Home
Mobile

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ പോക്കോയും; F8 അ‌ൾട്ര ലോഞ്ച് ചെയ്തു

ഏറ്റവും പുതിയ കരുത്തൻ സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ പ്രീമിയം സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ ബ്രാൻഡുകൾ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. വൺപ്ലസ് 15, റിയൽമി ജിടി 8 പ്രോ, ഐക്യൂ 15 എന്നിവ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഇപ്പോൾ ഈ കരുത്തൻ ചിപ്സെറ്റിൽ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ബ്രാൻഡുകളുടെ കൂട്ടത്തിലേക്ക് പോക്കോയും കടന്നിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ പോക്കോ എഫ്8 അ‌ൾട്ര മോഡൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഇത് അ‌ടുത്ത മാസം (ഡിസംബർ) ആയിരിക്കും എത്തുക.

ഇന്തോനേഷ്യയിൽ നടന്ന ലോഞ്ച് ഇവന്റിൽ പോക്കോ എഫ്8 പ്രോയ്ക്ക് ഒപ്പമാണ് പോക്കോ എഫ്8 അ‌ൾട്ര ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ചിപ്സെറ്റ് ഉൾപ്പെടെ പ്രോ മോഡലിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകൾ അ‌ൾട്ര മോഡൽ അ‌വതരിപ്പിക്കുന്നു. മൂന്ന് വശങ്ങളിലും 1.5mm വലിപ്പവും താഴെ 1.68mm വലിപ്പവുമുള്ള 6.9 ഇഞ്ച് 2K AMOLED ഫ്ലാറ്റ് സ്‌ക്രീൻ ആണ് പോക്കോ എഫ്8 അ‌ൾട്രയ്ക്ക് ഉള്ളത്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ പോക്കോ F8 അ‌ൾട്ര എത്തി

ഇമേജ് ഡീറ്റെയിൽസ് മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ഗ്രാഫിക്‌സ് നൽകുന്നതിനും മുൻകൂട്ടി പരിശീലനം ലഭിച്ച AI മോഡലുകളെ ഉപയോഗപ്പെടുത്തുന്ന സ്വതന്ത്ര VisionBoost D8 ചിപ്‌സെറ്റും ഇതിലുണ്ട്. 120 FPS വരെ സ്മാർട്ട് ഫ്രെയിം റേറ്റ്, 1.5K വരെ സൂപ്പർ റെസല്യൂഷൻ, ഗെയിം HDR എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. 3D ഡ്യുവൽ-ചാനൽ, ഡ്യുവൽ-ലെയർ ഐസ്‌ലൂപ്പ് സിസ്റ്റമുള്ള ലിക്വിഡ് കൂൾ ടെക്നോളജിയാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ.

പോക്കോ F8 അൾട്രയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (2608 x 1200 പിക്സലുകൾ) 2K 12-ബിറ്റ് AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 2560Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ പോക്കോ F8 അ‌ൾട്ര എത്തി

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ആണ് പോക്കോ എഫ്8 അ‌ൾട്രയുടെ കരുത്ത്. 12GB / 16GB LPDDR5x 9600Mbps റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS 3-ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്8 അ‌ൾട്രയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ 1/ 1.31″ ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.67 അപ്പേർച്ചർ, OIS+EIS), OV50M സെൻസറുള്ള 50MP 102° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.4 അപ്പേർച്ചർ), 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/3.0 അപ്പേർച്ചർ), 30cm ടെലി മാക്രോ, OIS, 8K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് സഹിതം പോക്കോ എഫ് 8 അ‌ൾട്രയിലുണ്ട്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, 2.1ch സ്പീക്കറുകൾ, ബോസ് ട്യൂണിങ് സൗണ്ട്, ഡ്യുവൽ സിം (നാനോ + നാനോ / eSIM) എന്നീ ഫീച്ചറുകളും ഈ അ‌ൾട്ര മോഡലിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ പോക്കോ F8 അ‌ൾട്ര എത്തി

5G SA/NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി എന്നീ ഫീച്ചറുകളും പോക്കോ എഫ്8 അ‌ൾട്രയിലുണ്ട്. 163.33×77.82×7.9mm (കറുപ്പ്) / 8.3mm (ഡെനിം) വലിപ്പവും 218 ഗ്രാം (കറുപ്പ്) / 220 ഗ്രാം (ഡെനിം) ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും

പോക്കോ F8 അൾട്രയുടെ 12GB+256GB മോഡലിന് 729 യുഎസ് ഡോളർ (ഏകദേശം 65,050 രൂപ) ആണ് വില. 16GB+512GB മോഡലിന് 799 യുഎസ് ഡോളർ (ഏകദേശം 71,295 രൂപ) വിലവരും. തുടക്കത്തിൽ ഡിസ്കൗണ്ട് സഹിതം ഏകദേശം 60,585 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇന്ന് (നവംബർ 26ന്) വിൽപ്പന ആരംഭിക്കും. ഇന്ത്യയിൽ ഇത് ഡിസംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Poco F8 Ultra has been launched with Snapdragon 8 Elite Gen 5. Its 12GB+256GB model is priced at US$729 (approximately Rs. 65,050). The 16GB+512GB model is priced at US$799 (approximately Rs. 71,295). It can be purchased at a starting price of around Rs. 60,585 with an initial discount. This model has a 6500mAh battery with 100W fast charging, 50W wireless charging, and 22.5W reverse wired charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X