പോക്കോയുടെ രണ്ട് മല്ലന്മാർ... ഒന്ന് അൾട്ര, രണ്ടാമൻ പ്രോ! പോക്കോ F7 സീരീസ് ലോഞ്ച് ചെയ്തു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ സിംഗപ്പൂരിൽ നടന്ന ഒരു ആഗോള ലോഞ്ച് ഇവന്റിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ആഗോളതലത്തിൽ അവതരിപ്പിച്ചു. പോക്കോ എഫ്7 അൾട്ര (POCO F7 Ultra), പോക്കോ എഫ്7 പ്രോ 5ജി (POCO F7 Pro), എന്നിവയാണ് ആ മോഡലുകൾ. ഇതാദ്യമായി അൾട്രാസോണിക് ഫിംഗർപ്രിന്റ് ഫീച്ചർ പോക്കോ എഫ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നു. 120fps ഗെയിമിംഗിനായി VisionBoost D7 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് ഒപ്റ്റിമൈസേഷൻ ചിപ്പ്, 2k സൂപ്പർ റെസല്യൂഷൻ, അപ്‌ഗ്രേഡ് ചെയ്ത ഡ്യുവൽ-ചാനൽ ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റം, എഫിഷ്യന്റ് ടെമ്പറേച്ചർ കൺട്രോൾ എന്നീ ഫീച്ചറുകൾ സഹിതമാണ് അൾട്ര മോഡൽ എത്തിയിരിക്കുന്നത്.
പോക്കോ F7 അൾട്ര, പോക്കോ F7 എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് (3200 x 1440 പിക്സലുകൾ) 2K 12-ബിറ്റ് AMOLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2160Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 5,000,000:1 (മിനിമം) കോൺട്രാസ്റ്റ് റേഷ്യോ, HDR10+, ഡോൾബി വിഷൻ എന്നിവ ഇവയിലുണ്ട്.

പോക്കോ എഫ്7 പ്രോ മോഡലിൽ സ്ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും അൾട്ര മോഡിൽ പോക്കോ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷനുമാണ് നൽകിയിരിക്കുന്നത്. അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് അൾട്ര മോഡലിന്റെ കരുത്ത്.
പോക്കോ എഫ്7 പ്രോ 5ജിയിൽ അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം നൽകിയിരിക്കുന്നു. 12GB / 16GB LPDDR5x റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവ ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2.0 ൽ ആണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്, 4 പ്രധാന OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇവയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നീ ഫീച്ചറുകളും ഇവയിലുണ്ട്.
പോക്കോ F7 അൾട്രയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ (1/ 1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസർ, f/1.6 അപ്പേർച്ചർ, OIS + EIS), 32MP 120° (Samsung S5KKD1) അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 2.5x ഫ്ലോട്ടിംഗ് ടെലിഫോട്ടോ ലെൻസ് ( സാംസങ് S5KJN5 സെൻസർ, 10cm മാക്രോ, 8K വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവയടങ്ങുന്നു.
പോക്കോ F7 പ്രോ മോഡലിൽ 50MP മെയിൻ ക്യാമറ (1/ 1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസർ, f/1.6 അപ്പേർച്ചർ, OIS + EIS), 8MP 120° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 8K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.

ഫ്രണ്ട് ക്യാമറകളുടെ കാര്യത്തിലും ഇരുമോഡലുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. 1080p വരെ വീഡിയോ റെക്കോർഡിംഗുള്ള 20MP ഫ്രണ്ട് ക്യാമറയാണ് പ്രോ മോഡലിൽ ഉള്ളത്. അതേസമയം അൾട്ര മോഡലിൽ 32MP (F7 അൾട്രാ) ഫ്രണ്ട് ക്യാമറ ലഭിക്കും. IP68 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നീ ഫീച്ചറുകൾ ഇരുമോഡലുകളിലും ഉണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, NFC തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 6000Ah ബാറ്ററിയാണ് പ്രോ മോഡലിൽ ലഭ്യമാകുക. അതേസമയം F7 അൾട്ര മോഡൽ 120W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണകളുള്ള 5300mAh ബാറ്ററിയുമായി എത്തുന്നു.
പോക്കോ എഫ്സ7 പ്രോയുടെ 12GB+256GB അടിസ്ഥാന മോഡലിന് 499 USD (ഏകദേശം 42,820 രൂപ), 12GB + 512GB വേരിയന്റിന് 549 ഡോളർ (ഏകദേശം 47,110 രൂപ) എന്നിങ്ങനെയാണ് വില. സിൽവർ, ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
പോക്കോ F7 അൾട്രയുടെ 12GB + 256GB വേരിയന്റിന് 649 ഡോളറും (ഏകദേശം 55,690 രൂപ), 16GB + 512GB വേരിയന്റിന് 699 ഡോളറും (ഏകദേശം 59,980 രൂപ) ആണ് വില. പോക്കോയെല്ലോ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








