Home
Mobile

പോക്കോ എം 2 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് അവതരിപ്പിക്കും: വില, സവിശേഷതകൾ, ലൈവ്സ്ട്രീം

പോക്കോ ഇന്ത്യയിൽ പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. ഇപ്പോഴിതാ പുതിയ പോക്കോ എം 2 സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പോക്കോ എം 2 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമ ചാനലുകൾ വഴി ഈ ഹാൻഡ്സെറ്റിനെ ലോഞ്ച് ഇവന്റ് നടത്തുമെന്ന് ഷവോമിയുടെ ഉപബ്രാൻഡായ പോക്കോ ഇന്ത്യ അറിയിച്ചു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച്, 6 ജിബി റാം തുടങ്ങിയ സവിശേഷതകളുമായി പുതിയ പോക്കോ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.

പോക്കോ എം 2

ഒരു ഫുൾ എച്ച്ഡി + റെസല്യൂഷനുമായി വരുന്ന പോക്കോ എം 2 ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഈ പുതിയ സ്മാർട്ട്‌ഫോൺ ജൂലൈയിൽ രാജ്യത്ത് വിപണിയിലെത്തിയ പോക്കോ എം 2 പ്രോയുടെ വാട്ടർ ഡൗൺ വേർഷനായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 10,000 രൂപ വില വിഭാഗത്തിലേക്കായിരിക്കും പോക്കോ എം2 സ്മാർട്ഫോൺ അവതരിപ്പിക്കുക.

ഇന്ത്യയിൽ പോക്കോ എം 2 ലോഞ്ച്: ലൈവ് സ്ട്രീം വിശദാംശങ്ങൾ

പോക്കോ എം 2 സ്മാർട്ഫോണിൻറെ ലോഞ്ച് ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. പോക്കോ ഇന്ത്യയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിലൂടെയാണ് ഈ ലോഞ്ച് ഇവന്റ് നടത്തുക. ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിന്നും നിങ്ങൾക്ക് ഈ ലൈവ് ഇവന്റ് കാണാവുന്നതാണ്.

ഇന്ത്യയിൽ പോക്കോ എം 2: വില

ഇന്ത്യയിൽ പോക്കോ എം 2 ഹാൻഡ്സെറ്റിനെ വില നടക്കുവാൻ പോകുന്ന ലോഞ്ചിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. 13,999 രൂപയ്ക്ക് ലോഞ്ചിൽ അവതരിപ്പിച്ചേക്കാവുന്ന പോക്കോ എം 2 യുടെ വില പോക്കോ എം 2 പ്രോയേക്കാൾ കുറവായിരിക്കും. പോക്കോ എം 2 പ്രോ, പോക്കോ എക്സ് 2, പോക്കോ എഫ് 1 എന്നിവ പോലെ തന്നെ ഈ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചയുടനെ ഓൺലൈൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നും ഫ്ലിപ്കാർട്ട് പറഞ്ഞു.

പോക്കോ 2: സവിശേഷതകൾ

പോക്കോ 2: സവിശേഷതകൾ

വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിനൊപ്പം 6.67 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ + (1,080x2,400 പിക്‌സൽ) പാനൽ 20:9 ആസ്പെക്ടറ്റ് റേഷിയോയിൽ പോക്കോ എം 2ൽ വരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഗെയിമിങുകൾ കളിക്കാനും വീഡിയോ സ്ട്രീം ചെയ്യാനും അനുയോജ്യമായതായിരിക്കും. കോർണിംഗ് ഗോറില്ല ഗ്ലാസ് 5ൻറെ പ്രൊട്ടക്ഷൻ നിങ്ങൾക്ക് ഇതിൽ ലഭിക്കും. അടുത്തിടെയുള്ള ഒരു ടീസർ പ്രകാരം കുറഞ്ഞത് 6 ജിബി റാമും 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിൽ നിങ്ങൾക്ക് ലഭിക്കും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി SoC

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് കൂടാതെ എൽ‌ഇഡി ഫ്ലാഷിനൊപ്പം പോക്കോ എം 2 ന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ലഭിച്ചേക്കാം. പോക്കോ എം 2ൽ പുറകിലായി നാല് പിൻക്യാമറകൾ ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് വെളിപ്പെടുത്തിയിരുന്നു. ക്യാമറ സെറ്റപ്പിനെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം പിന്തുണയ്‌ക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഈ ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ വരുന്നുണ്ടെന്ന് ടീസർ കാണിക്കുന്നു. 6 ജിബി റാമുമായി ജോഡിയാക്കിയ ഗെയിമിംഗ് ചിപ്പായ ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

Best Mobiles in India

English summary
Poco M2 is expected to launch today in India. Xiaomi spin-off Poco India practically host the launch through its social media platforms. A waterdrop-style display notch as well as 6 GB of RAM were teased to the new Poco handset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X