ലോഞ്ച് ഒരേ ദിവസം, പക്ഷേ ചെറിയ വ്യത്യാസമുണ്ട്! ഐക്യൂ 15 -യോട് മുട്ടാൻ പോക്കോ F8 അൾട്ര, കൂടെ F8 പ്രോയും
എല്ലാ ബ്രാൻഡുകളും കരുത്തൻ സ്മാർട്ട്ഫോണുകൾ മാത്രം ഇറക്കുമ്പോൾ പോക്കോയ്ക്ക് വെറുതേ നോക്കിയിരിക്കാൻ പറ്റുമോ, ഇതാ വരുന്നൂ പുതിയ പോക്കോ എഫ്8 സീരീസ്. ഈ വർഷത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച F7 പ്രോ, F7 അൾട്ര മോഡലുകളുടെ പിൻഗാമികളായി പുതിയ പോക്കോ എഫ്8 പ്രോ (POCO F8 Pro), പോക്കോ എഫ്8 അൾട്ര (POCO F8 Ultra) മോഡലുകൾ ആഗോളതലത്തിൽ ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഇവ ആഗോളതലത്തിൽ നവംബർ 26ന് ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ഐക്യൂ 15 5ജി അവതരിപ്പിക്കുന്ന അതേ ദിവസം തന്നെയാണ് ഈ പോക്കോ എഫ് സീരീസ് മോഡലുകൾ ആഗോളത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
ഐക്യൂ 15 5ജിയുടെ എതിരാളിയായി വരുന്ന മോഡലുകളിലൊന്നാണ് പോക്കോ എഫ്8 അൾട്ര എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിന് കാരണം, ഐക്യൂ 15 5ജിയിലുള്ള അതേ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാണ് എഫ്8 അൾട്രയും എത്താൻ പോകുന്നത് എന്ന റിപ്പോർട്ടാണ്. എന്നാൽ ലോഞ്ച് ഒരേ ദിവസമാണെങ്കിലും അവതരിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ വ്യത്യാസമുണ്ട്.

ഐക്യൂ നവംബർ 26ന് ഇന്ത്യയിലെത്തും. അതേദിവസം ഇന്തോനേഷ്യയിൽ നടക്കുന്ന ഇവന്റിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്ന പോക്കോ എഫ്8 സീരീസ് പക്ഷേ ഇന്ത്യയിലെത്തുക ഡിസംബറിലാണ്. അതായത് ഐക്യൂ 15 എത്തി ഏതാനും ആഴ്ചകൾക്ക് ശേഷമാകും പോക്കോ എഫ്8 അൾട്രയും എഫ്8 പ്രോയും ഇന്ത്യയിലെത്തുക. ഇവയുടെ ഇന്ത്യൻ ലോഞ്ച് തിയതി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.
പോക്കോ F8 പ്രോ മോഡൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെഡ്മി K90 ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും പോക്കോ F8 പ്രോയെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. അതേപോലെ റെഡ്മി K90 പ്രോ മാക്സിന്റെ റീബ്രാൻഡഡ് മോഡലായിരിക്കും പോക്കോ F8 അൾട്ര. എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ ഈ മോഡലുകൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ടാകും.

ടീസറിൽ F8 അൾട്ര കറുപ്പ്, ബ്ലൂ കളറുകളിൽ കാണപ്പെടുന്നു, നീല ജീൻസിനെ അനുസ്മരിപ്പിക്കുന്ന ഒരു ബാക്ക് കവറും കാണാം. F8 പ്രോ കറുപ്പ്, വെള്ളി, നീല നിറങ്ങളിൽ ലഭ്യമാകും. F8 പ്രോ മോഡൽ 6.59-ഇഞ്ച് (2510 x 1156 പിക്സലുകൾ) 2K 12-ബിറ്റ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഫീച്ചറുകൾ സഹിതമെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം പോക്കോ എഫ്8 അൾട്ര മോഡൽ 6.9-ഇഞ്ച് (2608 x 1200 പിക്സൽസ്) 2K 12-ബിറ്റ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ എഫ്8 പ്രോ മോഡൽ 1/ 1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 50MP 2.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 20MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ സഹിതം എത്തുമെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു.

മറുവശത്ത് എഫ്8 പ്രോ അൾട്ര മോഡൽ 1/ 1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ, OV50M സെൻസർ സഹിതം 50MP 102° അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 50MP 5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 30cm ടെലി മാക്രോ ഫീച്ചറുകളുള്ള റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും സഹിതം എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
100W ഫാസ്റ്റ് ചാർജിങ്, 22.5W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണകളോടെ 6210mAh ബാറ്ററിയാണ് പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നത്. അതേസമയം എഫ്8 അൾട്ര മോഡലിൽ പോക്കോ 100W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 22.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നിവയുള്ള 6500mAh ബാറ്ററി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications








