നിങ്ങൾ അറിഞ്ഞോ? അറിഞ്ഞ് കാണില്ല, പോക്കോ എം6 പ്ലസ് 5ജി ഉടനെ ലോഞ്ച് ആകും
പോക്കോ (POCO) ഉടൻ തന്നെ ഇന്ത്യയിൽ എം 6 പ്ലസ് 5ജി (M6 Plus 5G) ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്തിടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനിലും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലും കണ്ടെത്തി. ഇത് ഉടനെ ഉള്ള ലോഞ്ചിനെ കുറിച്ച് ഉള്ള സൂചന കൂടി ആണ്. ഇപ്പോൾ, 91mobilesൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, പോക്കോ എം 6 പ്ലസ് 5ജിയുടെ വിശദമായ സവിശേഷതകളും ഇന്ത്യൻ വിലയും വെളിപ്പെടുത്തുന്നുണ്ട്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉള്ള വിശദാംശങ്ങളിലേക്ക് കടക്കാം.
ആദ്യം പോക്കോ എം 6 പ്ലസ് 5ജിയുടെ പ്രതീക്ഷിക്കുന്ന ഡിസൈനും ഇന്ത്യയിലെ സവിശേഷതകളും നോക്കാം. 91mobiles പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, പോക്കോ എം 6 പ്ലസിന് നേരത്തെ ഇറങ്ങിയ പോക്കോ എം 6ന് സമാനമായ ഡിസൈൻ ഉണ്ടായിരിക്കും. എന്നിരുന്നാലും, വരാനിരിക്കുന്ന മോഡലിൽ ഒരു LED ഫ്ലാഷ് റിംഗ് ഉണ്ടാകാൻ സാധ്യത ഉണ്ട്.

മുൻവശത്ത്, പോക്കോ എം 6 പ്ലസ് പരന്ന അരികുകൾ ഉള്ള ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് സ്പോർട് ചെയ്യും. വോളിയം കീകളും പവർ ബട്ടണുകളും ഫോണിൻ്റെ വലത് വശത്ത് ആയിരിക്കും. കൂടാതെ, പോക്കോ എം 6 പ്ലസ് 5ജി പർപ്പിൾ, ബ്ലാക്ക്, സിൽവർ കളർ ഓപ്ഷനുകളിൽ വരും.
ഫീച്ചറുകളുടെ കാര്യത്തിൽ, പോക്കോ എം 6 പ്ലസ് 5ജി 6.79 ഇഞ്ച് LCD പാനലും 120Hz പറിഫ്രഷ് റേറ്റും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. Qualcomm Snapdragon 4 Gen 2 പ്രോസസർ ആയിരിക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക. ഇമേജിംഗിനായി, 108 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനവും 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും.
സോഫ്‌റ്റ്‌വെയറിലേക്ക് വരുമ്പോൾ, മുകളിൽ ഹൈപ്പർ ഒഎസ് ലേയറുള്ള ആൻഡ്രോയിഡ് 14 ഒഎസ് പ്രവർത്തിപ്പിക്കും. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,030 mAh ബാറ്ററിയും പോക്കോ എം 6 പ്ലസ് 5ജി പായ്ക്ക് ചെയ്യും. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഉള്ള IP53 റേറ്റിംഗ്, ഒരു സൈഡ് ഫിംഗർപ്രിൻ്റ് സെൻസർ, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഇതിന് ഉണ്ടായിരിക്കും.
ഇനി ഈ ഡിവൈസിന്റെ വിലയിലേക്ക് വരാം. പോക്കോ എം 6 പ്ലസ് 5ജിയുടെ ഇന്ത്യയിലെ വിലയും ടിപ്‌സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മോഡലിന് 13,999 രൂപ പ്രാരംഭ വിലയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.
അതേ സമയം 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 14,999 രൂപയും വില വരും. എന്നിരുന്നാലും, വരാനിരിക്കുന്ന എം6 പ്ലസ് 5ജി സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും പോക്കോ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. അതിനാൽ ഇത് ഒരു സൂചനയായി എടുത്ത് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതാണ് നല്ലത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








