്നുതന്നെ പോക്കോ എഫ്7 ആഗോളതലത്തിലും അ‌വതരിപ്പിക്കപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു റിപ്പോർട്ട് പോക്കോ F7 റെഡ്മി ടർബോ 4 പ്രോയുടെ റീബ്രാൻഡാണ് എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട് എന്നതാണ്. ഇത് ശരിയാണെങ്കിൽ, വരാൻ പോകുന്ന പോക്കോ എഫ്7ൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഇതാ.

പോക്കോ എഫ്7ൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിൽ പ്രതീക്ഷിക്കാം.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്താക്കിയാകാം ഈ പോക്കോ ഫോൺ എത്തുക. ഇതിനൊപ്പം അഡ്രിനോ 825 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാകും പ്രവർത്തനം.

വരുന്നുണ്ട് പുതിയ പോക്കോ ഫോൺ! F-സീരീസ് ലെഗസി ടാഗ്‌ലൈനുമായി വരവറിയിച

1/1.95″ LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഈ പോക്കോ ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നു. സെൽഫിക്കും മറ്റുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ, f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7550mAh ബാറ്ററി എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ.

Best Mobiles in India

English summary
The teaser has been officially released, hinting that the Poco F7 will be launched in India soon. The Poco F7 is likely to be launched in India as a premium mid-range offering. The Poco F7 is likely to be launched in India in the third week of June. The Poco F7 had secured BIS certification in April. Therefore, it is certain that the launch is imminent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X